രമണനും ദാമുവിനും ശേഷം മലയാളം ട്രോൾ ലോകത്ത് പുതിയൊരു അവതാരം കൂടി, വാസു അണ്ണൻ.
2/ 11
വാസു അണ്ണനാണ് സോഷ്യൽമീഡിയയിൽ കുറച്ചു ദിവസമായി വൈറലായി ഓടിക്കൊണ്ടിരിക്കുന്നത്. വില്ലന്മാരെയെല്ലാം പിടിച്ച് കോമഡിയാക്കുന്ന പ്രത്യേക പ്രതിഭാസമാണ് ട്രോൾ ലോകത്ത് നടക്കുന്നത്.
3/ 11
ദിലീപ് നായകനായ കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിലെ സായ് കുമാർ അവതരിപ്പിച്ച വില്ലൻ കഥാപാത്രമാണ് വാസു.
4/ 11
ട്രോളൻമാർ ഏറ്റെടുത്തതോടെ രമണനേയും ദാമുവിനേയും പോലെ സിനിമ ഇറങ്ങി വർഷങ്ങൾക്ക് ശേഷം ഹിറ്റായ കഥാപാത്രമായി വാസു അണ്ണനും മാറി.
5/ 11
സോഷ്യൽമീഡിയയിൽ എവിടെ നോക്കിയാലും വാസു അണ്ണൻ മീമുകളാണ്. രമണനും ദാമുവിനും ഇനി അൽപ്പം വിശ്രമിക്കാം, ട്രോൾ ലോകത്ത് വാസു അണ്ണൻ അവതാരപ്പിറവി എടുത്തെന്നാണ് ട്രോളന്മാർ പറയുന്നത്.
6/ 11
സിനിമ പുറത്തിറങ്ങി പതിനെട്ടു വർഷങ്ങൾക്ക് ശേഷമാണ് വാസു അണ്ണനെന്ന റൊമാന്റിക് ഹീറോയെ ട്രോൾ ലോകം കണ്ടെത്തുന്നത്.
7/ 11
സിനിമയിലെ നായികയായ മന്യയുടേയും വാസു അണ്ണന്റേയും മീമുകളും സൂപ്പർ ഹിറ്റാണ്.
8/ 11
സംഗതി വൈറലായതോടെ മന്യ തന്നെ കഴിഞ്ഞ ദിവസം വാസു അണ്ണനെ ട്രോളി പോസ്റ്റും ഇട്ടിരുന്നു. വാസു അണ്ണനല്ല, വികാസ് ആണ് തന്റെ ശരിക്കുള്ള ഭർത്താവ് എന്നായിരുന്നു മന്യയുടെ പോസ്റ്റ്. ട്രോളൻമാർ ആ പോസ്റ്റും വെറുതേ വിട്ടില്ല.
9/ 11
സിനിമയിൽ ചോരക്കണ്ണുള്ള ക്രൂരനായ വില്ലനായിരുന്നെങ്കിലും വാസു അണ്ണന്റെ നന്മയെ കുറിച്ചാണ് പല ട്രോളുകളും.