അമൃതയോട് ചേർന്ന് ഗോപിസുന്ദർ; പ്രണയനിമിഷങ്ങൾ വൈറൽ
- Published by:Anuraj GR
- moneycontrol
Last Updated:
ഇരുവരും പരസ്പരം ചുംബിക്കുന്നതിന്‍റെ തൊട്ടുമുമ്പുള്ള നിമിഷങ്ങളാണ് ഫോട്ടോയിലുള്ളത്
അവധിക്കാലം ആഘോഷമാക്കുകയാണ് ഗായിക അമൃത സുരേഷും പങ്കാളിയും സംഗീത സംവിധായകനുമായ ഗോപി സുന്ദറും. ഇരുവരും വളരെ ചേർന്നു നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗോപി സുന്ദർ തന്നെയാണ് സ്വന്തം പേജിലൂടെ ഈ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചത്. അമൃത സുരേഷിനെ ടാഗ് ചെയ്തു പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. ആയിരകണക്കിന് പേരാണ് ചിത്രങ്ങൾ ലൈക്ക് ചെയ്തിരിക്കുന്നത്. ഇരുവരെയും അഭിനന്ദിച്ച് നിരവധി കമന്‍റുകളും എത്തിയിട്ടുണ്ട്.
advertisement
advertisement
advertisement
'വിട്ടുപോയ പക്ഷികള്‍, സന്തോഷമുള്ള പക്ഷികള്‍’ എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദർ ഈ ചിത്രങ്ങള്‍ പങ്കുവച്ചത്. കഴിഞ്ഞ വര്‍ഷമാണ് തങ്ങള്‍ പ്രണയത്തിലാണെന്ന് അമൃതയും ഗോപി സുന്ദറും വെളിപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും നല്ല ഭര്‍ത്താവെന്നായിരുന്നു ഗോപി സുന്ദറിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുകൊണ്ട് അമൃത സുരേഷ് ആദ്യമായി കുറിച്ചത്.
advertisement
നടന്‍ ബാല ആയിരുന്നു അമൃത സുരേഷിന്റെ ആദ്യ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. പ്രിയയെയാണ് ഗോപി സുന്ദർ ആദ്യം വിവാഹം കഴിച്ചത്. 2001ലായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് കുട്ടികളുണ്ട്. പിന്നീട് പ്രിയയുമായി പിരിഞ്ഞ ഗോപി സുന്ദർ അഭയ ഹിരൻമയിയുമായി ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു. ഈ ബന്ധവും തെറ്റിയതിന് പിന്നാലെയാണ് ഗോപി സുന്ദർ അമൃത സുരേഷുമായി അടുപ്പത്തിലായത്.