Shwetha Menon | ശ്വേതാ മേനോന്റെ കുഞ്ഞിമകൾ വളർന്നു; അച്ഛനൊപ്പം പിറന്നാൾ കേക്ക് മുറിച്ച് സബൈന
- Published by:meera_57
- news18-malayalam
Last Updated:
ക്യാമറയുടെ മുന്നിലേക്ക് പിറന്നുവീണ സബൈന വളർന്നു. മകളും ഭർത്താവും പിറന്നാൾ ആഘോഷിക്കുന്ന ദൃശ്യവുമായി ശ്വേതാ മേനോൻ
പിറക്കും മുൻപേ വാർത്തകളിൽ നിറഞ്ഞ കുഞ്ഞാണ് നടി ശ്വേതാ മേനോന്റെ (Shwetha Menon) മകൾ സബൈന മേനോൻ. ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ എന്നുപോലും അറിയും മുൻപ് സബൈനയുടെ പിറവി തലക്കെട്ടുകളിൽ നിറഞ്ഞു. ഒരു അഭിനേത്രിയുടെ പ്രസവം അതേപടി സിനിമയിൽ ചിത്രീകരിക്കുന്നു എന്ന വിഷയം അക്കാലത്തെ കേരളത്തിൽ ഉണ്ടാക്കിയ പ്രകമ്പനം തീരെ ചെറുതല്ല
advertisement
advertisement
കുഞ്ഞുനാളിൽ ചില പൊതുപരിപാടികൾക്കും, ടി.വി. ഷോകൾക്കും ശ്വേത സബൈനയേയും കൊണ്ട് പങ്കെടുത്തിരുന്നു. ഭർത്താവ് ശ്രീവത്സൻ മേനോനും കൂടെയുണ്ടായി. അതിനു ശേഷം വളർന്നു വരുന്ന മകളെ ശ്വേത ക്യാമറയുടെ മുന്നിൽ നിന്നും ഏതാണ്ട് മുഴുവനായും മാറ്റിനിർത്തി. ഇപ്പോൾ അച്ഛന്റെ ജന്മദിനത്തിന് കേക്ക് മുറിച്ചു കഴിക്കുന്ന കുഞ്ഞിന്റെ ഒരു ചെറു ദൃശ്യം ശ്വേതാ മേനോൻ പങ്കിടുന്നു
advertisement
advertisement
advertisement
advertisement









