കണ്ണൂർ: കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 279 ലിറ്റർ വിദേശമദ്യം കൂത്തുപറമ്പ് എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ മൈസൂർ ജില്ലയിൽ ബസവേശ്വര നഗർ സ്വദേശി മുഹമ്മദ് അഷ്റഫ് (55) , ഇരിട്ടി സ്വദേശി സി പി അസ്കർ (30) എന്നിവരെ അറസ്റ്റ് ചെയ്തു.
2/ 6
മദ്യക്കടത്തു സംഘത്തിൽ ഉൾപ്പെട്ട പ്രജീഷ് എന്ന മാക്കാപ്പി എക്സൈസ് സംഘത്തെ വെട്ടിച്ച് സംഭവസ്ഥലത്തു നിന്ന് കടന്ന് കളഞ്ഞു . ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
3/ 6
മിനി ലോറിയിലും കാറിലുമായാണ് സംഘം മദ്യക്കടത്ത് നടത്തിയത്. മിനി ലോറിയിൽ തണ്ണിമത്തനുകൾക്ക് ഇടയിൽ ഒളിപ്പിച്ചാണ് മദ്യം കേരളത്തിലേക്ക് കടത്തിയത്. പിന്നീട് ഇത് കാറിലേ മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്.
4/ 6
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എക്സൈസ് മദ്യക്കടത്ത് സംഘത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വരികയായിരുന്നു. തുടർന്നാണ് മിന്നൽ പരിശോധന നടത്തിയത്.
5/ 6
എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്വകാഡിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു നീക്കങ്ങൾ. മദ്യ കടത്തിന് ഉപയോഗിച്ചിരുന്ന മിനിലോറിയും മാരുതി കാറും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
6/ 6
പ്രിവൻ്റീവ് ഓഫീസർ വി സുധീർ , കമ്മീഷണർ സ്ക്വാഡ് അംഗം പി ജലീഷ് , ഡെപ്യൂട്ടി കമ്മീഷണർ ഷാഡോ സ്ക്വാഡ് അംഗം കെ ബിനീഷ് , സിവിൽ എക്സൈസ് ഓഫീസർമാരായ പി ടി സജിത്ത് , കെ നിവിൻ , എക്സൈസ് ഡ്രൈവർ എൻ ഷാംജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.