Sobhita Dhulipala | അവൾ 'കുടുംബസ്‌ത്രീ'; ശോഭിതയെ കുറിച്ച് നാഗ ചൈതന്യ നൽകുന്ന വിവരണം

Last Updated:
ഭാര്യയാവാൻ പോകുന്ന ശോഭിതയെ കുറിച്ച് നാഗ ചൈതന്യ പറഞ്ഞ വാക്കുകൾ
1/6
നടൻ നാഗ ചൈതന്യയും നടി ശോഭിത ധുലിപാലയും തമ്മിൽ വിവാഹിതരാവാൻ ഇനി വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ച് നടക്കുന്ന ഗംഭീര താലികെട്ട് ചടങ്ങിൽ ഇരുവരും ജീവിതത്തിൽ ഒന്നാകും. വിവാഹനിശ്ചയം വരെ ഇവരുടെ ബന്ധത്തെക്കുറിച്ച് പുറംലോകത്തിന് വളരെ കുറച്ച് അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ വിവാഹ നിശ്ചയം കഴിഞ്ഞ് വിവാഹം അടുക്കുന് തോടുകൂടി ഇവർ പ്രണയ ജീവിതത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പൊതുജനവുമായി ആരാധകരുമായും പങ്കിടാൻ ആരംഭിച്ചു കഴിഞ്ഞു. നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹപൂർവ ആഘോഷങ്ങൾ ആചാരപൂർവം നടന്നു കഴിഞ്ഞു
നടൻ നാഗ ചൈതന്യയും (Naga Chaitanya) നടി ശോഭിത ധുലിപാലയും (Sobhita Dhulipala) തമ്മിൽ വിവാഹിതരാവാൻ ഇനി വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ച് നടക്കുന്ന ഗംഭീര താലികെട്ട് ചടങ്ങിൽ ഇരുവരും ജീവിതത്തിൽ ഒന്നാകും. വിവാഹനിശ്ചയം വരെ ഇവരുടെ ബന്ധത്തെക്കുറിച്ച് പുറംലോകത്തിന് വളരെ കുറച്ച് അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ വിവാഹ നിശ്ചയം കഴിഞ്ഞ് വിവാഹം അടുക്കുന് തോടുകൂടി ഇവർ പ്രണയ ജീവിതത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പൊതുജനവുമായി ആരാധകരുമായും പങ്കിടാൻ ആരംഭിച്ചു കഴിഞ്ഞു. നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹപൂർവ ആഘോഷങ്ങൾ ആചാരപൂർവം നടന്നു കഴിഞ്ഞു
advertisement
2/6
അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ നാഗചൈതന്യ ഭാര്യാവാൻ പോകുന്ന ശോഭിതയെ കുറിച്ച് ചില വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. സൂമിനു നൽകിയ അഭിമുഖത്തിൽ താൻ മുംബൈയിൽ വച്ച് ജോലിയുടെ ഭാഗമായി ഒരു പരിപാടിക്ക് വച്ചാണ് ശോഭിതയെ ആദ്യമായി കണ്ടുമുട്ടിയത് എന്ന് നാഗചൈതന്യ പറഞ്ഞിരുന്നു. തന്റെ ഒ.ടി.ടി. ഷോയുടെ ആരംഭത്തിനായി ചൈതന്യ മുംബൈയിൽ തങ്ങുകയായിരുന്നു അന്ന്. അതേ ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ തന്നെ ശോഭിതയ്ക്കും ഒരു പരിപാടി ഉണ്ടായിരുന്നു (തുടർന്ന് വായിക്കുക)
അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ നാഗചൈതന്യ ഭാര്യയാവാൻ പോകുന്ന ശോഭിതയെ കുറിച്ച് ചില വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. സൂമിനു നൽകിയ അഭിമുഖത്തിൽ താൻ മുംബൈയിൽ വച്ച് ജോലിയുടെ ഭാഗമായി ഒരു പരിപാടിക്ക് വച്ചാണ് ശോഭിതയെ ആദ്യമായി കണ്ടുമുട്ടിയത് എന്ന് നാഗചൈതന്യ പറഞ്ഞിരുന്നു. തന്റെ ഒ.ടി.ടി. ഷോയുടെ ആരംഭത്തിനായി ചൈതന്യ മുംബൈയിൽ തങ്ങുകയായിരുന്നു അന്ന്. അതേ ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ തന്നെ ശോഭിതയ്ക്കും ഒരു പരിപാടി ഉണ്ടായിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
പ്ലാറ്റ്ഫോം സംഘടിപ്പിച്ച പരിപാടിയിൽ വച്ച് അവർ ആദ്യമായി പരസ്പരം സംസാരിച്ചു. ഇതിനു മുൻപ് ചൈതന്യയുടെ പിതാവ് നാഗാർജുന ശോഭിത വീട്ടിലെത്തി താനുമായി കൂടിക്കാഴ്ച നടത്തിയ സാഹചര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. അന്ന് നാഗ ചൈതന്യ വീട്ടിൽ ഉണ്ടായിരുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ ഇവർ തമ്മിൽ അധികം സംഭാഷണം നടന്നിരുന്നുവോ എന്ന കാര്യം അവ്യക്തമാണ്

4/6
ശോഭിതയുടെ കുടുംബത്തെ മനസ്സിലാക്കാൻ സാധിച്ചതിനെക്കുറിച്ചും നാഗ ചൈതന്യ ചില കാര്യങ്ങൾ പറയുന്നുണ്ട്. കുറച്ചു മാസങ്ങളായി ശോഭിതയുടെ കുടുംബത്തെ പരിചയപ്പെടാൻ സാധിച്ചത് വളരെ നല്ലൊരു അനുഭവമെന്നാണ് അദ്ദേഹം പറയുന്നത്. ഇരു കുടുംബങ്ങളും ഒത്തുചേർന്ന് ആചാരപൂർവ്വം നടത്തുന്ന വിവാഹദിനത്തിനായി പ്രതീക്ഷിക്കുന്നതായും ചൈതന്യ. മരുമകനായല്ല, മകനായാണ് അവർ കാണുന്നത്. രണ്ടു കുടുംബത്തിനും പൊതുവായി ചില കാര്യങ്ങളുണ്ട്. ശോഭിത ഒരു കുടുംബസ്ത്രീയാണ് എന്നും, ഏതാനും ആഘോഷ ചടങ്ങുകൾ രണ്ടുപേരും ചേർന്നാണ് കൊണ്ടാടിയത്

5/6
നടി സമാന്തയുമായുള്ള വിവാഹംമോചന ശേഷം നാഗ ചൈതന്യയുടെ പുനർവിവാഹം ആണിത്. വിവാഹ വേദിയോട് ഒരു പ്രത്യേക അടുപ്പം ഉള്ളതായി നടൻ. നല്ല രീതിയിൽ വിവാഹം നടക്കുകയും, ഒട്ടേറെ ഓർമ്മകൾ സൂക്ഷിക്കാൻ പറ്റട്ടെ എന്ന് ചൈതന്യ പ്രത്യാശിച്ചു. അതേസമയം തന്നെ, തനിക്ക് വിവാഹത്തെപ്പറ്റി പരിഭ്രമം ഉള്ള കാര്യവും നാഗ ചൈതന്യ മറച്ചു വച്ചില്ല. കല്യാണം ആർഭാടപൂർവം നടക്കുമെങ്കിലും വളരെ കുറച്ച് ക്ഷണിതാക്കൾ മാത്രമേ വിവാഹം നേരിൽ കാണാൻ ഉണ്ടാവുകയുള്ളൂ

6/6
2017 ഒക്ടോബറിലാണ് നാഗ ചൈതന്യ സമാന്തയെ വിവാഹം ചെയ്യുന്നത്. നാലാം വിവാഹ വാർഷികം എത്തുന്നതിനു മുൻപ് 2021 ഒക്ടോബറിൽ ഇവർ വേർപിരിഞ്ഞു. പരസ്പര വ്യാത്യാസങ്ങളാണ് വിവാഹമോചനത്തിൽ കലാശിച്ചത് എന്നായിരുന്നു അവരുടെ വിശദീകരണം. 2022ൽ ഇവർക്ക് കോടതി ഔദ്യോഗികമായി വിവാഹമോചനം അനുവദിച്ചു

കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement