Thalapathy Vijay | നീ എന്റേതല്ലേ വാവേ... പിണക്കം മാറ്റി വിജയ് അച്ഛനും അമ്മയ്ക്കുമൊപ്പം വിവാഹവാർഷിക ചടങ്ങിൽ
- Published by:user_57
- news18-malayalam
Last Updated:
വിജയ്ക്ക് അച്ഛനും അമ്മയുമായുള്ള പിണക്കം മാറിയോ?
നടൻ ദളപതി വിജയ്‌യും (Thalapathy Vijay) പിതാവ് എസ്.എ. ചന്ദ്രശേഖറും തമ്മിലെ പിണക്കം മാറിയെന്നു തോന്നിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, അച്ഛനും മകനും നിരവധി വിഷയങ്ങളിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. എന്നാൽ അക്കാര്യം പഴങ്കഥയായി മാറിയിരിക്കുന്നു. അമ്പതാം വിവാഹവാർഷികം ആഘോഷിക്കുന്ന വേളയിൽ തമിഴ് താരം അടുത്തിടെ മാതാപിതാക്കളെ സന്ദർശിച്ചിരുന്നു
advertisement
advertisement
വിജയ്ക്ക് അച്ഛനുമായി പ്രശ്‌നങ്ങളുണ്ടെങ്കിലും ചന്ദ്രശേഖർ തന്നെ പറയുന്നതനുസരിച്ച്, താരത്തിന് അമ്മയുമായി എല്ലായ്പ്പോഴും നല്ല ബന്ധം ഉണ്ടായിരുന്നു എന്നാണ്. ചന്ദ്രശേഖറും വിജയും തമ്മിൽ അത്ര നല്ല ബന്ധത്തിലല്ലെന്ന് ഏറെ നാളായി അഭ്യൂഹം നിലനിന്നിരുന്നു. 2020ൽ ചന്ദ്രശേഖർ ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്തതോടെയാണ് കാര്യങ്ങൾ പരസ്യമായത്
advertisement
advertisement
advertisement
advertisement