Pearle | Srinish | നില ബേബിയേയും കൊണ്ട് വിദേശത്ത് ബേബി മൂൺ കൊണ്ടാടി ശ്രീനിഷ്, പേളി ദമ്പതികൾ

Last Updated:
വിദേശത്ത് ബേബിമൂൺ ആഘോഷിച്ച് പേളി - ശ്രീനിഷ് ദമ്പതികളും അവരുടെ മകൾ നില ബേബിയും
1/8
 ക്യൂട്ട് ആയ നില ബേബിയേയും കൊണ്ട് ബേബി മൂൺ യാത്രയിലാണ് പേളി (Pearle Maaney), ശ്രീനിഷ് അരവിന്ദ് (Srinish Aravind) ദമ്പതികൾ. കുറച്ചു മാസങ്ങൾ കൂടിക്കഴിഞ്ഞാൽ അമ്മയുടെ വയറ്റിലെ വാവയുടെ വല്യേച്ചിയാകും നില ബേബി. വിദേശത്താണ് പേളി, ശ്രീനിഷ് ദമ്പതികളുടെ ബേബിമൂൺ ആഘോഷം. ചിത്രങ്ങൾ രണ്ടുപേരുടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടു

advertisement
2/8
 കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രീനിഷും ഗർഭിണിയായ പേളിയും മൂത്തമകൾ നില ബേബിയേയും കൊണ്ട് വിദേശ യാത്രയിലാണ്. പേളിയും ശ്രീനിഷും മാത്രമായും, പേളിയും ശ്രീനിഷും നിലയും ചേർന്നുള്ള വ്യത്യസ്തമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിച്ചേർന്നിരിക്കുന്നു (തുടർന്ന് വായിക്കുക)

3/8
 തുർക്കിയുടെ പ്രധാനകേന്ദ്രമായ ഇസ്താൻബുളിലാണ് ദമ്പതികൾ എന്ന് ചിത്രത്തിൽ നൽകിയിട്ടുള്ള വിവരങ്ങളിൽ നിന്നും മനസിലാക്കാം. കിഴക്കും പടിഞ്ഞാറും സംഗമിക്കുന്ന, ഭൂതകാലം വർത്തമാനകാലവുമായി സംഗമിക്കുന്ന ഇടം എന്നാണ് പേളി ഇസ്താൻബുളിനെ കുറിച്ച് വിവരിക്കുന്നത് (തുടർന്ന് വായിക്കുക)

4/8
 ഇവിടുത്തെ രാവിന്റെയും പകലിന്റെയും ദൃശ്യങ്ങൾ ഒരുപോലെ ആസ്വദിക്കുന്ന ദമ്പതികളാണ് ചിത്രങ്ങളിൽ. അവരെക്കാളെല്ലാം നില ബേബിയാണ് ചിത്രങ്ങളിലെ സ്റ്റാർ

5/8
 തുർക്കിയിലെ ദൃശ്യമനോഹാരിതയെ അതിന്റെ എല്ലാ പൂർണതയോട് കൂടിയും ഫ്രയിമുകളിൽ ഒപ്പിയെടുത്തിട്ടുണ്ട്. കമന്റ്റ് സെക്ഷനിൽ ആരാധകർ ഈ ചിത്രങ്ങൾക്ക് മേൽ സ്നേഹം വാരിച്ചൊരിയുന്നുണ്ട്

6/8
 മൂന്നാം മാസത്തിലാണ് പേളി രണ്ടാമതും ഗർഭിണിയാണ് എന്ന വിവരം പുറത്തുവിട്ടത്. അതിനു മുൻപ് തന്നെ പലരും അക്കാര്യം ഊഹിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഈ വിവരം ചർച്ചയായി മാറുകയുമുണ്ടായി

7/8
 നില ബേബി ഇപ്പോൾത്തന്നെ രണ്ട് അനുജന്മാരുടെ ചേച്ചിയാണ്. പേളിയുടെ അനുജത്തി റേച്ചൽ അടുത്തിടെയാണ് രണ്ടാമത്തെ മകന് ജന്മം നൽകിയത്. റെയ്ൻ, കയ് എന്നിവരുടെ ചേച്ചിയാണ് നില ഇപ്പോൾ

8/8
 മനോഹരമായ ഈ ദൃശ്യത്തിന് നടുവിലായി ഇരിക്കുന്ന നില ബേബിയുടെ ചിത്രം ഒരുപാട് പേരുടെ സ്നേഹം പിടിച്ചുപറ്റിക്കഴിഞ്ഞു. അച്ഛനും അമ്മയും നേടിയതിനേക്കാൾ ഫാൻസ്‌ ഒരുപക്ഷേ നില ബേബിക്ക് ഇൻസ്റ്റഗ്രാമിൽ ഉണ്ടാകും

ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം

  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement