കൂടുതലൊന്നും പറയാനില്ല 'ഒറ്റവാക്കില്‍ മറുപടി' ! വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തില്‍ രജനികാന്ത്
- Published by:Arun krishna
- news18-malayalam
Last Updated:
പുതിയ ചിത്രമായ വേട്ടയ്യന്റെ ചിത്രീകരണത്തിനായി ആന്ധ്രപ്രദേശിലേക്ക് പോവുകയായിരുന്നു രജനികാന്ത്.
നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ കൊടുമ്പിരി കൊണ്ട ചര്‍ച്ചകളാണ് തമിഴ്നാട്ടില്‍ നടക്കുന്നത്. തമിഴക വെട്രി കഴകം എന്ന പാർട്ടി പ്രഖ്യാപിച്ചതിന് ശേഷം രാഷ്ട്രീയ പാർട്ടി നേതാക്കളും സിനിമാതാരങ്ങളും വിജയുടെ തീരുമാനത്തെ കുറിച്ച് പ്രതികരണവുമായെത്തി.
advertisement
കഴിഞ്ഞ കുറച്ചധികം കാലമായി തമിഴ്നാട്ടിൽ ഉയർന്നുകേൾക്കുന്ന വിജയുടെ രാഷ്ട്രീയ പ്രവേശനം യാഥാർഥ്യമായതോടെ അദ്ദേഹം സിനിമയില്‍ നിന്നും പൂർണമായും വിട്ടുനില്‍ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
advertisement
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ടിന് ശേഷം കരിയറിലെ 69-ാം ചിത്രത്തോട് കൂടി വിജയ് സിനിമ ജീവിതം അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ
advertisement
വിജയ്ക്ക് മുൻപേ തമിഴ്നാട്ടിൽ രാഷ്ട്രീയ പ്രവേശനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച താരമായിരുന്നു രജനികാന്ത്. എന്നാല്‍ അവസാന നിമിഷം അദ്ദേഹം അതില്‍ നിന്നും പിന്മാറി.
advertisement
തമിഴ്നാട്ടില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളാണ് രജനികാന്തും വിജയും. ഇപ്പോഴിതാ ദളപതിയുടെ രാഷ്ട്രീയ പ്രവേശനത്തിൽ സൂപ്പർസ്റ്റാറിന്റെ പ്രതികരണം വന്നുകഴിഞ്ഞു.
advertisement
വിജയ്‌യുടെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുളള ചോദ്യത്തിന് 'വാഴ്ത്തുക്കള്‍' എന്നായിരുന്നു താരത്തിന്റെ പ്രതികരണം. പുതിയ ചിത്രമായ വേട്ടയ്യന്റെ ചിത്രീകരണത്തിനായി ആന്ധ്രപ്രദേശിലേക്ക് പോവുകയായിരുന്നു രജനികാന്ത്.
advertisement