'മുൻ ഭാര്യയോ ? അവൾക്കൊരു പേരുണ്ട്'; പ്രസ്‍താവനയിൽ പേര് ഒഴിവാക്കിയതിൽ നാഗ ചൈതന്യയ്ക്കെതിരെ ആഞ്ഞടിച്ച് സാമന്ത ഫാൻസ്
- Published by:Sarika N
- news18-malayalam
Last Updated:
രാഷ്ട്രീയ കാര്യങ്ങളിൽ തന്നെ ഉൾപ്പെടുത്തരുതെന്ന് സുരേഖയോട് ആവശ്യപ്പെട്ട് സാമന്ത ഉടന്‍ തന്നെ രംഗത്ത് വന്നിരുന്നു
advertisement
മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് നാഗ ചൈതന്യ ഇറക്കിയ ഔദ്യോഗിക പ്രതികരണത്തിൽ സാമന്തയുടെ പേര് പരാമർശിക്കാത്തതിന്‍റെ പേരില്‍ നാഗ ചൈതന്യയ്ക്കെതിരെ ആരാധക രോഷം ഉയരുകയാണ്. തെലുങ്ക് താരങ്ങളായ നാഗ ചൈതന്യയും സാമന്തയും വിവാഹബന്ധം വേര്‍പെടുത്തിയതിന് കാരണക്കാരന്‍ ബിആര്‍എസ് (ഭാരത് രാഷ്ട്ര സമിതി) നേതാവ് കെ ടി രാമ റാവു ആണെന്ന തെലങ്കാന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൊണ്ട സുരേഖയുടെ പ്രസ്താവനയാണ് വിവാദമായത്.
advertisement
രാഷ്ട്രീയ കാര്യങ്ങളിൽ തന്നെ ഉൾപ്പെടുത്തരുതെന്ന് സുരേഖയോട് ആവശ്യപ്പെട്ട് സാമന്ത ഉടന്‍ തന്നെ രംഗത്ത് വന്നിരുന്നു. അടുത്ത ദിവസം നാഗചൈതന്യ ഒരു പ്രസ്താവന പുറത്തിറക്കി. മുന്‍ ഭാര്യയോടും തന്‍റെ കുടുംബത്തോടുമുള്ള ബഹുമാനം കൊണ്ടാണ് ഇത്തരം ആരോപണങ്ങളില്‍ മുന്‍പ് നിശബ്ദത പാലിച്ചതെന്നും മന്ത്രിയുടെ പ്രസ്താവന ലജ്ജാകരമാണെന്നും നാഗ ചൈതന്യ പറയുന്നു. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് നാഗ ചൈതന്യയുടെ പ്രതികരണം.
advertisement
advertisement
ഇത് സംബന്ധിച്ച് നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. സാമന്തയും നാഗ ചൈതന്യയും 2017ലാണ് വിവാഹിതരായത്. പിന്നീട് 2022 ൽ ഇവര്‍ വിവാഹമോചനം നേടി. നാഗ ചൈതന്യ അടുത്തിടെയാണ് നടി ശോഭിത ദുലിപാലയുമായി വിവാഹം പ്രഖ്യാപിച്ചത്. വളരെ സ്വകാര്യമായ ചടങ്ങില്‍ ഇരുവരുടെയും വിവാഹ നിശ്ചയം ഓഗസ്റ്റില്‍ നടന്നിരുന്നു.