ബ്രിട്ടനില്‍ നിന്നെത്തിയ 22 പേര്‍ക്ക് കോവിഡ്; പുതിയ കോവിഡ് വകഭേദമാണോ എന്ന് കണ്ടെത്താൻ പരിശോധന
- Published by:Rajesh V
- news18-malayalam
Last Updated:
ബ്രിട്ടനില്‍ നിന്നെത്തിയവരുടേത് പുതിയ കോവിഡ് വകഭേദമാണോയെന്ന് കണ്ടെത്താന്‍ നിലവില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ട്.
advertisement
കൂടുതല്‍ വ്യാപന ശേഷിയുള്ള കോവിഡ് വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനി പടര്‍ന്നുപിടിക്കുന്നതിനിടയില്‍ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി തിരിച്ചെത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക പരത്തുകയാണ്. അതേസമയം രാജ്യത്ത് എവിടെയും കോവിഡിന്റെ പുതിയ വകഭേദം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
advertisement
advertisement
advertisement
നാലാഴ്ചയായി ബ്രിട്ടനില്‍ നിന്നെത്തുന്ന യാത്രക്കാരെ അധികൃതര്‍ നിരീക്ഷിച്ചു വരുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മടങ്ങിയെത്തിയ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകൾ ഡിസംബർ 31വരെ റദ്ദാക്കിയിട്ടുണ്ട്.


