സൗന്ദര്യമില്ലാത്തതിന്റെ പേരില്‍ ഉപേക്ഷിക്കുമോയെന്ന് സംശയിച്ച് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

Last Updated:
അയല്‍വാസികളോടു സംസാരിക്കുന്നതു പോലും ഭാര്യയെ ഇയാള്‍ വിലക്കിയിരുന്നു.
1/6
 പുതുച്ചേരി: സൗന്ദര്യമില്ലാത്തിന്റെ പേരില്‍ ഉപേക്ഷിക്കുമോയെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പുതുച്ചേരി മേട്ടുപാളയത്താണു തന്നേക്കാള്‍ സൗന്ദര്യമുള്ള ഭാര്യയെ സംശയത്തിന്റെ പേരില്‍ ഭർത്താവ് കൊലപ്പെടുത്തിയത്. ഭാര്യ മറ്റുള്ളവരോടു സംസാരിക്കുന്നതും ഇടപഴകുന്നതും സംബന്ധിച്ചു വഴക്കുണ്ടാക്കുന്നതും പതിവായിരുന്നെന്ന് പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു.
പുതുച്ചേരി: സൗന്ദര്യമില്ലാത്തിന്റെ പേരില്‍ ഉപേക്ഷിക്കുമോയെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പുതുച്ചേരി മേട്ടുപാളയത്താണു തന്നേക്കാള്‍ സൗന്ദര്യമുള്ള ഭാര്യയെ സംശയത്തിന്റെ പേരില്‍ ഭർത്താവ് കൊലപ്പെടുത്തിയത്. ഭാര്യ മറ്റുള്ളവരോടു സംസാരിക്കുന്നതും ഇടപഴകുന്നതും സംബന്ധിച്ചു വഴക്കുണ്ടാക്കുന്നതും പതിവായിരുന്നെന്ന് പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു.
advertisement
2/6
Crime news, Crime news latest, Cdispute on Rs 2000 , 17-year-old boy thrashed
പുതുച്ചേരി മേട്ടുപാളയം കാമരാജ് സ്ട്രീറ്റിൽ ഇന്നലെയാണ് കൊലപാതകം അരങ്ങേറിയത്. പ്രദേശത്തെ പാല്‍ വില്‍പനക്കാരനായിരുന്നു ബാബുരാജ്. ഭാര്യ രതികലയ്ക്കും രണ്ടു പിഞ്ചുമക്കള്‍ക്കുമൊപ്പമായിരുന്നു താമസം.
advertisement
3/6
Bomb blast in Kannur, accident, Bomb blast, Bomb Making, Kathiroor, CPM, BJP
തന്നെക്കാള്‍ സൗന്ദര്യമുള്ള ഭാര്യ തന്നെ ഉപേക്ഷിച്ചു പോകുമോയെന്ന ഭയമായിരുന്നു ഇയാള്‍ക്ക്. അയല്‍വാസികളോടു സംസാരിക്കുന്നതു പോലും ഭാര്യയെ ഇയാള്‍ വിലക്കിയിരുന്നു. ദമ്പതികള്‍ തമ്മില്‍ വഴക്കും പതിവായിരുന്നു.
advertisement
4/6
Crime, Crime news, RSS, കൊലക്കേസ്, കാൽ വെട്ടിമാറ്റി, എബി
ദിവസങ്ങള്‍ക്കു മുമ്പ് രതികല ഭര്‍ത്താവുമായി പിണങ്ങി ചെന്നൈയിലെ സ്വന്തം വീട്ടിലേക്കു മടങ്ങിയിരുന്നു. എന്നാല്‍ കാമുകനെ കാണാനാണു രതികല പോയതെന്ന സംശയത്തില്‍ തൊട്ടടുത്ത ദിവസം ബാബു ചെന്നൈയിലെത്തി ഭാര്യയെ കൂട്ടികൊണ്ടുവന്നു.
advertisement
5/6
Crime, mother killed daughter, കൊലപാതകം, ബെംഗളുരൂ
ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കം ഒടുവില്‍ ആക്രമണത്തിലെത്തി. ഗ്രൈന്‍ഡര്‍ മെഷീനിന്റെ കല്ലെടുത്ത് ബാബു ഭാര്യയുടെ തലയ്ക്കടിച്ചു വീഴ്ത്തിയെന്നാണ് പൊലീസ് പറയുന്നു.
advertisement
6/6
karnataka, bengaluru, murder, couples murdered, 14 year old boy arrested, കർണാടക, ബെംഗളൂരു, പീനിയ, ദമ്പതികളുടെ കൊലപാതകം, 14കാരൻ അറസ്റ്റിൽ
കുട്ടികളുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മേട്ടുപാളയം പൊലീസ് പിന്നീട് ബാബുവിനെ അറസ്റ്റ് ചെയ്തു.
advertisement
എസ്‌ഐആർ നിർത്തലാക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് മമത ബാനർജിയുടെ കത്ത്; വോട്ട് നഷ്ടപ്പെടുമെന്നുള്ള ഭയമെന്ന് ബിജെപി
എസ്‌ഐആർ നിർത്തലാക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് മമത ബാനർജിയുടെ കത്ത്
  • മമത ബാനർജി എസ്‌ഐആർ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകി.

  • എസ്ഐആർ പൗരന്മാരെയും ഉദ്യോഗസ്ഥരെയും അപകടത്തിലാക്കുന്നുവെന്ന് മമത ബാനർജി ചൂണ്ടിക്കാട്ടി.

  • മമതയുടെ കത്തിന് പിന്നിൽ വോട്ട് നഷ്ടപ്പെടുമെന്ന ഭയമാണെന്ന് ബിജെപി വിമർശിച്ചു.

View All
advertisement