Ranjini Haridas: പൂമുഖ വാതിൽക്കൽ സ്നേഹവുമായി രഞ്ജിനി; 'കുലസ്ത്രീ' വൈബ് പിടിച്ച് താരം
- Published by:Sarika N
- news18-malayalam
Last Updated:
ഇനിയൊരു കുലപുരുഷനെ കൂടി കിട്ടിക്കഴിഞ്ഞാൽ വരികൾക്ക് ജീവൻ കിട്ടുമെന്ന് രഞ്ജിനി പറയുന്നു
മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ വ്യക്തിയാണ് രഞ്ജിനി ഹരിദാസ് (Ranjini Haridas) . സ്റ്റാര്‍ സിംഗര്‍ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് മലയാളികൾ ഈ ഊർജ്ജസ്വലയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്. അവതരണത്തിലൂടെ മാത്രമല്ല തന്റെ നിലപാടുകളിലൂടെയും രഞ്ജിനി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തത പുലർത്തിയിരുന്നു. തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ കണ്ടാൽ അത് ആരുടെ മുഖത്ത് നോക്കിയും തുറന്ന് ചോദിക്കുന്ന പ്രകൃതക്കാരിയാണ് രഞ്ജിനി. സാധാരണ മലയാള ടെലിവിഷന്‍ പ്രേക്ഷകർ കണ്ട് ശീലിച്ച അവതരണ രീതിയല്ല രഞ്ജിനിയുടേത്. മുറി മലയാളവും ഇംഗ്ലീഷും ചേര്‍ത്തുള്ള സംസാരവും, സോ കോള്‍ഡ് മലയാളത്തിമല്ലാത്ത വസ്ത്ര ധാരണ രീതിയും പകരം വെക്കാനില്ലാത്ത എനിര്‍ജിയുമൊക്കെയായി അവതരണ രീതി തന്നെ പൊളിച്ചെഴുതുകയായിരുന്നു രഞ്ജിനി.
advertisement
43-ാം വയസിലും അവിവാഹിതയാണ് താരം. നിരവധി പങ്കാളികൾ തനിക്ക് ഉണ്ടായിട്ടുണ്ടെങ്കിലും ഒന്നും വിവാഹത്തിലേക്ക് കലാശിച്ചിട്ടില്ലെന്ന് പല അഭിമുഖങ്ങളിലും താരം തുറന്ന് പറഞ്ഞിട്ടുണ്ട്. മുൻപ് ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിൽ രഞ്ജിനി പറഞ്ഞത് എനിക്ക് വളരെ പെട്ടെന്നു തന്നെ ബോറടിക്കും. അതുകൊണ്ടാകും ഞാനിപ്പോഴും വിവാഹം കഴിക്കാതിരിക്കുന്നത് എന്നാണ്. ഒരു സാമ്യം കഴിഞ്ഞപ്പോൾ പിന്നെ പലപ്പോഴും വിവാദങ്ങളുടെ നടുവിലായിരുന്നു രഞ്ജിനി. ടെലിവിഷൻ ഷോകളിൽ രഞ്ജിനിയെ ഇപ്പോൾ പഴയത് പോലെ കാണാറില്ല. അതേസമയം നിരവധി ഇവന്റുകൾക്ക് രഞ്ജിനി ഇപ്പോഴും ആങ്കർ ചെയ്യുന്നുണ്ട്.
advertisement
രഞ്ജിനിയോട് ചോദിക്കുന്ന ഓരോ ചോദ്യത്തിനും താരം വ്യക്തവും കൃത്യവുമായി മറുപടി നൽകാൻ ശ്രമിക്കാറുണ്ട്. അത് ചിലപ്പോൾ താരത്തിനെ വിഷമിപ്പിക്കുന്ന ചോദ്യങ്ങൾ ആണെങ്കിൽ പോലും ചെറു ചിരിയോടെ രഞ്ജിനി മറുപടി കൊടുക്കാൻ ശ്രദ്ധിക്കാറുണ്ട്. അത് താരത്തിന്റെ പല ഇന്റർവ്യൂകളിൽ നിന്നും വ്യക്തമാണ്. രഞ്ജിനിയുടെ വളരെ ചെറിയ പ്രായത്തിലാണ് അച്ഛൻ മരിക്കുന്നത്. അതിന് ശേഷം രഞ്ജിനിയെയും അനിയനെയും വളർത്താൻ അമ്മ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്.
advertisement
ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ച ഒരു ചിത്രമാണ് ചർച്ചയാവുന്നത്. സാധാരണ കാണുന്നതിൽ നിന്ന് വ്യത്യസ്തമായ രീതിയിലുള്ള രഞ്ജിനിയെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. 'കുലസ്ത്രീ മോഡ് ആക്ടിവേറ്റഡ്.. എന്റെ കുലപുരുഷനായുള്ള കാത്തിരിപ്പിൽ ' എന്ന അടിക്കുറിപ്പോടെയാണ് താരം തന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചുവന്ന സാരീയുടുത്ത് വട്ട പൊട്ട് തൊട്ട് തികച്ചും ഗ്രാമീണ പെൺകൊടിയായാണ് രഞ്ജിനി എത്തിയിരിക്കുന്നത്.
advertisement
പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂത്തിങ്കളാകുന്നു ഭാര്യ എന്ന പാട്ടാണ് ബാക്ക്ഗ്രൗണ്ട് മ്യൂസിക്. കുലസ്ത്രീ ലുക്കായി കഴിഞ്ഞു, ഇനിയൊരു കുല പുരുഷനെ കൂടി കിട്ടിക്കഴിഞ്ഞാൽ ഈ പാട്ടിന് ശരിക്കും അർത്ഥമുണ്ടാക്കാം - എന്ന് രഞ്ജിനി ഹരിദാസ് പറയുന്നു. അതേസമയം ഇത് ഒരു ഷൂട്ടിന്റെ ഭാഗമാണെന്ന് ഹാഷ് ടാഗിൽ താരം വ്യക്തമാക്കിയിട്ടുണ്ട്. താരത്തിന്റെ പുതിയ ഷോർട്ട് ഫിലിമിന് വേണ്ടിയാണ് രഞ്ജിനിയുടെ ഈ പുതിയ മാറ്റം. നിരവധി കമ്മെന്റുകളാണ് താരത്തിന്റെ ചിത്രത്തിന് ലഭിക്കുന്നത്. ആദ്യം കണ്ടപ്പോൾ വിദ്യ ബാലനെ പോലെ തോന്നി എന്നാണ് നടിയും അവതാരകയുമായ ജുവൽ മേരിയുടെ കമന്റ്. പേർളി മാണിയും ചിത്രത്തിൽ കമന്റ് ഇട്ടിട്ടുണ്ട്.