COVID 19 | ബാലുശ്ശേരി എംഎൽഎ പുരുഷൻ കടലുണ്ടിക്ക് കോവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Last Updated:
കോവിഡ് ബാധിക്കുന്ന സംസ്ഥാനത്തെ ആറാമത്തെ ജനപ്രതിനിധിയാണ് പുരുഷൻ കടലുണ്ടി എം.എൽ.എ.
advertisement
advertisement
advertisement
ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ച് ദിവസങ്ങൾക്കുള്ളിൽ ആയിരുന്നു വ്യവസായമന്ത്രി ഇ.പി ജയരാജനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരിലെ വസതിയിൽ നിരീക്ഷണത്തിൽ ഇരിക്കെയാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇരുവരും കോവിഡ് ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് കഴിഞ്ഞദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയിരുന്നു.
advertisement
പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയ എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക് ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം അവിടെ ചികിത്സയിലാണ്. പനിയും തൊണ്ടവേദനയും അടക്കമുള്ള ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു.
advertisement
advertisement