ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ പൊലീസിന്റെ കർശന പരിശോധന. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടാകുന്ന സാഹചര്യത്തിലാണ് ജില്ലയിലെ കൂടുതൽ പ്രദേശങ്ങളെ കണ്ടെയ്മെന്റ് സോണിൽ ഉൾപ്പെടുത്തിയത്.
2/ 8
ഈ പ്രദേശങ്ങളിൽ പോലീസ് കർശന പരിശോധനയാണ് നടത്തുന്നത്. കണ്ടെയ്മെന്റ് സോണിൽ ഉൾപ്പെടുത്തിയ ചെല്ലാനത്ത് ഐജി വിജയ് സാക്കറെ, ഡിസിപി പൂങ്കുഴലി എസിപി ലാൽജി എന്നിവർ നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്.
3/ 8
മാസ്ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പുറത്തിറങ്ങിയവർക്കെതിരെ പൊലീസ് പിഴ ഉൾപെടെ ചുമത്തി നടപടി എടുത്തിട്ടുണ്ട്.
4/ 8
സമ്പർക്കത്തിലൂടെ 12 ഓളം പേർക്കാണ് ചെല്ലാനത്ത് രോഗം സ്ഥിരീകരിച്ചത്.
5/ 8
കണ്ടയ്മെൻറ് സോണുകളിൽ ഉള്ളവർക്ക് ആവശ്യമെങ്കിൽ വീടുകളിൽ ഭക്ഷണവും മരുന്നും ഉൾപ്പെടെ എത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
6/ 8
പനമ്പള്ളി നഗർ, ആലുവ, ചെല്ലാനം എന്നിവിടങ്ങൾ കണ്ടെയ്ൻമെന്റ് സോണിലാണ്. കൂടാതെ ഇന്നലെ പുതുതായി 11 കണ്ടെയ്ൻമെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്.
7/ 8
ചെങ്ങമനാട് പഞ്ചായത്തിലെ വാര്‍ഡ് 14, കരുമാല്ലൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 4, തൃപ്പൂണിത്തുറ നഗരസഭ ഡിവിഷന്‍ 35, ശ്രീമൂലനഗരം പഞ്ചായത്ത് വാര്‍ഡ് 4, എടത്തല പഞ്ചായത്ത് വാര്‍ഡ് 2, വാഴക്കുളം പഞ്ചായത്ത് വാര്‍ഡ് 19, നീലീശ്വരം പഞ്ചായത്ത് വാര്‍ഡ് 13,
8/ 8
വടക്കേക്കര പഞ്ചായത്ത് വാര്‍ഡ് 15, കൊച്ചി കോര്‍പ്പറേഷന്‍ വാര്‍ഡ് 66 ഉള്‍പ്പെട്ട ദൊരൈസ്വാമി അയ്യര്‍ റോഡ് എന്നിവയാണ് പുതിയതായി പ്രഖ്യാപിച്ച മറ്റ് കണ്ടെയ്ന്‍മെന്റ് സോണുകള്‍.