തെലുങ്ക് നടി രേഖാ ഭോജിന്റെ വിശാഖ പട്ടണം ബീച്ച് വാഗ്ദാനം പാഴായി; ഇന്ത്യയുടെ ലോകകപ്പ് തോൽവിയിൽ ട്രോൾമഴ
- Published by:Rajesh V
- news18-malayalam
Last Updated:
നടിയുടെ പ്രഖ്യാപനവും ഇന്ത്യൻ ടീമിന്റെ ഫൈനലിലെ തോൽവിയുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ ട്രോള്‍ മഴയാണ്
ഇന്ത്യൻ ടീം ഇത്തവണ ഏകദിന ലോകകപ്പ് കിരീടം നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് പ്രഖ്യാപിച്ച് തെലുങ്ക് നടി രേഖ ഭോജ് രംഗത്തെത്തിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ഇതിനു പിന്നാലെ താരത്തിനെ ട്രോളിയും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്.
advertisement
ഇപ്പോൾ ഫൈനലിൽ ഇന്ത്യൻ ടീം ഓസ്ട്രേലിയയോട് തോറ്റതോടെ നടിയുടെ പോസ്റ്റുമായി ബന്ധപ്പെട്ട് ട്രോൾ മഴയാണ് സോഷ്യൽ മീഡിയയില്‍. വിശാഖപട്ടണം ബീച്ചിന്റെ ആളൊഴിഞ്ഞ ചിത്രമിട്ടശേഷം, നടിയുടെ ആ വാഗ്ദാനം പാഴായെന്നാണ് ഒരു ട്രോൾ. തെലുങ്ക് നടിയുടെ മാനം കാത്ത് ടീം ഇന്ത്യ എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മറ്റൊരു ട്രോള്‍. സംഗതി എന്തായാലും വിശാഖപട്ടണം ബീച്ചിന്റെ ആളൊഴിഞ്ഞ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.
advertisement
advertisement
advertisement
മുൻപും ഇത്തരത്തിലുള്ള പ്രഖ്യാപനവുമായി നിരവധി താരങ്ങൾ എത്തിയിരുന്നു. ഇന്ത്യ- ബംഗ്ലാദേശ് മത്സരവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് താരങ്ങള്‍ക്ക് വമ്പന്‍ ഓഫറുമായി പാക് നടി സെഹാര്‍ ഷിന്‍വാരി എത്തിയിരുന്നു. ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിക്കുകയാണെങ്കില്‍ ബംഗ്ലാദേശ് ടീമിലെ ഏതെങ്കിലും ഒരു താരത്തിനൊപ്പം ധാക്കയില്‍ ഡേറ്റിന് വരാമെന്നായിരുന്നു നടിയുടെ ഓഫര്‍. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് സെഹാർ ഷിൻവാരി ഓഫർ മുന്നോട്ട് വെച്ചത്.