Ravi Mohan | ബന്ധം പരസ്യമാക്കുകയാണോ; വിവാഹമോചന വാർത്തയ്ക്കിടെ നടൻ രവി മോഹൻ ഗായിക കെനിഷയ്‌ക്കൊപ്പം പൊതുചടങ്ങിൽ

Last Updated:
ജയം രവി എന്നറിയപ്പെട്ടിരുന്ന നടൻ രവി മോഹൻ 15 വർഷത്തെ വിവാഹജീവിതത്തിനൊടുവിൽ വിവാഹമോചനത്തിന് അപേക്ഷിച്ചിരുന്നു
1/6
തമിഴ് സിനിമാലോകത്ത് ഏറെ ചർച്ചയാക്കപ്പെട്ട സംഭവമാണ് ജയം രവി (Jayam Ravi) എന്ന പേരിൽ അറിയപ്പെട്ടിരുന്ന നടൻ രവി മോഹന്റെ (Ravi Mohan) വിവാഹമോചന വാർത്ത. പോയ വർഷം സെപ്റ്റംബർ മാസത്തിൽ നീണ്ട 15 വർഷത്തെ വിവാഹ ജീവിതത്തിനൊടുവിൽ ആരതിയിൽ നിന്നും വേർപിരിയുന്നതായി രവി പ്രഖ്യാപിക്കുകയായിരുന്നു. ഇവർ രണ്ടാണ്മക്കളുടെ മാതാപിതാക്കളാണ്. എന്നാൽ, രവി തന്നെ അറിയിക്കകത്തെയാണ് വിവാഹമോചന പ്രഖ്യാപനം നടത്തിയത് എന്നായിരുന്നു ആരതിയുടെ പക്ഷം. ഇതിനു ശേഷം ഗായിക കെനിഷാ ഫ്രാൻസിസിന്റെ പേരുമായി ചേർത്തു പ്രണയവാർത്തകൾ പ്രചരിക്കുകയും ചെയ്തു

advertisement
2/6
ഒരിക്കൽ കെനിഷ ഇക്കാര്യങ്ങൾ നിഷേധിച്ചുവെങ്കിലും, നിലവിലെ സംഭവവികാസങ്ങൾ കണക്കിലെടുത്താൽ രവി മോഹൻ കെനിഷയുമായുള്ള ബന്ധം സ്ഥിരീകരിക്കുന്നതിലേക്ക് പോകുന്നുവോ ഏന് സോഷ്യൽ മീഡിയ സംശയം പ്രകടിപ്പിക്കുന്നു. ഗായികയും സ്പിരിച്വൽ ഹീലറുമാണ് കെനിഷാ ഫ്രാൻസിസ്. നിർമാതാവ് ഇഷാരി ഗണേഷിന്റെ മകളുടെ വിവാഹത്തിൽ ഇരുവരും ഒന്നിച്ചു കാണപ്പെടുകയായിരുന്നു. ചെന്നൈയിൽ വച്ച് നടന്ന വിവാഹച്ചടങ്ങിലാണ് ഇരുവരെയും ഒന്നിച്ചു കണ്ടത് (തുടർന്ന് വായിക്കുക)

3/6
വിവാഹത്തിൽ ഇവർ പലയിടങ്ങളിലും ഒന്നിച്ചുണ്ടായിരുന്നു എന്നതാണ് സംശയത്തിന്റെ ആക്കം കൂട്ടിയത്. ഫോട്ടോഷൂട്ട് ഒരുക്കിയിരുന്ന സ്ഥലത്ത് രവി മോഹൻ നിൽക്കുമ്പോൾ, അദ്ദേഹം കെനിഷയെ കൂടി ക്ഷണിച്ചു വരുത്തുന്നുണ്ട്. പിന്നീട് ഇവർ ചേർന്ന് നിന്നാണ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും. വിവാഹവേദിയിൽ അതിഥികൾക്കിടയിൽ ഇരുന്നതും ഒന്നിച്ചായിരുന്നു. പരിചയക്കാരോട് ഇരുവരും ചേർന്ന് കുശലാന്വേഷണം നടത്തുന്നുമുണ്ട്.വിവാഹം കഴിഞ്ഞ് ഇറങ്ങുന്ന വേളയിലുമുണ്ട് ഇവരുടെ അടുപ്പം സൂചിപ്പിക്കുന്ന നിമിഷം

4/6
വിവാഹവേദിയിൽ നിന്നും പുറത്തുകടക്കുന്ന വേളയിൽ രവി മോഹൻ മുന്നിലും കെനിഷാ ഫ്രാൻസിസ് പിന്നിലുമായാണ് നടന്നിറങ്ങുന്നത്. ഇവർക്ക് പോകാനുള്ള കാർ അവിടെ സ്റ്റാർട്ട് ചെയ്തു നിർത്തിയിട്ടുണ്ട്. എന്നാൽ, കെനിഷയെ കൈപിടിച്ച് കാറിലേക്ക് കയറ്റുകയാണ് രവി മോഹൻ ഇവിടെ. ഈ ദൃശ്യം മറ്റു വീഡിയോകളെക്കാൾ കൂടുതൽ വൈറലായി മാറിക്കഴിഞ്ഞു. ഇവരുടെ വേഷവിധാനത്തിലും പലരും സമാനത ചൂണ്ടിക്കാട്ടിയിരുന്നു. ഇരുവരും ഗോൾഡൻ നിറത്തിലെ വസ്ത്രം അണിയാൻ ശ്രദ്ധിച്ചിരുന്നു. രവി മോഹൻ ഗോൾഡൻ ഷർട്ടും മുണ്ടും അണിഞ്ഞപ്പോൾ കെനിഷ ഫ്രാൻസിസ് ഗോൾഡൻ നിറത്തിലെ സാരി അണിഞ്ഞിരുന്നു
വിവാഹവേദിയിൽ നിന്നും പുറത്തുകടക്കുന്ന വേളയിൽ രവി മോഹൻ മുന്നിലും കെനിഷാ ഫ്രാൻസിസ് പിന്നിലുമായാണ് നടന്നിറങ്ങുന്നത്. ഇവർക്ക് പോകാനുള്ള കാർ അവിടെ സ്റ്റാർട്ട് ചെയ്തു നിർത്തിയിട്ടുണ്ട്. എന്നാൽ, കെനിഷയെ കൈപിടിച്ച് കാറിലേക്ക് കയറ്റുകയാണ് രവി മോഹൻ ഇവിടെ. ഈ ദൃശ്യം മറ്റു വീഡിയോകളെക്കാൾ കൂടുതൽ വൈറലായി മാറിക്കഴിഞ്ഞു. ഇവരുടെ വേഷവിധാനത്തിലും പലരും സമാനത ചൂണ്ടിക്കാട്ടി. ഇരുവരും ഗോൾഡൻ നിറത്തിലെ വസ്ത്രം അണിയാൻ ശ്രദ്ധിച്ചിരുന്നു. രവി മോഹൻ ഗോൾഡൻ ഷർട്ടും മുണ്ടും അണിഞ്ഞപ്പോൾ കെനിഷ ഫ്രാൻസിസ് ഗോൾഡൻ നിറത്തിലെ സാരി അണിഞ്ഞിരുന്നു
advertisement
5/6
ഇങ്ങനെ ഒരേ നിറത്തിലെ വേഷം ധരിച്ച്, വിവാഹവേദിയിൽ നിന്നും കൈപിടിച്ച് പുറത്തിറങ്ങുന്ന വേളയിൽ പലരും കമന്റ്റ് മേഖലയിൽ അവരുടെ സംശയം കോറിയിടുന്നു. സുഹൃത്തുക്കൾ എന്നാണ് ഇത്രയും കാലം ഇരുവരും പറഞ്ഞിട്ടുള്ളത്. എങ്കിൽ എന്തിനാണ് ഒരു വിവാഹച്ചടങ്ങിൽ ഒരേ നിറത്തിലെ വേഷം ധരിച്ച് പങ്കെടുത്തത് എന്ന് ചിലർ. എങ്കിൽ ആരാധാകർ ഊഹിച്ചതു പിഴച്ചില്ല എന്ന് മറ്റൊരാൾ. കേട്ട കാര്യങ്ങൾ വ്യാജമായിരുന്നില്ല അല്ലേ എന്ന് മറ്റൊരു വിഭാഗം. ഇക്കഴിഞ്ഞ നവംബറിൽ ചെന്നൈയിലെ കുടുംബകോടതിയിൽ രവി മോഹൻ വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തു

6/6
രവി മോഹനുമായി അടുപ്പമെന്ന വിവരം പ്രചരിച്ച വേളയിൽ കെനിഷ നടത്തിയ പ്രതികരണം ശ്രദ്ധ നേടിയിരുന്നു. 'ഞാൻ ഒരു തെറാപ്പിസ്റ്റാണ്. തന്റെ മാതാപിതാക്കളെ നഷ്‌ടമാവുന്നതിനേക്കാൾ വലിയ വേദനയാണ് സ്വന്തം കുടുംബം അദ്ദേഹത്തിന് നൽകിയത്. തെറാപ്പിസ്റ്റ് എന്ന നിലയിൽ, അദ്ദേഹം ആരതിയുടെയും കുടുംബത്തിന്റെയും പക്കൽ നിന്നും നേരിടേണ്ടിവന്ന പ്രശ്നങ്ങൾ വളരെ വേദനയോടെയാണ് ഞാൻ കേട്ടത്. ആരും അത്ര വലിയ അവഹേളനം അർഹിക്കുന്നില്ല. കോടതിക്ക് മുൻപാകെ, രവിയുടെ അനുവാദത്തോടു കൂടിയോ അല്ലാതെയോ എനിക്ക് തെളിവുകൾ നിരത്താൻ സാധിക്കും. എന്റെ തെറാപ്പി സെക്ഷന്റെ ഇടയിൽ പകർത്തിയ നോട്ടുകളാണവ'. കെനിഷ പറഞ്ഞു

ഷാർജയിൽ ജീവനൊടുക്കിയ അതുല്യയുടെ ഭർത്താവിന്റെ ഇടക്കാല ജാമ്യം റദ്ദാക്കി; അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

  • സതീശന്റെ ഇടക്കാല ജാമ്യം റദ്ദാക്കി; ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി.

  • അതുല്യയുടെ മരണത്തിൽ സതീശനെതിരെ പ്രേരണ കുറ്റം നിലനിൽക്കുമെന്ന് കോടതി കണ്ടെത്തി.

  • സതീശിന്റെ മൊഴിയിൽ വൈരുധ്യമുണ്ടെന്ന് ക്രൈം ബ്രാഞ്ച് വാദിച്ചു.

View All
advertisement