Kunjatta | കുഞ്ഞാറ്റയുടെ ഇഷ്‌ടം അച്ഛനറിയാം; മകളുടെ മനമറിഞ്ഞ സമ്മാനവുമായി മനോജ് കെ. ജയൻ

Last Updated:
അച്ഛൻ മനോജ് കെ.ജയൻ മകൾ കുഞ്ഞാറ്റയ്ക്ക് നൽകിയ വിലയേറിയ സമ്മാനം
1/6
പല മാതാപിതാക്കൾക്കും ആദ്യത്തെ കണ്മണി എന്നാൽ അല്പം സ്പെഷലാവും. അച്ഛനമ്മമാരായി മാറി എന്ന സന്തോഷം തുടങ്ങുന്നത് ആദ്യത്തെ മകനെയും മകളെയോ കയ്യിൽ താലോലിക്കുമ്പോൾ മാത്രമല്ലേ. നടൻ മനോജ് കെ. ജയനും മകൾ കുഞ്ഞാറ്റ എത്ര മുതിർന്നാലും തന്റെ പ്രിയപ്പെട്ടവൾ തന്നെ. സിനിമാ തിരക്കുകൾ ഉള്ള കുടുംബത്തിൽ പിറന്ന മകളായതിനാൽ കുഞ്ഞുനാളുകളിൽ അച്ഛന്റെ അമ്മയുടെയും തണലിൽ ഒരുപോലെ നിൽക്കാൻ പലപ്പോഴും കുഞ്ഞാറ്റയ്ക്ക് അവസരം ലഭിച്ചിട്ടില്ല എങ്കിലും അവരുടെ സ്നേഹം അവൾക്ക് വേണ്ടുവോളം ലഭിച്ചിട്ടുണ്ട്. ശേഷം അവർക്ക് ആ സ്നേഹം തുല്യമായി വീതിച്ചു നൽകാനും മകളെ വാരിക്കോരി സ്നേഹിക്കാനും അച്ഛനും അമ്മയ്ക്കും സാധിച്ചിട്ടുണ്ട്. അച്ഛന്റെ പൊന്നുമോൾ എന്നാണ് മനോജ് കെ. ജയൻ മകളെ പറ്റി പിറന്നാൾ ദിനത്തിൽ കുറിച്ച വാക്കുകൾ
പല മാതാപിതാക്കൾക്കും ആദ്യത്തെ കണ്മണി എന്നാൽ അല്പം സ്പെഷലാവും. അച്ഛനമ്മമാരായി മാറി എന്ന സന്തോഷം തുടങ്ങുന്നത് ആദ്യത്തെ മകനെയും മകളെയോ കയ്യിൽ താലോലിക്കുമ്പോൾ മാത്രമല്ലേ. നടൻ മനോജ് കെ. ജയനും (Manoj K. Jayan) മകൾ കുഞ്ഞാറ്റ (Kunjatta) എത്ര മുതിർന്നാലും തന്റെ പ്രിയപ്പെട്ടവൾ തന്നെ. സിനിമാ തിരക്കുകൾ ഉള്ള കുടുംബത്തിൽ പിറന്ന മകളായതിനാൽ കുഞ്ഞുനാളുകളിൽ അച്ഛന്റെ അമ്മയുടെയും തണലിൽ ഒരുപോലെ നിൽക്കാൻ പലപ്പോഴും കുഞ്ഞാറ്റയ്ക്ക് അവസരം ലഭിച്ചിട്ടില്ല എങ്കിലും അവരുടെ സ്നേഹം അവൾക്ക് വേണ്ടുവോളം ലഭിച്ചിട്ടുണ്ട്. ശേഷം അവർക്ക് ആ സ്നേഹം തുല്യമായി വീതിച്ചു നൽകാനും മകളെ വാരിക്കോരി സ്നേഹിക്കാനും അച്ഛനും അമ്മയ്ക്കും സാധിച്ചിട്ടുണ്ട്. അച്ഛന്റെ പൊന്നുമോൾ എന്നാണ് മനോജ് കെ. ജയൻ മകളെ പറ്റി പിറന്നാൾ ദിനത്തിൽ കുറിച്ച വാക്കുകൾ
advertisement
2/6
കുഞ്ഞാറ്റയാകട്ടെ തന്റെ സാന്നിധ്യം കുടുംബത്തിൽ എല്ലായിടത്തും എത്തണം എന്ന് നിർബന്ധമുള്ള മകളുമാണ്. നാട്ടിലും യുകെയിലും ആയി നിൽക്കുന്ന അച്ഛന്റെ ഒപ്പവും, ചെന്നൈയിലും സിനിമാ തിരക്കുകളിലും കഴിയുന്ന അമ്മയുടെ കൂടെയും കുഞ്ഞാറ്റയെ പലപ്പോഴും കാണാൻ സാധിക്കും. അച്ഛൻ മനോജ് അടുത്തിടെ പുതിയ കാർ വാങ്ങിയപ്പോൾ ആദ്യദിനം കൂടെയുണ്ടായിരുന്നത് മകൾ കുഞ്ഞാറ്റ തന്നെയാണ്. അച്ഛനും മകളും മാത്രമായി ഒരു മാസികയ്ക്ക് അഭിമുഖം നൽകിയപ്പോഴും മകളുടെ ഒപ്പം ഷൂട്ടിങ്ങിനിടെ നിഴൽപോലെ കൂടെ ഉണ്ടായിരുന്നു (തുടർന്ന് വായിക്കുക)

3/6
മകൾ വളർന്നപ്പോഴും അവളുടെ ഇഷ്ടം മനസ്സിലാക്കാൻ സാധിച്ച അച്ഛൻ എന്നെ ക്രെഡിറ്റ് കൂടി മനോജ് കെ ജയനുണ്ട്. അച്ഛൻ മകൾക്ക് നൽകിയ വിലയേറിയ ഒരു സമ്മാനം മകൾ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റായി എത്തിച്ചിരിക്കുന്നു. കുട്ടിയായിരുന്നപ്പോൾ മുതൽ അച്ഛൻ തന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് കുഞ്ഞാറ്റ ചിലപ്പോഴെങ്കിലും ചില കാര്യങ്ങൾ തുറന്നു സംസാരിച്ചിട്ടുണ്ട്. മറ്റൊരു വിവാഹം ചെയ്തപ്പോഴും മകൾക്ക് വീട്ടിൽ ഏതുനേരവും ഒരു അമ്മയുടെ സ്നേഹം കൂടി കിട്ടണം എന്ന് മനോജ് കെ. ജയൻ നിർബന്ധം പിടിച്ചിരുന്നു

4/6
നാടിന്റെയും വിദേശത്തിന്റെയും തനിമ ഒരുപോലെ ആസ്വദിച്ചു വളർന്ന മകളായതിനാൽ കുഞ്ഞാറ്റയ്ക്ക് ചില ഇഷ്ടങ്ങൾ ദേശാന്തരങ്ങൾ ഭേദിച്ചവയാണ്. തന്റെ എക്കാലത്തെയും ഇഷ്ടമാണ് അച്ഛൻ ഒരു പെട്ടിയിൽ അടച്ചു നൽകിയ ഈ സമ്മാനം എന്ന് കുഞ്ഞാറ്റ പ്രത്യേകം കുറിച്ചിട്ടുണ്ട്. അച്ഛൻ മനോജ് കെ. ജയന് ഒരു ടാഗും ഉണ്ട്. ടെസ്ല കാർ സ്വന്തമാക്കിയ മനോജിന് ഇങ്ങനെയൊരു സമ്മാനം മകൾക്ക് നൽകാൻ അധികം ആലോചിക്കേണ്ടതായി പോലും വന്നിട്ടുണ്ടാകില്ല

5/6
അമോഷ് ഗൈഡൻസ് എന്ന ലക്ഷുറി പെർഫ്യൂം ആണ് മനോജ് മകൾക്കായി നൽകിയത്. ഈ പെർഫ്യൂമിന്റെ ഒരു ബോക്‌സാണ് കുഞ്ഞാറ്റയ്ക്ക് സമ്മാനമായി ലഭിച്ചത്. പെർഫ്യൂം ലോകത്ത് അധികം പ്രായമില്ല ഈ ബ്രാൻഡിന്. 2023ലാണ് ഈ ബ്രാൻഡിന്റെ ഉത്ഭവം എന്ന് ഇന്റർനെറ്റ് പറയുന്നു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ കുഞ്ഞാറ്റയുടെ മനം കവരാൻ ഈ പെർഫ്യൂമിന് സാധിച്ചു. വില കൂടുതൽ ങ്കിലും, അതൊന്നും മൈൻഡ് ആക്കാതെ മനോജ് മകൾക്കായി ഒരു സെറ്റ് അങ്ങ് വാങ്ങി

6/6
അമോഷ് ഗൈഡൻസ് എന്ന ഈ പെർഫ്യൂമിന് ഗൂഗിളിൽ തിരഞ്ഞാൽ കാണുന്ന വില 23950 മുതൽ 39000 രൂപയാണ്. മുഴുവൻ സെറ്റിനും കൂടി കൂടുതൽ വിലയാകും. നടുവിൽ കാണുന്ന പെർഫ്യൂം കുപ്പിക്ക് മാത്രമാണ് ഇപ്പറഞ്ഞ വില. കാർ, വാച്ച്, പെർഫ്യൂം എന്നിവയ്ക്ക് പൊതുവേ സെലിബ്രിറ്റികളുടെ ഇടയിൽ പ്രിയമേറെയാണ്. കുഞ്ഞാറ്റയും പെർഫ്യൂം സ്‌നേഹി തന്നെ

'ഓപ്പറേഷൻ സിന്ദൂർ' പൂക്കളത്തിന് എഫ്ഐആ‍ർ രാജ്യദ്രോഹപരം; പാകിസ്ഥാനല്ല കേരളം ഭരിക്കുന്നത് : രാജീവ് ചന്ദ്രശേഖർ

  • കേരളം ഇന്ത്യയുടെ ഭാഗമാണെന്നും, ഓപ്പറേഷൻ സിന്ദൂർ പൂക്കളത്തിന് എഫ്ഐആർ സ്വീകരിക്കാനാകില്ല: രാജീവ് ചന്ദ്രശേഖർ.

  • ഓപ്പറേഷൻ സിന്ദൂർ സായുധസേനകളുടെ ധീരതയുടെയും കരുത്തിന്റെയും പ്രതീകമാണെന്ന് രാജീവ് ചന്ദ്രശേഖർ.

  • കേരളം ജമാ അത്തെ ഇസ്ലാമിയോ പാകിസ്ഥാനോ ഭരിക്കുന്നില്ലെന്നും, എഫ്ഐആർ പിൻവലിക്കണമെന്നും രാജീവ് ചന്ദ്രശേഖർ.

View All
advertisement