ആദ്യമായി ഒ.ടി.ടി. (OTT) വഴി പ്രക്ഷേപണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥി എന്ന നിലയിൽ ശ്രദ്ധ നേടിയ ആളാണ് ഉർഫി ജാവേദ് (Urfi Javed). 24-കാരിയായ ഉർഫിയെ 2016-ലെ ടിവി ഷോ ബഡേ ഭയ്യാ കി ദുൽഹനിയയിലും പിന്നീട് യഥാക്രമം ALT ബാലാജിയിൽ സ്ട്രീം ചെയ്യുന്ന മേരി ദുർഗ, ബേപ്പന്ന, പഞ്ച് ബീറ്റ് സീസൺ 2 എന്നിവയിലും കണ്ടു. ഉർഫിയുടെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്
ഇളം പേസ്റ്റൽ നിറത്തിലെ ബ്രാ വെളിവാകുന്ന തരത്തിലെ റിപ്പ്ഡ് ഡെനിം ജാക്കറ്റാണ് ഉർഫി അണിഞ്ഞിരുന്നത്. ഒപ്പം ജീൻസ് പാന്റ്സും. ലഗേജുമായി വന്ന ഉർഫി തന്നെ ചുറ്റിപ്പറ്റി നിന്ന ഫോട്ടോഗ്രാഫർമാർക്ക് നേരെ പുഞ്ചിരി തൂകി നടന്നുനീങ്ങി. എന്നാൽ ട്രോളുകളും പിന്നാലെ കൂടാതെയിരുന്നില്ല. മാത്രവുമല്ല, ഉർഫി ആദ്യമായല്ല ഹോട്ട് ലുക്കിൽ പ്രേക്ഷകരെ ഞെട്ടിക്കുന്നത്