ഗോപി സുന്ദറുമായുള്ള പ്രണയം ,വിവാഹം പിന്നാലെ വിവാദം ; ഒടുവിൽ അമൃത സുരേഷ് മൗനം വിടുമ്പോൾ
- Published by:Sarika N
- news18-malayalam
Last Updated:
സാധാരണ നിലയിൽ കിട്ടുന്ന സെലിബ്രിറ്റി അറ്റാക്ക് അല്ല എനിക്ക് നേരിടേണ്ടി വന്നത്, 14 വർഷമായി ഇതൊക്കെ നേരിടുന്നു.
മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അമൃത സുരേഷ് ( Amrutha Suresh). അതുപോലെ സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണങ്ങൾ നേരിട്ട ഒരു താരം കൂടിയാണ്. നടൻ ബാലയുമായുള്ള വിവാഹമോചനത്തിന് പിന്നാലെയാണ് താരത്തിനെതിരെ സൈബർ അധിക്ഷേപങ്ങൾ ശക്തമായത്. പിന്നീട് സംഗീത സംവിധായകൻ ഗോപി സുന്ദറുമായി പ്രണയത്തിലായപ്പോഴും പ്രണയം പിരിഞ്ഞപ്പോഴുമെല്ലാം സോഷ്യൽ മീഡിയയിൽ വളരെ കടുത്ത ആക്രമണമാണ് താരം നേരിട്ടത്.
advertisement
എന്നാൽ ഒരിക്കൽ പോലും ഈ രണ്ട് ബന്ധത്തിലും എന്താണ് സംഭവിച്ചതെന്നോ എങ്ങനെയാണ് താൻ ഇതിനെയെല്ലാം നേരിട്ടതെന്നോ അമൃത പറഞ്ഞിട്ടില്ല. ഇപ്പോഴിതാ ഇതിനോടെല്ലാം പ്രതികരിക്കുകയാണ് താരം. കൈരളി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. തന്റെ മോശം സമയത്തെല്ലാം കുടുംബം ഒപ്പം നിന്നതാണ് തനിക്ക് കരുത്തായതെന്ന് അമൃത പറയുന്നു.
advertisement
'ഞങ്ങൾ കുടുംബം ഒരു മരമാണ്. എന്ത് സംഭവിച്ചാലും അച്ഛനും അമ്മയും അഭിയും എന്റെ കൂടെയുണ്ട്. വിവാദങ്ങൾ ഉണ്ടാകുമ്പോൾ ഇതൊന്നും കാര്യമാക്കാതെ നമ്മൾ ഇരിക്കുമായിരിക്കും. എന്നാൽ മുൻതലമുറയിൽ പെട്ട അച്ഛനും അമ്മയുമൊക്കെ ഈ സമയത്തൊക്കെ വിഷമിച്ചിട്ടുണ്ട്. കമന്റ്സിലൊക്കെ വരുന്നത് വളർത്തുദോഷം എന്ന നിലയിലാണ്. നമ്മുടെ പ്രശ്നങ്ങളും നമ്മൾ അനുഭവിച്ചതും ജീവിതത്തിൽ കണ്ട കാര്യങ്ങളും ഞങ്ങൾ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. ഞാൻ ഇനിയും പറയാൻ പോകുന്നില്ല. പക്ഷെ ഇതൊക്കെ ഏറ്റവും നന്നായി അറിയുന്നത് ഞങ്ങളുടെ കുടുംബത്തിന് മാത്രമാണ്. കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുളളത് ഞങ്ങൾ മാത്രമാണ്. മാതാപിതാക്കൾക്കറിയാം എന്താണ് നടന്നിട്ടുള്ളതെന്ന്.
advertisement
അപ്പോൾ കമന്‌റുകളൊക്കെ കാണുമ്പോൾ എന്റെ മകൾ ഇത്രേം അനുഭവിച്ചിട്ടും ആളുകൾ അവളെ കുറ്റപ്പെടുത്തുകയാണല്ലോയെന്ന ചിന്ത മാതാപിതാക്കൾക്ക് ഉണ്ടായിരുന്നു. അച്ഛൻ മരിക്കണ സമയത്തൊക്കെ വളരെ വേദനിച്ചിട്ടുണ്ട്. പക്ഷെ നമ്മുക്ക് മുൻപോട്ട് പോയെ പറ്റുള്ളൂ. കമന്റ്സും ട്രോളും കാണുമ്പോഴും മാതാപിതാക്കൾ എന്നെ ചേർത്ത് പിടിച്ചിട്ടുണ്ട്. ഞാനും അഭിയുമൊക്കെ ഏറ്റവും ഭാഗ്യം ചെയ്ത മക്കളാണെന്ന് തോന്നിയിട്ടുണ്ട്.
advertisement
പാപ്പു വളർന്ന് വരുന്ന കുട്ടിയാണ്.അവളെ സംബന്ധിച്ച് പലവിധ വിവാദങ്ങളാണ് കേൾക്കുന്നത്. പാപ്പു ഒരിക്കൽ ചോദിച്ചു, മമ്മി എന്തിനാണ് സൈലന്റായി ഇരിക്കുന്നത്, എല്ലാം ലൈവിൽ വന്ന് പറഞ്ഞാൽ പോരെ എന്ന്. ഞാനും ഇരിക്കാം എന്ന്. ആ കുഞ്ഞ് വരെ ഇതിലൂടെയൊക്കെ കടന്ന് പോകുന്നുണ്ട്. ഞാൻ ഇപ്പോൾ എല്ലാത്തിനോടും യൂസ്ഡ് ആയി. സാധാരണ നിലയിൽ കിട്ടുന്ന സെലിബ്രിറ്റി അറ്റാക്ക് അല്ല എനിക്ക് നേരിടേണ്ടി വന്നത്. 14 വർഷമായി ഇതൊക്കെ നേരിടുന്നു. ഞാൻ മാതൃത്വം നന്നായി എൻജോയ് ചെയ്തിട്ടുണ്ട്. പാപ്പു വളരെ മെച്വേഡ് ആയി ചിന്തിക്കുന്ന കുട്ടിയാണ്.
advertisement
അവൾ ചെറുപ്പത്തിലെ പലതും കണ്ട് അനുഭവിച്ചിട്ടുള്ള കുട്ടിയാണ്. അതുകൊണ്ട് തന്നെ അവൾ എന്നെ മനസിലാക്കും. അമ്മ ഉണ്ടല്ലോ വീട്ടിൽ , എനിക്ക് ജോലിക്ക് പോകേണ്ടി വന്നപ്പോഴൊക്കെ മകളെ അമ്മ നന്നായി നോക്കുന്നുണ്ട്. കുഞ്ഞ് ഉണ്ടാകുമ്പോൾ മാതൃത്വത്തെ കുറിച്ച് മനസിലായിരുന്നോ എന്ന് ചോദിച്ചാൽ അറിയില്ല. പക്ഷെ ഞങ്ങൾ ഇപ്പോൾ ഒരുമിച്ചാണ് വളരുന്നത്. വിവാദങ്ങൾ എല്ലാം എൻറെ കരിയറിനെ ബാധിച്ചിട്ടുണ്ട്. പക്ഷെ സംഗീതം എന്നെ ഇതിൽ നിന്നെല്ലാം രക്ഷപ്പെടാൻ സഹായിച്ചത്. സംഗീതം എന്നെ സംബന്ധിച്ചൊരു മരുന്നായിരുന്നു.