advertisement

160 വർഷത്തെ പ്രൗഢി; രാഷ്ട്രീയ അതികായരുടെ പ്രിയപ്പെട്ട താവളം, വിസ്മയമായി തലശ്ശേരിയിലെ ജഡ്ജി ബംഗ്ലാവ്

Last Updated:

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രമുഖ നേതാക്കന്മാര്‍ താമസിച്ച ജഡ്ജി ബംഗ്ലാവ്. 160 വര്‍ഷത്തെ പഴക്കമുള്ള ബംഗ്ലാവില്‍ 22 മുറികളുണ്ട്. ഈ മുറികളില്‍ ഒരെണ്ണം ഇപ്പോഴും അറിയപ്പെടുന്നത് സീതാറാം യെച്ചൂരി റൂം എന്നാണ്.

ജഡ്ജി ബംഗ്ലാവ്
ജഡ്ജി ബംഗ്ലാവ്
തെരഞ്ഞെടുപ്പ് ചൂട് പിടിക്കുമ്പോള്‍, ഓര്‍മ്മകളില്‍ നിറയുന്ന ഒരു വീടുണ്ടിവിടെ... തലശ്ശേരിക്കാരുടെ സ്വന്തം ജഡ്ജി ബംഗ്ലാവ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രമുഖ നേതാക്കന്മാര്‍, കണ്ണൂരിലെത്തിയാല്‍ താമസിച്ചിരുന്നത് ഈ ജഡ്ജി ബംഗ്ലാവിലാണ്. ചരിത്ര നിര്‍മ്മിതികള്‍ പലതുണ്ട് തലശ്ശേരിയില്‍, അതിലൊന്നാണ് 1866 ല്‍ പണിതീര്‍ത്ത ഈ ബംഗ്ലാവ്.
സി.പി.എം. ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം. അഖിലേന്ത്യാ സെക്രട്ടറി എം.എ. ബേബി, മുന്‍ കേന്ദ്ര മന്ത്രി വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ് എന്നിവരെല്ലാം ബംഗ്ലാവിലെ സ്ഥിരം അതിഥികളായിരുന്നു.160 വര്‍ഷത്തെ പഴക്കമുള്ള ബംഗ്ലാവില്‍ 22 മുറികളുണ്ട്. ഇതില്‍ എട്ട് മുറികളാണ് സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കുന്നത്. ഈ മുറികളില്‍ ഒരെണ്ണം ഇപ്പോഴും അറിയപ്പെടുന്നത് സീതാറാം യെച്ചൂരി റൂം എന്നാണ്.
ബ്രിട്ടീഷ് ഭരണകാലത്ത് ജില്ലാ ജഡ്ജിയായിരുന്ന റാവു ബഹദൂര്‍ ടി.വി. നാരായണന്‍ നായരാണ് തലശ്ശേരി മേലൂരില്‍ ഈ ബംഗ്ലാവ് പണിതത്. ജഡ്ജിയുടെ അവകാശികളില്‍ നിന്ന് 1979ല്‍ ചാത്തോത്ത് കെ.പി.എന്‍. നാരായണന്‍ ഈ ബംഗ്ലാവ് വാങ്ങി, പിന്നീട് അദ്ദേഹത്തിൻ്റെ മൂത്തസഹോദരനും സ്വാതന്ത്ര്യ സമര സേനാനിയുമായ രൈരു നായര്‍ ഈ ബംഗ്ലാവ് വാങ്ങുകയായിരുന്നു. നിലവില്‍, രൈരു നായരുടെ മക്കള്‍ ഈ ബംഗ്ലാവ് ഹെറിട്ടേജ് ഹോം ആക്കി മാറ്റി സംരക്ഷിച്ചു പോരുന്നു.
advertisement
2023ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 'ദി. ഹെറിട്ടേജ് 1866 @ ജഡ്ജി ബംഗ്ലാവ്' എന്ന പേരില്‍ പുനര്‍ നാമകരണം ചെയ്തു. പരമ്പരാഗത കേരള ശൈലിയിലുളള വാസ്തുവും പുരാതന ഫര്‍ണിച്ചറുകളും ഈ ഭവനത്തിന് പ്രൗഢി ഏകുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
160 വർഷത്തെ പ്രൗഢി; രാഷ്ട്രീയ അതികായരുടെ പ്രിയപ്പെട്ട താവളം, വിസ്മയമായി തലശ്ശേരിയിലെ ജഡ്ജി ബംഗ്ലാവ്
Next Article
advertisement
പരാതികൾ തള്ളി; വി ഡി സതീശന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു
പരാതികൾ തള്ളി; വി ഡി സതീശന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു
  • എൽഡിഎഫും എൻഡിഎയും നൽകിയ പരാതികൾ തള്ളി വി ഡി സതീശന്റെ നാമനിർദേശപത്രിക സ്വീകരിച്ചു

  • സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചുവെന്ന ആരോപണങ്ങൾ വിശദീകരിച്ച ശേഷം കമ്മീഷൻ പത്രിക അംഗീകരിച്ചു

  • പത്രിക പിൻവലിക്കൽ അവസാന തീയതി മാർച്ച് 26, തെരഞ്ഞെടുപ്പ് ഏപ്രിൽ 9, വോട്ടെണ്ണൽ മെയ് 4

View All
advertisement