കൊച്ചി: പതിനാലു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഇതരസംസ്ഥാന തൊളിലാളികളായ മൂന്നുപേർ പിടിയിൽ. യുപി സ്വദേശികളായ ഷാഹിദ്, ഫര്‍ഹാദ് ഖാന്‍, ഹനീഫ് ഷാ എന്നിവരാണ് പിടിയിലായത്. പ്രതികളായ മറ്റു മൂന്നുപേര്‍ സംസ്ഥാനം വിട്ടുവെന്നാണ് റിപ്പോർട്ട്.
2/ 5
ലോക്ക്ഡൗൺകാലത്ത് മാർച്ചിലായിരുന്നു പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. ആറ് പ്രതികളില്‍ മൂന്ന് പേരാണ് പിടിയിലായത്.
3/ 5
ഇതരസംസ്ഥാന തൊഴിലാളികളായ ഇവര്‍ പെണ്‍കുട്ടിയുടെ വീട്ടിടുത്തായിരുന്നു താമസം. പെണ്‍കുട്ടിയുമായി പരിചയത്തിലായതിന് പിന്നാലെ വീട്ടിൽനിന്നും നിർബന്ധിച്ച് പല സ്ഥലത്തു കൊണ്ടുപോയാണു പീഡിപ്പിച്ചത്.
4/ 5
എറണാകുളത്ത് മഞ്ഞുമ്മലിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലി സംബന്ധമായി ഡല്‍ഹിയിലാണ്.
5/ 5
ബന്ധുക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്. മറ്റ് പ്രതികള്‍ ലോക്ക്ഡൗണ്‍ കാലത്തുള്ള ട്രയിനില്‍ ഉത്തര്‍പ്രദേശിലേക്ക് കടന്നുകളയുകയായിരുന്നു.