പേളി ഇതെങ്ങനെ മാനേജ് ചെയ്യുന്നു? മൂത്തമകളുടെ സ്കൂൾ ആരംഭദിനം; ശ്രീനിഷിന്റെ നാല്പതാം ജന്മദിനം അടിപൊളിയാക്കിയ ഭാര്യ
- Published by:meera_57
- news18-malayalam
Last Updated:
ഇത്തവണയാകട്ടെ, നില ബേബിയുടെ സ്കൂൾ തുറക്കുന്ന ദിവസമായിരുന്നു ശ്രീനിഷ് അരവിന്ദിന്റെ നാല്പതാം ജന്മദിനം
ഒരു കുഞ്ഞുണ്ടാവുമ്പോൾ തന്നെ എങ്ങനെ വളർത്തും എന്ന് വ്യാകുലപ്പെടുന്നവർക്ക് മുന്നിൽ നല്ലൊരു മാതൃക കൂടിയാണ് പേളി മാണി (Pearle Maaney). പേളി മാണിക്കും ശ്രീനിഷ് അരവിന്ദിനും (Srinish Aravind) മക്കൾ ഒന്നല്ല, രണ്ടാണ്. കുഞ്ഞുങ്ങൾ തമ്മിൽ കഷ്‌ടിച്ച് മൂന്നു വയസ്സിന്റെ അന്തരം മാത്രം. പേളി പ്രസവിക്കാൻ പോകുമ്പോഴും, അമ്മയുടെ വയറ്റിൽ കുഞ്ഞുവാവ എന്ന് പറയാൻ മാത്രം പ്രായമേ നില ബേബിക്ക് ഉണ്ടായിരുന്നുള്ളൂ. ഇന്ന് നിലയുടെയും നിതാരയുടെയും അമ്മയായി ഒരുകണക്കിന് പറഞ്ഞാൽ ഡബിൾ റോളിൽ തിളങ്ങുകയാണ് പേളി. ഇത്തവണയാകട്ടെ, നില ബേബിയുടെ സ്കൂൾ തുറക്കുന്ന ദിവസമായിരുന്നു ശ്രീനിഷ് അരവിന്ദിന്റെ നാല്പതാം ജന്മദിനവും
advertisement
ഇത്തവണ ശ്രീനിഷ് അരവിന്ദിന്റെ ജന്മദിനത്തിൽ, നിരവധിപ്പേർ ആശംസ അറിയിച്ചിരുന്നു. രാവിലെ മുതൽ അതെല്ലാം ഒന്നുവിടാതെ പോസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു ശ്രീനിഷ്. ഭാര്യ പേളിയുടെ ആശംസ വരാൻ പിന്നെയും സമയമെടുത്തു. അമ്മയുടെ ഉത്തരവാദിത്തങ്ങളിൽ പേളി മറന്നുപോയിക്കാണും എന്നുമാത്രമേ തോന്നാൻ ഇടയുള്ളൂ. എന്നാൽ, ആശംസ പിന്നീട് എത്തിച്ചേർന്നു. അതോടൊപ്പം തന്നെ താനൊരു സൂപ്പർ മമ്മിയും ഭാര്യയുമാണ് എന്ന് പേളി മാണി വീണ്ടും വീണ്ടും തെളിയിക്കുകയും ചെയ്തു (തുടർന്ന് വായിക്കുക)
advertisement
നിലയ്ക്കും നിതാരയ്ക്കും പിറന്നാൾ വന്നാൽ, കുഞ്ഞുങ്ങളുടെ ഇഷ്‌ട തീമിൽ ഒരു പാർട്ടി സെറ്റ് ചെയ്യുകയാണ് പേളിയുടെയും ശ്രീനിഷിന്റെയും പതിവ്. ഇത്തവണ നില ബേബിയുടെ സ്‌പൈഡർമാൻ തീം പിറന്നാളാഘോഷം പേളിയുടെ വീട്ടിൽ വച്ചാണ് കൊണ്ടാടിയത്. വളരെ വേഗം എല്ലാം സെറ്റ് ചെയ്യാൻ ഒരു ഇവന്റ് മാനേജരെയും പേളി ക്ഷണിച്ചിരുന്നു. അനുജത്തി റേച്ചലിന്റെ മകനെയും നില ബേബിയെയും കഥാപാത്രങ്ങളാക്കി പേളി മെനഞ്ഞ സ്‌പൈഡർമാൻ കഥ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിലയെ ഭക്ഷണം കഴിപ്പിക്കാൻ പേളി കണ്ടുപിടിച്ച മാർഗം കൂടിയാണ് ഈ സ്‌പൈഡർമാൻ കഥ
advertisement
എന്നാൽ, അവരുടെ ലോകമല്ലല്ലോ മുതിർന്നവരുടേത്. ശ്രീനിഷിന്റെ പിറന്നാൾ പേളി മറന്നുപോയതായിരുന്നില്ല. ബ്ലാക്ക് ആൻഡ് വൈറ്റ് തീമിൽ അന്ന് രാത്രി കൂട്ടുകാരെയും വേണ്ടപ്പെട്ടവരെയും വിളിച്ചുകൂട്ടി പേളി ഒരു കിടിലൻ പിറന്നാൾ ആഘോഷം നടത്തി. ഇവിടെ കുഞ്ഞുമണികളായ നില ബേബിയെയും നിതാര ബേബിയെയും കാണാനില്ലായിരുന്നു. കേക്ക് കട്ടിംഗും കോക്ക്ടെയ്ൽ പാർട്ടിയും നടക്കുന്ന ഇടത്ത് കുഞ്ഞുങ്ങൾക്ക് കാര്യമില്ലാത്തതു കൊണ്ടാവാം
advertisement
ബിഗ് ബോസിൽ പ്രണയിച്ച് ജീവിതത്തിൽ ഒന്നിച്ചവരാണ് പേളിയും ശ്രീനിഷും. ബിഗ് ബോസ് ആദ്യമായി മലയാളത്തിൽ വന്ന സീസണിലെ മത്സരാർത്ഥികളായിരുന്നു പേളിയും ശ്രീനിഷും. ഈ സീസണിൽ മാത്രമാണ് രണ്ടു മത്സരാർത്ഥികൾ ഗെയിമിന് പുറത്തായി പ്രണയിക്കുകയും ജീവിതത്തിൽ ഒന്നാവുകയും ചെയ്തത്. ഇവർ ഒത്തുചേർന്ന് ഇപ്പോൾ കൊച്ചി ആസ്ഥാനമായുള്ള പേളി പ്രൊഡക്ഷൻസ് എന്ന കൺടെന്റ് നിർമാണ സ്ഥാപനം നടത്തിവരികയാണ്. തുടക്കത്തിൽ വ്യക്തിജീവിതത്തിലെ വിവരങ്ങൾ പോസ്റ്റ് ചെയ്തിരുന്ന പ്ലാറ്റ്‌ഫോം ഇപ്പോൾ കൂടുതലും സെലിബ്രിറ്റി അഭിമുഖങ്ങളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണ്
advertisement
തന്നെ എല്ലാ അർത്ഥത്തിലും പിന്തുണയ്ക്കുന്ന ഭർത്താവ് എന്ന നിലയിലാണ് പേളി മാണി ഇക്കുറി ശ്രീനിഷ് അരവിന്ദിന് പിറന്നാൾ ആശംസയേകിയത്. തന്റെ തിളക്കമാർന്ന പുഞ്ചിരിക്കും സുരക്ഷിതമായ ജീവിതത്തിനും കാരണക്കാരൻ എന്ന നിലയിൽ കൂടി പേളി ശ്രീനിഷിനെ പിറന്ന ആശംസയിൽ ഉൾപ്പെടുത്തുന്നു. പേളിയും ശ്രീനിഷും അവരുടെ കൂട്ടുകാർക്കൊപ്പം കൊണ്ടാടിയ നാല്പതാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പേളിയും ശ്രീനിഷും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു