Pariksha Pe Charcha 2023: പ്രധാനമന്ത്രിയുമായി സംവദിക്കുന്നത് 38 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍
- Published by:Arun krishna
- news18-malayalam
Last Updated:
പരീക്ഷകളെ എങ്ങനെ നേരിടാം, സമ്മര്‍ദ്ദം എങ്ങനെ കുറയ്ക്കാം എന്നീ വിഷയങ്ങളിലാണ് പ്രധാനമന്ത്രി കുട്ടികളോട് സംവദിക്കുക.
വിദ്യാര്‍ത്ഥികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പരിപാടിയായ പരീക്ഷാ പേ ചര്‍ച്ചയ്ക്ക് ഇന്ന് (ജനുവരി 27) തുടക്കമാകും.ഏകദേശം 38 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചത്.
advertisement
advertisement
advertisement
advertisement
advertisement
150 ലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും 51 രാജ്യങ്ങളില്‍ നിന്നുള്ള അധ്യാപകരും ഈ പരിപാടിയില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്ലസ്ടു, പത്താം ക്ലാസ്സ് പരീക്ഷകള്‍ക്ക് മുന്നോടിയായാണ് പരിപാടി നടത്തുന്നത്. 2018 മുതലാണ് ഈ പരിപാടി സംഘടിപ്പിച്ച് തുടങ്ങിയത്
advertisement