Kalidas Jayaram | താരിണി ധനിക കുടുംബാംഗം തന്നെ; സ്ത്രീധനത്തെകുറിച്ച്‌ കാളിദാസിനോട് ജയറാം പറഞ്ഞ വാക്കുകൾ

Last Updated:
സമ്പാദ്യത്തിന്റെയും സ്വത്തുക്കളുടെയും കാര്യമെടുത്താൽ ജയറാം കോടികൾക്കുടമയാണ്
1/6
തന്റെ ഇരുപത്തിരണ്ടാം വയസ്സു മുതൽ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ ആളാണ് നടൻ ജയറാം (Actor Jayaram). അഭിനയ മേഖലയിൽ നിന്നുതന്നെ പാർവതിയെ (Parvathy) ഭാര്യയായി കണ്ടെത്തി. ഒരു മകനും മകളും മരുമകനും മരുമകളും ചേർന്ന വലിയ കുടുംബത്തിന്റെ നാഥനാണ് ജയറാം. മകളുടെയും മകന്റെയും വിവാഹം ഒരേ വർഷം തന്നെ നടത്തി അതിന്റെ തിരക്കുകളിൽ മുഴുകുകയാണ് അദ്ദേഹം ഇപ്പോൾ. മകളുടെ വിവാഹം നേരത്തെ കഴിഞ്ഞു. ഇനി ഈ വരുന്ന ഞായറാഴ്ച മകൻ കാളിദാസ് ജയറാം (Kalidas Jayaram) താരിണി കാലിംഗരായർക്ക് (Tarini Kalingarayar) ഗുരുവായൂരിൽ വച്ച് താലി ചാർത്തും. കഴിഞ്ഞദിവസം ചെന്നൈയിൽ വച്ച് പ്രീ വെഡിങ് ആഘോഷങ്ങൾ നടന്നിരുന്നു

advertisement
2/6
ജയറാം മകൾക്ക് വരനെ കണ്ടെത്തിയത് സിനിമയ്ക്ക് പുറത്തുനിന്നുമായിരുന്നു എങ്കിൽ, മകൻ കാളിദാസ് ജയറാമിന്റെ വധു മോഡലിംഗ് രംഗത്തുനിന്നാണ്. വളരെ ചെറുപ്പകാലം മുതലേ താരണി മോഡലിംഗ് ചെയ്ത് വരുമാനം ഉണ്ടാക്കി തുടങ്ങിയിരുന്നു. ഇടയ്ക്കുണ്ടായ ചെറിയ സൗഹൃദമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുന്നത്. മകൾ മാളവിക ജയറാം വിവാഹശേഷം ഭർത്താവിനൊപ്പം വിദേശത്താണ് താമസം. ജ്യേഷ്‌ഠന്റെ വിവാഹിത്തിനായി മാളവിക എന്ന ചക്കി ഭർത്താവിന്റെ ഒപ്പം നാട്ടിലെത്തിക്കഴിഞ്ഞു (തുടർന്ന് വായിക്കുക)

3/6
സമ്പന്ന കുടുംബത്തിലെ അംഗമാണ് താരിണി. ഷൂട്ടിങ്ങിനും മറ്റും പോകുമ്പോൾ തമിഴ്നാട്ടിലെ ജമീന്ദർമാരായ കാലിംഗരായർ കുടുംബത്തെ പറ്റി ധാരാളം കേട്ടിരുന്നു എന്ന് ജയറാം പറയുന്നു. കാളിദാസും താരിണിയും തമ്മിലെ പ്രണയം കണ്ടെത്തിയത്, മാളവികയാണ്. ഒരിക്കൽ കാളിദാസിന്റെ ഒപ്പം മാളവിക കാറിൽ യാത്ര ചെയ്യവേ ബ്ലൂടൂത്ത് സ്പീക്കറാണ് പണി പാളിച്ചത്. കോളിന്റെ മറുപുറത്ത് താരിണിയായിരുന്നു. വൈകാതെ കാളിദാസ് ഭാവിവധുവിനെ വീട്ടുകാർക്ക് പരിചയപ്പെടുത്തി അവരുടെ അനുവാദം വാങ്ങി

4/6
ഒരോണക്കാലത്ത്, ജയറാം, പാർവതി, കാളിദാസ്, മാളവിക കുടുംബത്തിന്റെ ചിത്രത്തിൽ പരിചയമില്ലാത്ത ഒരു മുഖം കണ്ടതോട് കൂടിയാണ് താരിണി ശ്രദ്ധിക്കപ്പെടുന്നത്. താരിണിയെ കാളിദാസ് ചേർത്തുപിടിച്ചിരുന്നു. കാളിദാസ് എന്ന കണ്ണന്റെ വധു എന്ന നിലയിലെ ആദ്യത്തെ പരിചയപ്പെടുത്തൽ അവിടെ നിന്നും തുടങ്ങി. പോയവർഷം ഇവരുടെ വിവാഹനിശ്ചയം നടന്നു. എന്നാലും മകളുടെ വിവാഹം കഴിഞ്ഞു മാത്രമേ, ജയറാമും പാർവതിയും മകന്റെ കല്യാണത്തിലേക്ക് കടന്നുള്ളൂ

5/6
സമ്പാദ്യത്തിന്റെയും സ്വത്തുക്കളുടെയും കാര്യമെടുത്താൽ ജയറാം കോടികൾക്കുടമയാണ്. കാളിദാസും ചുരുങ്ങിയ കാലം കൊണ്ട് തരക്കേടില്ലാത്ത സമ്പാദ്യം നേടിക്കഴിഞ്ഞു. വരൻ പോകുന്ന മരുമകളും നിസാരക്കാരിയല്ല. പക്ഷെ സ്ത്രീധനത്തിന്റെ കാര്യത്തിൽ ജയറാം എന്ന അച്ഛൻ, അല്ലെങ്കിൽ കുടുംബനാഥന് ചില കാര്യങ്ങളിൽ കണിശതയുണ്ട്. മകൾ മാളവികയുടെ കാര്യമെടുത്താൽ, വിവാഹം ചെയ്യാൻ മുന്നോട്ടുവന്ന കുടുംബം ആദ്യം തന്നോട് പറഞ്ഞത് 'വിവാഹം മുതലുള്ള കാര്യങ്ങൾ ഞങ്ങൾ നോക്കിക്കോളാം' എന്നായിരുന്നു. നിങ്ങൾ മകളെ മാത്രം തന്നാൽ മതി, മറ്റൊന്നും വേണ്ട എന്നായിരുന്നു അവരുടെ ആവശ്യം. തന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ച കാര്യം ഇതായിരുന്നു എന്ന് ജയറാം
സമ്പാദ്യത്തിന്റെയും സ്വത്തുക്കളുടെയും കാര്യമെടുത്താൽ ജയറാം കോടികൾക്കുടമയാണ്. കാളിദാസും ചുരുങ്ങിയ കാലം കൊണ്ട് തരക്കേടില്ലാത്ത സമ്പാദ്യം നേടിക്കഴിഞ്ഞു. വരാൻ പോകുന്ന മരുമകളും നിസാരക്കാരിയല്ല. പക്ഷെ സ്ത്രീധനത്തിന്റെ കാര്യത്തിൽ ജയറാം എന്ന അച്ഛൻ, അല്ലെങ്കിൽ കുടുംബനാഥന് ചില കാര്യങ്ങളിൽ കണിശതയുണ്ട്. മകൾ മാളവികയുടെ കാര്യമെടുത്താൽ, വിവാഹം ചെയ്യാൻ മുന്നോട്ടുവന്ന കുടുംബം ആദ്യം തന്നോട് പറഞ്ഞത് 'വിവാഹം മുതലുള്ള കാര്യങ്ങൾ ഞങ്ങൾ നോക്കിക്കോളാം' എന്നായിരുന്നു. നിങ്ങൾ മകളെ മാത്രം തന്നാൽ മതി, മറ്റൊന്നും വേണ്ട എന്നായിരുന്നു അവരുടെ ആവശ്യം. തന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ച കാര്യം ഇതായിരുന്നു എന്ന് ജയറാം
advertisement
6/6
'എന്റെ മകൻ ഒരു കുട്ടിയെ ഇഷ്ടമുണ്ടെന്ന് വീട്ടിൽ വന്നു പറഞ്ഞപ്പോൾ ഞാൻ  ഒരു കാര്യം മാത്രമേ പറഞ്ഞിരുന്നുള്ളൂ. കണ്ണാ അവളെ വിളിച്ചു കൊണ്ട് വീട്ടിലേക്ക് വന്നോളൂ. ആ കുട്ടി ധരിച്ചിരിക്കുന്ന വസ്ത്രം ഒഴികെ, ബാക്കിയെല്ലാം നീ വേണം ഇനി വാങ്ങി കൊടുക്കാൻ. അവളുടെ കാര്യങ്ങൾ നോക്കാൻ. വലിയ കുടുംബത്തിലെ അംഗമാണ് എന്നിരുന്നാലും ഞാൻ അവനോട് പറഞ്ഞത് ഇതാണ്. മകളുടെ കാര്യത്തിലും അങ്ങനെ തന്നെ,' എന്ന് ജയറാം. മുൻപ് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് മനസുതുറന്നത്‌

മോഹൻ‌ ഭാഗവത് 'വധുധൈവ കുടുംബക'ത്തിന്റെ ജീവിക്കുന്ന ഉദാഹരണം: ആർഎസ്എസ് മേധാവിയെ കുറിച്ച് നരേന്ദ്ര മോദി

  • മോഹൻ ഭഗവത് ജിയുടെ 75-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ പ്രശംസിച്ചു.

  • മോഹൻ ജി ആർഎസ്എസിന്റെ 100-ാം വാർഷികത്തിൽ സംഘടനയെ നയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.

  • മോഹൻ ജിയുടെ നേതൃത്വത്തിൽ ആർഎസ്എസിൽ നിരവധി സുപ്രധാന മാറ്റങ്ങൾ നടപ്പിലാക്കി.

View All
advertisement