വിവാഹജീവിതത്തിന്റെ ഒൻപതു മാസങ്ങളിൽ ജി.പിക്കും ഗോപികയ്ക്കും സ്വപ്നസാക്ഷാത്കാരത്തിന്റെ നിർവൃതി
- Published by:meera_57
- news18-malayalam
Last Updated:
ഈ വർഷം ജനുവരി മാസത്തിലായിരുന്നു ജി.പി., ഗോപിക അനിൽ വിവാഹം
പ്രണയത്തെയും വെല്ലുന്ന ഇഷ്‌ടത്തിന്റെ കഥയുണ്ട് നടൻ ഗോവിന്ദ് പത്മസൂര്യക്കും (Govind Padmasoorya) ഭാര്യ ഗോപിക അനിലിനും (Gopika Anil) പറയാൻ. ഇരുവരും അഭിനയ മേഖലയിലെ അംഗങ്ങൾ ആണെങ്കിലും, വീട്ടുകാരുടെ കണ്ടെത്തലാണ് ഇവരെ ജീവിതത്തിൽ ഒന്നിപ്പിച്ചത്. നടൻ എന്നതിലുപരി, മലയാളി പ്രേക്ഷകരുടെ പ്രിയ അവതാരകനാണ് ഗോവിന്ദ് പത്മസൂര്യ. ഗോപികയാകട്ടെ, അവരുടെ ഇഷ്‌ട ടി.വി. സീരിയൽ താരവും. ഗോവിന്ദ്, ഗോപിക വിവാഹത്തിന് ഒൻപതു മാസം പ്രായമായി. സന്തോഷം നിറഞ്ഞ വിവാഹജീവിതം നയിക്കുന്നതിനിടെ ഒരു വലിയ സ്വപ്ന സാക്ഷാത്ക്കാരവുമായി ഇരുവരും എത്തുന്നു
advertisement
വിവാഹം കഴിഞ്ഞ ശേഷം ഈ ദമ്പതികൾക്ക് ഭാര്യയുടെ കുടുംബം എന്നോ ഭർത്താവിന്റെ കുടുംബം എന്നോ വേർതിരിവില്ല. ഇരു കുടുംബങ്ങളും ഒന്നിച്ചുള്ള പരിപാടികളിൽ ഇവർ വന്നുചേരുന്ന കാഴ്ച ജി.പിയുടെയോ ഗോപികയുടെയോ പേജ് നോക്കിയാൽ കാണാൻ സാധിക്കും. യുവ താരദമ്പതികൾ എന്ന നിലയിൽ പലരും സ്വപ്നം കാണുന്ന ഒരു നേട്ടം ഈ ചുരുങ്ങിയ നാളുകൾ കൊണ്ട് ഇവർ കയ്യെത്തിപ്പിടിച്ചിരിക്കുന്നു. ഇൻസ്റ്റഗ്രാം പേജിലൂടെ ആ സന്തോഷം ഇതാ ആരാധകർക്ക് മുന്നിൽ (തുടർന്ന് വായിക്കുക)
advertisement
ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും ഇനി കൊച്ചി മറൈൻ ഡ്രൈവിലെ ഒരു വീടിനുടമയാണ്. ഇവിടെ ശോഭ മറീന വൺ എന്ന ഫ്ലാറ്റ് സമുച്ചയത്തിലാണ് ജി.പി.- ഗോപിക ദമ്പതികളുടെ ഭവനം. ഏവരുടെയും പ്രാർത്ഥനയും അനുഗ്രഹവും തേടിക്കൊണ്ടാണ് പോസ്റ്റ്. വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ നിന്നുള്ള ദൃശ്യം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഈ സന്തോഷം അവർ ലോകർക്ക് മുന്നിൽ അവതരിപ്പിച്ചത്. വിവാഹശേഷം ഗോപിക കുടുംബിനിയുടെ റോളിൽ ജീവിച്ചു കാട്ടുകയാണ്
advertisement
പോയവർഷത്തെ നവരാത്രി ആഘോഷ വേളയിലാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജി.പി. ആദ്യമായി താനും ഗോപികയും ഒന്നിക്കുന്ന വിശേഷം ഫേസ്ബുക്കിൽ പങ്കിട്ടത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സഹിതമാണ് ജി.പിയുടെ പോസ്റ്റ് എത്തിച്ചേർന്നത്. അതുവരെ പരിചയിച്ച വിവരം പോലും ഇരുവരും ഇരുചെവി അറിയാതെ സൂക്ഷിച്ചു പോന്നു. 'ബാലേട്ടൻ' സിനിമയിൽ ബാലതാരങ്ങളായി മോഹൻലാലിന്റെ മക്കളുടെ വേഷം ചെയ്തവരാണ് ഗോപികയും സഹോദരി കീർത്തനയും
advertisement
'ഗോപുര' എന്നാണ് വീടിന് പേര് നൽകിയത്. നിരവധിപ്പേർ ഗോപികയ്ക്കും ജി.പിക്കും മംഗളാശംസകൾ നേർന്നു. ഗോപികയെ സ്‌ക്രീനിൽ മിസ് ചെയ്യുന്നതായും ചിലർ കുറിച്ചു. വിവാഹശേഷം ഗോപികയെ അഭിനയിക്കാൻ വിടുമോ എന്ന ചോദ്യത്തിന് അത് തന്റെ തീരുമാനമല്ല എന്ന് ജി.പി. മറുപടി കൊടുത്തിരുന്നു. ജനുവരി മാസത്തിലായിരുന്നു വിവാഹമെങ്കിലും, ഇവരുടെ വിവാഹ നിശ്ചയത്തിന്റെ ഒന്നാം വാർഷികം കഴിഞ്ഞിരിക്കുന്നു. ദമ്പതികൾ അവരുടെ സ്വന്തം യൂട്യൂബ് ചാനലിൽ ഇടയ്ക്കിടെ മുഖം കാണിക്കാറുണ്ട്
advertisement
ഇവരുടെ ആരാധകർക്ക് ഒരുപക്ഷേ ഇത്രയും വിവരങ്ങൾ കൊണ്ട് തൃപ്തിയായിക്കാണില്ല. അവർക്കായി വളരെ വിശദമായ ഒരു ഹോം ടൂർ വരുന്നുണ്ട്. യൂട്യൂബ് ചാനലിലായിരിക്കും ഈ വീഡിയോ പോസ്റ്റ് ചെയ്യപ്പെടുക. നാല് ദിവസങ്ങൾക്ക് മുൻപ് വാർണർ ബ്രദേഴ്‌സ് തീം പാർക്കിൽ ഗോപികയും ജി.പിയും ചേർന്ന് സന്ദർശനം നടത്തിയിരുന്നു. ഇവിടെയും അവർ സകുടുംബമാണ് സന്ദർശിച്ചത്. ഗോപികയുടെയും ജി.പിയുടെയും അച്ഛനമ്മമാർ, ഗോപികയുടെ അനുജത്തി, ജി.പിയുടെ അനുജൻ എന്നിങ്ങനെ ഇരുവരുടെയും വേണ്ടപ്പെട്ടവർ എല്ലാവരും ചേർന്ന് നടത്തിയ യാത്രയാണിത്








