ബിജു മേനോന്റെ മകളായി തുടക്കം; 18 വർഷങ്ങൾക്ക് ശേഷം ജനപ്രിയ നായിക; വെള്ളിത്തിരയിലും മിനി സ്ക്രീനിലും തിളങ്ങിയ താരം

Last Updated:
സി.ഐ. ഭദ്രൻ മേനോൻ എന്ന ബിജു മേനോൻ കഥാപാത്രത്തിന്റെ മകളുടെ വേഷമായിരുന്നു ഈ സിനിമയിൽ
1/7
നടൻ ബിജു മേനോനും നന്ദിനിയും നായികാ നായകന്മാരായി, ഷാജി കൈലാസ് സംവിധാനം ചെയ്ത മലയാള ചിത്രമാണ് 2002ൽ പുറത്തിറങ്ങിയ 'ശിവം'. മലയാളത്തിലെ സൂപ്പർ ഹിറ്റുകളിൽ പറയാനും വേണ്ടിയുള്ള സിനിമയല്ല എങ്കിലും, നല്ല മലയാള ചിത്രങ്ങളുടെ കൂട്ടത്തിൽ ശിവം എന്ന ഈ സിനിമയും ഉൾപ്പെടും. ഈ സിനിമയ്ക്ക് മാറ്റര് പ്രത്യേകത കൂടിയുണ്ട്. ഇതിലെ ബാലതാരം ഇന്ന് ഏറെ ആരാധകരുള്ള യുവ നായികയാണ്
നടൻ ബിജു മേനോനും നന്ദിനിയും നായികാ നായകന്മാരായി, ഷാജി കൈലാസ് സംവിധാനം ചെയ്ത മലയാള ചിത്രമാണ് 2002ൽ പുറത്തിറങ്ങിയ 'ശിവം' (Shivam movie). മലയാളത്തിലെ സൂപ്പർ ഹിറ്റുകളിൽ ഉൾപ്പെടുത്താനും വേണ്ടിയുള്ള സിനിമയല്ല എങ്കിലും, നല്ല മലയാള ചിത്രങ്ങളുടെ കൂട്ടത്തിൽ 'ശിവം' എന്ന ഈ സിനിമയും കാണും. ഈ സിനിമയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇതിലെ ബാലതാരം ഇന്ന് ഏറെ ആരാധകരുള്ള യുവ നായികയാണ്
advertisement
2/7
ഈ കുട്ടിത്താരത്തിന്റെ പേരിൽ വേറെയും ചിത്രങ്ങൾ ഉണ്ടായി എങ്കിലും, അധികം പരാമർശിക്കാതെ പോയ സിനിമയാണ് 'ശിവം'. ഇതാണ് എന്റെ ആദ്യ ചിത്രം എന്ന് താരം തന്നെ പിന്നീട് പറയുകയും ചെയ്തു. ബാലതാരമായിരിക്കെ തന്നെ മറ്റു ചിത്രങ്ങളും ഇറങ്ങിയിരുന്നു. സി.എ. ഭദ്രൻ മേനോൻ എന്ന ബിജു മേനോൻ കഥാപാത്രത്തിന്റെ മകളുടെ വേഷമായിരുന്നു ഈ സിനിമയിൽ (തുടർന്ന് വായിക്കുക)
ഈ കുട്ടിത്താരത്തിന്റെ പേരിൽ വേറെയും ചിത്രങ്ങൾ ഉണ്ടായി എങ്കിലും, അധികം പരാമർശിക്കാതെ പോയ സിനിമയാണ് 'ശിവം'. 'ഇതാണ് എന്റെ ആദ്യ ചിത്രം' എന്ന് താരം തന്നെ പിന്നീട് പറയുകയും ചെയ്തു. ബാലതാരമായിരിക്കെ തന്നെ മറ്റു ചിത്രങ്ങളും ഇറങ്ങിയിരുന്നു. സി.ഐ. ഭദ്രൻ മേനോൻ എന്ന ബിജു മേനോൻ കഥാപാത്രത്തിന്റെ മകളുടെ വേഷമായിരുന്നു ഈ സിനിമയിൽ (തുടർന്ന് വായിക്കുക)
advertisement
3/7
ഒരാൾ മാത്രമല്ല, അനുജത്തിയും കൂടിയുള്ള സിനിമയിൽ ഈ കുട്ടിത്താരം അഭിനയിച്ച വിശേഷമാണ് ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത്.  ചേച്ചിയും അനുജത്തിയും സിനിമയിലും അങ്ങനെ തന്നെയാണ് അഭിനയിച്ചത്
ഒരാൾ മാത്രമല്ല, അനുജത്തിയും കൂടിയുള്ള സിനിമയിൽ ഈ കുട്ടിത്താരം അഭിനയിച്ച വിശേഷമാണ് ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത്. ചേച്ചിയും അനുജത്തിയും സിനിമയിലും അങ്ങനെ തന്നെയാണ് അഭിനയിച്ചത്
advertisement
4/7
'ബാലേട്ടന്റെ' മക്കളായി അഭിനയിച്ച ഗോപികയും അനുജത്തി കീർത്തനയും ഏവർക്കും പ്രിയങ്കരികളാണ്. ഇതിൽ ചേച്ചിയായ ഗോപിക അനിലിനെയാണ് 'ശിവം' എന്ന ചിത്രത്തിൽ കണ്ടത്. കീർത്തന സദാനന്ദന്റെ സമയം എന്ന സിനിമയിൽ കാവ്യയുടെയും ദിലീപെയ്‌ന്റെയും കുഞ്ഞായി വേഷമിട്ട വേളയിൽ ഫോട്ടോഗ്രാഫർ ജയപ്രകാശ് പയ്യന്നൂർ പകർത്തിയ ചിത്രമാണിത്
'ബാലേട്ടന്റെ' മക്കളായി അഭിനയിച്ച ഗോപികയും അനുജത്തി കീർത്തനയും ഏവർക്കും പ്രിയങ്കരികളാണ്. ഇതിൽ ചേച്ചിയായ ഗോപിക അനിലിനെയാണ് 'ശിവം' എന്ന ചിത്രത്തിൽ കണ്ടത്. കീർത്തന 'സദാനന്ദന്റെ സമയം' എന്ന സിനിമയിൽ കാവ്യയുടെയും ദിലീപിന്റെയും കുഞ്ഞായി വേഷമിട്ട വേളയിൽ ഫോട്ടോഗ്രാഫർ ജയപ്രകാശ് പയ്യന്നൂർ പകർത്തിയ ചിത്രമാണിത്
advertisement
5/7
കുട്ടിക്കാലത്ത് അഭിനയത്തിൽ കൂടുതൽ സജീവമായത് കീർത്തനയാണ്. കീർത്തനയുടെ ക്യൂട്ട് റോളുകൾ ഇന്നും സോഷ്യൽ മീഡിയക്ക് പ്രിയങ്കരമാണ്. എന്നാൽ, സീരിയൽ നായികയായത് ചേച്ചി ഗോപികയാണ്
കുട്ടിക്കാലത്ത് അഭിനയത്തിൽ കൂടുതൽ സജീവമായത് കീർത്തനയാണ്. കീർത്തനയുടെ ക്യൂട്ട് റോളുകൾ ഇന്നും സോഷ്യൽ മീഡിയക്ക് പ്രിയങ്കരമാണ്. എന്നാൽ, സീരിയൽ നായികയായത് ചേച്ചി ഗോപികയാണ്
advertisement
6/7
അഭിനയകാലത്തിന് ഒരു ചെറിയ ഇടവേള നൽകി ഗോപിക ജീവിത തിരക്കുകളിലേക്ക് കടന്നു കഴിഞ്ഞു. ജനുവരി മാസത്തിലായിരുന്നു ഗോപികാ അനിലിന്റേയും ഗോവിന്ദ് പത്മസൂര്യയുടെയും വിവാഹം
അഭിനയകാലത്തിന് ഒരു ചെറിയ ഇടവേള നൽകി ഗോപിക ജീവിത തിരക്കുകളിലേക്ക് കടന്നു കഴിഞ്ഞു. ജനുവരി മാസത്തിലായിരുന്നു ഗോപികാ അനിലിന്റേയും ഗോവിന്ദ് പത്മസൂര്യയുടെയും വിവാഹം. 'ശിവം' പുറത്തിറങ്ങി 18 വർഷങ്ങൾക്ക് ശേഷമാണ് 'സാന്ത്വനം' സീരിയലിലെ അഞ്ജലിയായി ഗോപിക തിളങ്ങിയത് 
advertisement
7/7
വിവാഹശേഷം വധൂവരണമാരായ ഗോപികയ്ക്കും ഗോവിന്ദ് പത്മസൂര്യക്കും ഒപ്പം അനുജത്തി കീർത്തനാ അനിൽ
വിവാഹശേഷം വധൂവരന്മാരായ ഗോപികയ്ക്കും ഗോവിന്ദ് പത്മസൂര്യക്കും ഒപ്പം അനുജത്തി കീർത്തനാ അനിൽ
advertisement
സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ സനല്‍കുമാർ ശശിധരൻ‌ കസ്റ്റഡിയിൽ
സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ സനല്‍കുമാർ ശശിധരൻ‌ കസ്റ്റഡിയിൽ
  • സംവിധായകൻ സനൽ കുമാർ ശശിധരനെ നടിയുടെ പരാതിയിൽ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു.

  • സനൽ കുമാർ ശശിധരൻ തന്റെ പ്രതികരണത്തിൽ തെറ്റ് ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞു.

  • നടിയെ പരാമർശിച്ചും ടാഗ്‌ ചെയ്തും സനൽ കുമാർ നിരവധി പോസ്റ്റുകൾ പങ്കുവച്ചിരുന്നു.

View All
advertisement