Navya Nair | മകന്റെ ജന്മദിനത്തിന് ഇക്കുറി ആഘോഷം ഒഴിവാക്കുമെന്ന് നവ്യ; കാരണം വ്യക്തമാക്കി താരം
- Published by:meera_57
- news18-malayalam
Last Updated:
ഇതുവരെയും നവ്യയും ഭർത്താവും കുടുംബവും കൂട്ടുകാരും ചേർന്നുള്ള വലിയ ആഘോഷങ്ങളായിരുന്നു മകന്റെ പിറന്നാളിന് പതിവ്
നടി നവ്യ നായരുടെ (Navya Nair) മകന്റെ ജന്മദിനങ്ങൾ എല്ലാം തന്നെ വലിയ ആഘോഷമായിട്ടുണ്ട്. ഏക മകനായതു കൊണ്ട് തന്നെ ഓരോ തവണയും അവന് ഇഷ്‌ടമുള്ള ഏതെങ്കിലും ഒരു കാര്യത്തെ തീം ആക്കിക്കൊണ്ടാകും ബർത്ത്ഡേ പാർട്ടി സെറ്റ് ചെയ്യുക. അർജന്റീന ഫാൻ ആയ സായ് കൃഷ്ണയ്ക്ക് കഴിഞ്ഞ വർഷം അതായിരുന്നു ബർത്ത്ഡേ പാർട്ടി തീമും. നവ്യയും കുടുംബവും മാത്രമല്ല, സായ് കൃഷ്ണയുടെ കൂട്ടുകാരും ചേർന്നുള്ള ആഘോഷമാണ് ഇവിടെ അരങ്ങേറിയിരുന്നത്. എന്നാൽ ഇത്തവണ ആഘോഷം ഒഴിവാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്
advertisement
പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കനാണ് നവ്യയുടെ പുത്രൻ സായ്. ആ വിശേഷങ്ങൾ എല്ലാം തന്നെ നവ്യ നായർ ഇടയ്ക്കിടെ അവരുടെ ഇൻസ്റ്റഗ്രാം പേജിൽ പല തരത്തിലുള്ള പോസ്റ്റുകളായി ഇടാറുണ്ട്. മകന്റെ പിറന്നാളിന് കുറച്ചു ദിവസങ്ങൾ കൂടി ബാക്കി നിൽക്കെയാണ് നവ്യ ഒരു ഡീറ്റൈൽഡ് വ്ലോഗുമായി വരുന്നത്. നവ്യയുടെ ജന്മദിനത്തിനും കുടുംബവും കൂട്ടുകാരും ചേർന്ന് ഗംഭീര ആഘോഷം ഒരുക്കാറുണ്ട്. സായ് കൃഷ്ണയുടെ പിറന്നാളിന് നവ്യ ഇക്കുറി നാട്ടിൽ പോലും ഉണ്ടാകില്ല (തുടർന്ന് വായിക്കുക)
advertisement
ചെന്നൈയിൽ ഡാൻസ് ക്‌ളാസുകളുമായി സജീവമായിരിക്കും നവ്യ നായർ. ഇത്രയും വർഷങ്ങളിൽ ഒരു കൊച്ചു കുട്ടി എന്ന നിലയിലാണ് സായ് കൃഷ്ണയ്ക്ക് സ്‌പെഷൽ പിറന്നാൾ ആഘോഷം കുടുംബം ഒരുക്കി നൽകിയിരുന്നത് എന്ന് നവ്യ. പക്ഷേ, വളർന്നപ്പോൾ സായ് കൃഷ്ണയ്ക്ക് തന്നെ ഒരു മാറ്റം വേണമെന്ന് തോന്നി തുടങ്ങിയിരിക്കുന്നു. അത്തരം വലിയ ആഘോഷങ്ങൾ ഒന്നും തനിക്കിനി വേണ്ട എന്ന ആശയം സായ് കൃഷ്ണ തന്നെ മുന്നോട്ടു വയ്ക്കുകയായിരുന്നു. പകരം എന്ത് ചെയ്യാം എന്ന് സായ് കൃഷ്ണ തന്നെ വ്യക്തമാക്കി
advertisement
അടുത്ത കൂട്ടുകാരെയും കൂട്ടി ഇഷ്‌ടമുള്ള ഒരു റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിച്ച് ജന്മദിനം ആഘോഷിക്കാനാണ് സായ് കൃഷ്ണയുടെ പ്ലാൻ. പോയ വർഷം മകന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും നവ്യ നായർ റിട്ടേൺ ഗിഫ്റ്റുകൾ ഉൾപ്പെടെ സമ്മാനിച്ചാണ് തിരികെ വിട്ടത്. സായ് കൃഷ്ണയ്ക്ക് 14 വയസ് തികയാൻ പോകുകയാണ്. അത് കൊണ്ട് തന്നെ ഉത്തരവാദിത്തമുള്ള ഒരു യുവാവിലേക്കുള്ള ചുവടുകൾ ഇപ്പോഴേ സായ് കൃഷ്ണയെ പഠിപ്പിച്ചു തുടങ്ങാനാണ് നവ്യ നായർക്ക് പ്ലാൻ
advertisement
ഷോപ്പിംഗ് എന്നാൽ, സായ് കൃഷ്ണയ്ക്ക് അമ്മയോ അമ്മൂമ്മയോ കൂടെ വേണം എന്നായിരുന്നു ഇതുവരെയുള്ള പതിവ്. എന്നാൽ, മകനെ ഇനി അതിന് സ്വയം പര്യാപ്തനാക്കുകയാണ് നവ്യ നായരുടെ ലക്ഷ്യം. തത്ക്കാലം സഹായത്തിനായി ഒരാളെക്കൂടി നവ്യ നായർ മകന്റെ ഒപ്പം അയച്ചിരിക്കുന്നു. മകന്റെ ഷോപ്പിംഗ് അനുഭവമാണ് നവ്യയുടെ വ്ലോഗിന്റെ ഉള്ളടക്കം. യൂട്യൂബ് ചാനലിൽ നവ്യ തന്റെ പുതിയ വീഡിയോയുമായി എത്തിക്കഴിഞ്ഞു. പണം കൈകാര്യം ചെയ്യാനും മറ്റും മകൻ തനിയെ പഠിക്കണം എന്ന് നവ്യ
advertisement
100 രൂപയിലധികം തനിയെ ചിലവാക്കി സായ് കൃഷ്ണയ്ക്ക് പരിചയമില്ലത്രേ. നവ്യ നായർ മകന്റെ കയ്യിൽ നൽകിവിട്ടതാകട്ടെ, 25,000 രൂപയും. ഇത്രയും വലിയ തുക മുഴുവനും ചിലവിടാനല്ല ഉദ്ദേശിച്ചതും. ഇഷ്‌ടമുള്ള വസ്തുക്കൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സായ് കൃഷ്ണയ്ക്കുണ്ട്. അതനുസരിച്ച് പണം ചിലവഴിക്കാം. അത്തരത്തിൽ ഒരു സ്പോർട്സ് യൂട്ടിലിറ്റി ഷോപ്പിൽ നിന്നും ഷോപ്പിംഗ് നടത്തുന്ന സായ് കൃഷ്ണയാണ് വീഡിയോയിലുള്ളത്. ആവശ്യമുള്ള ഏതാനും വസ്തുക്കൾ ആലോചിച്ച് കണ്ടെത്തി വാങ്ങുന്ന സായ് കൃഷ്ണയെ ഇവിടെ കാണാം