ഏഴുവർഷത്തെ പ്രണയത്തിനൊടുവിൽ സന്യാസിയും കന്യാസ്ത്രീയും വിവാഹിതരായി (monk and nun married). തീർത്തും അപ്രതീക്ഷിതമായി ആരംഭിച്ച പ്രണയമാണ് വിവാഹത്തിൽ കലാശിച്ചത്. ശേഷം ബ്രഹ്മചര്യവ്രതം അവസാനിപ്പിച്ച് ഇരുവരും വിവാഹജീവിതം ആരംഭിക്കുകയായിരുന്നു. തന്റെ 19-ാം വയസ്സ് മുതൽ കന്യാസ്ത്രീയായി ജീവിക്കുകയായിരുന്നു സിസ്റ്റർ മേരി എലിസബത്ത്
താൻ ഒരൽപം ഞെട്ടലിലായിരുന്നു എന്ന് ലിസ എന്ന മേരി എലിസബത്ത്. തലയിൽ ശിരോവസ്ത്രം ധരിച്ചിരുന്നതിനാൽ, അദ്ദേഹം തന്റെ തലമുടിയുടെ നിറം പോലും കണ്ടിരുന്നില്ല. പരസ്പരം ഒന്നും അറിഞ്ഞിരുന്നില്ല. യഥാർത്ഥ പേര് പോലും അദ്ദേഹത്തിനറിയില്ലായിരുന്നു എന്ന് ലിസ. ഒരു ദിവസം തന്റെ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞ ശേഷം, ഒരു ടൂത്‌ബ്രഷും ബാഗിലിട്ട് താൻ കന്യാസ്ത്രീ ജീവിതം അവസാനിപ്പിച്ച് ഇറങ്ങി എന്ന് ലിസ
പുരോഹിത ജീവിതം വിട്ടിറങ്ങിയവരുടെ പുസ്തകങ്ങൾ ഇരുവരും വായിച്ചു. ശേഷം അവർ വിവാഹിതരായി നോർത്ത് യോർക്ക്ഷെയറിലെ ഹട്ടൺ റഡ്ബി ഗ്രാമത്തിലെ ഒരു വീട്ടിൽ താമസമാരംഭിച്ചു. ലിസ ഒരു ഹോസ്പിറ്റൽ ചാപ്ലിൻ ആയി ജോലി കണ്ടെത്തി. റോബർട്ട് ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ അംഗീകരിക്കപ്പെടുകയും പ്രാദേശിക പള്ളിയുടെ വികാരി ആവുകയും ചെയ്തു