Naga Chaitanya | നാഗ ചൈതന്യയുടെ വിവാഹത്തിൽ പെറ്റമ്മയ്ക്ക് സ്ഥാനമില്ലാതായോ! തുടക്കത്തിലേ പ്രകടം

Last Updated:
നടൻ നാഗാർജുനയുടെയും മുൻഭാര്യ ലക്ഷ്മി ദഗ്ഗുബാട്ടിയുടെയും മകനാണ് നാഗ ചൈതന്യ
1/6
നടൻ നാഗ ചൈതന്യയുടെയും (Naga Chaitanya) ശോഭിത ധുലിപാലയുടെയും (Sobhita Dhulipala) വിവാഹത്തിന് ഇനി അധിക നാളുകൾ ബാക്കിയില്ല. ഡിസംബർ നാലാണ് വിവാഹത്തിയതി. ക്ഷണക്കത്ത് സോഷ്യൽ മീഡിയയിലും വാർത്താ മാധ്യമങ്ങളിലും ഉൾപ്പെടെ പ്രചരിച്ചു കഴിഞ്ഞു. നടൻ നാഗാർജുനയുടെയും മുൻഭാര്യ ലക്ഷ്മി ദഗ്ഗുബാട്ടിയുടെയും മകനാണ് നാഗ ചൈതന്യ. ഈ വിവാഹത്തിന് ചില ജാതകപ്രശ്നങ്ങൾ ഉള്ളത് കാരണം കുടുംബം ഇടപെട്ട് ഒരു പുനർവിചിന്തനത്തിന് വഴിയൊരുക്കിയേക്കും എന്ന് വാർത്ത വന്നുവെങ്കിലും, വിവാഹവുമായി കുടുംബം മുന്നോട്ടു തന്നെയാണ്. പരമ്പരാഗത രീതികളുടെ ചുവടുപിടിച്ചാകും വിവാഹം നടക്കുക

advertisement
2/6
തന്റെ പിതാവിന്റേതെന്നു പോലെ പ്രണയ വിവാഹമാണ് നാഗ ചൈതന്യയ്ക്ക്. ആദ്യഭാര്യ സമാന്തയുമായും പ്രണയത്തിലായ ശേഷമാണ് നാഗ ചൈതന്യ വിവാഹം ചെയ്തത്. എന്നാൽ, ഈ ബന്ധം നാല് വർഷങ്ങൾ പോലും തികച്ചില്ല. 2017ൽ നടന്ന വിവാഹം 2021ൽ പരസ്പര സമ്മതത്തോടെയും ബഹുമാനത്തോട് കൂടിയും പിരിയുകയായിരുന്നു. സമാന്ത ഇനിയും മറ്റൊരു വിവാഹത്തിനായി തായാറായിട്ടില്ല. സിനിമ ജീവിതവും മയോസിറ്റീസ് എന്ന രോഗാവസ്ഥയുമായുള്ള പടപൊരുതലുമായി സമാന്ത ജീവിതവുമായി മുന്നോട്ടു തന്നെയാണ് (തുടർന്ന് വായിക്കുക)

3/6
ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിലാണ് നാഗ ചൈതന്യക്കും ശോഭിതയ്ക്കും വിവാഹപ്പന്തൽ ഒരുങ്ങുക. ഇവരുടെ കുടുംബത്തിന് ഈ സ്റ്റുഡിയോയുമായി വളരെയേറെ ബന്ധമുണ്ട്. വിദേശ രാജ്യങ്ങളിൽ എവിടെയെങ്കിലും വച്ചൊരു ഡെസ്റ്റിനേഷൻ വെഡിങ് ആയിരിക്കും ഉണ്ടാവുക എന്ന് തുടക്കത്തിൽ റിപോർട്ടുകൾ വന്നെങ്കിലും, വരനും വധുവും അവരുടെ പാരമ്പര്യം കൈവിട്ട് ഒന്നിനും തയാറല്ല എന്ന നിലയിലായിരുന്നു. ഒടുവിൽ, സിനിമാ കുടുംബവുമായി ഏറെ ബന്ധമുള്ള അന്നപൂർണ സ്റ്റുഡിയോയിൽ വിവാഹപ്പന്തൽ ഒരുങ്ങി

4/6
എന്നാൽ നാഗ ചൈതന്യയുടെ വിവാഹം അടുത്തടുത്ത് വരുമ്പോൾ, പെറ്റമ്മയായ ലക്ഷ്മി ദഗ്ഗുബാട്ടിക്ക് ഒരു സ്ഥാനവുമില്ലേ എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്. മുൻപ് സമാന്തയുമായുള്ള വിവാഹവേളയിലും ഇത്തരമൊരു കാര്യം തുടക്കത്തിലേ മുഴച്ചു നിന്നിരുന്നു. ലക്ഷ്മിയും പരമ്പരാഗത സിനിമാ കുടുംബത്തിലെ അംഗമാണ്. നാഗാർജുനയും ലക്ഷ്മിയും തമ്മിലെ വിവാഹമോചനത്തിന് ശേഷമാണ് മലയാള സിനിമയിൽ പോലും സജീവമായി അഭിനയിച്ചിരുന്ന അമല അക്കിനേനിയുമായുള്ള വിവാഹം നടക്കുന്നത്

5/6
ലക്ഷ്മിയുടെയും നാഗാർജുനയുടെയും മകനാണ് ചൈതന്യ എങ്കിലും, വിവാഹക്ഷണക്കത്തിൽ അമ്മയുടെ പേരിന്റെ സ്ഥാനത്തു വച്ചിട്ടുള്ളത് അമലയുടെ പേരാണ്. നാഗാർജുനയുടെയും അമലയുടെയും മൂത്തമകൻ എന്ന നിലയിലാണ് നാഗ ചൈതന്യയെ രേഖപ്പെടുത്തിയിട്ടുള്ളത്. അമല, നാഗാർജുന വിവാഹബന്ധത്തിൽ ഒരു മകനുണ്ട്. അതാണ് നടൻ അഖിൽ അക്കിനേനി. വിവാഹക്ഷത്തിൽ സ്വന്തം അമ്മയുടെ പേര് എന്തുകൊണ്ടാണ് നാഗ ചൈതന്യ ഒഴിവാക്കിയത് എന്ന ചോദ്യം പ്രസക്തമാണ്. സമാന്തയുമായുള്ള വിവാഹവേളയിൽ പോലും ക്ഷണക്കത്തിൽ അമലയുടെ പേരാണ് അമ്മയുടെ സ്ഥാനത്തു കണ്ടിരുന്നത്

6/6
നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹക്ഷണക്കത്ത്. ഒരുവേള, നാഗ ചൈതന്യ സ്വന്തം അമ്മയായ ലക്ഷ്മിയുമായി അകലം പാലിക്കുന്നു എന്ന തരത്തിൽ റിപോർട്ടുകൾ പോലും വരികയുണ്ടായി. പക്ഷേ, ആ റിപ്പോർട്ട് വന്ന് അധികകാലമാകും മുൻപേ നാഗ ചൈതന്യ അമ്മയുടെ ഒപ്പം നിൽക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുകയായിരുന്നു. പ്രമുഖ ചലച്ചിത്ര നിർമാതാവായ രാമനായിഡുവിന്റെ മകളാണ് ലക്ഷ്മി ദഗ്ഗുബാട്ടി. ഇവരുടേത് വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു. 1984ൽ നടന്ന വിവാഹം 1990ൽ പിരിഞ്ഞു

ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം

  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement