'ഞാൻ ക്രിസ്‌ത്യാനിയാണ്, പക്ഷേ എന്റെ മൃതദേഹം ദഹിപ്പിക്കണം, ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കണം': 25ാം വയസിൽ എഴുതിയ വിൽപത്രത്തെക്കുറിച്ച് നടി ഷീല

Last Updated:
'ഞാൻ എന്റെ 25 വയസിൽ തന്നെ വിൽപ്പത്രം എഴുതി. അത് എന്തുകൊണ്ടാണെന്ന് വെച്ചാൽ ഞാൻ മരിച്ചാൽ എന്നെ ദഹിപ്പിക്കണം. ഞാൻ ക്രിസ്ത്യനാണ്. അതുകൊണ്ട് തന്നെ ഞങ്ങൾ മരിച്ചാൽ പൊതുവെ കുഴിച്ചിടുകയാണ് ചെയ്യാറുള്ളത്. പക്ഷെ എന്നെ ദഹിപ്പിച്ചാൽ മതി. ശേഷം ആ ഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കണം. അങ്ങനൊരു വിൽ ഞാൻ എഴുതിവെച്ചിട്ടുണ്ട്‌'
1/5
 മലയാളത്തിന്റെ പ്രിയപ്പെട്ട നിത്യഹരിത നായിക ഷീലയ്ക്ക് ഇന്ന് 77-ാം പിറന്നാൾ. ഒരു യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച് വളർന്ന ഷീല പ്രണയവും വിരഹവും ഹാസ്യവും കുടുബ ബന്ധങ്ങളുടെ സങ്കീര്‍ണതകളും എല്ലാം ഇഴചേർന്ന നിരവധി കഥാപാത്രങ്ങൾക്കാണ് ജീവൻ പകർന്നത്. ആറ് പതിറ്റാണ്ടിലധികം മലയാള-തമിഴ് സിനിമാ മേഖലകളില്‍ തന്റേതായ ഇടംനിലനിര്‍ത്തിയ ഷീല എപ്പോഴും പൊതുവേദികളിലും മറ്റും സജീവമാണ്. മലയാളം സിനിമയിലെ ഒരോ ചലനങ്ങളും സസൂക്ഷ്മം നിരീക്ഷിക്കാറുള്ള ഷീല പെയിന്റിംഗിലും മറ്റും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

advertisement
2/5
 പിറന്നാൾ ദിനത്തിൽ‌ ഷീല തന്റെ ജീവിതാനുഭവങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവച്ചിരുന്നു. ഇത്തവണയും താരത്തിന്റെ പിറന്നാൾ ആഘോഷം കുടുംബത്തോടൊപ്പം ചെന്നൈയിലാണ്. എന്റെ ജന്മദിനം മാർച്ച് 24നാണ്. പക്ഷെ ഇന്നലേയും മിനിഞ്ഞാന്നുമെല്ലാം കുറേപ്പേർ എന്നെ വിളിച്ച് വിഷ് ചെയ്തു. അതുപോലെ ഒരു ചാനലിൽ നിന്നും വിളിച്ച് 95 വയസായിട്ടും ഇങ്ങനെ തന്നെ ഇരിക്കുന്നല്ലോ.... വളരെ സന്തോഷമുണ്ടെന്ന് പറഞ്ഞു. തൊണ്ണൂറ്റിയഞ്ചല്ല നൂറ്റിയഞ്ച് വയസാണ്. എനിക്കൊരു ചെറുക്കനെ നോക്കി തരാമോ എനിക്കെന്ന് ഞാൻ തിരിച്ച് ചോദിച്ചു.

3/5
 എന്തിനാണ് ഈ പ്രായം..? ഞാനും ജയലളിതയും ഒരേ വർഷമാണ് ജനിച്ചത്. 1948ലാണ് ഞങ്ങൾ രണ്ടുപേരും ജനിച്ചത്. ജയലളിത ഫെബ്രുവരി 24ഉം ‍ഞാൻ മാർച്ച് ഇരുപത്തിനാലുമാണ്. ഇത് ഞങ്ങൾ എപ്പോഴും പറയുമായിരുന്നു. എപ്പോഴും നന്നായി ഒരുങ്ങി നടക്കണമെന്നത് എനിക്ക് നിർബന്ധമാണ്. ഏത് പെണ്ണിനാണ് ഒരുങ്ങി നടക്കണമെന്ന ആ​ഗ്രഹം ഇല്ലാത്തത്. ആണുങ്ങൾക്ക് അത്രയും ഉണ്ടോയെന്ന് അറിയില്ല.

4/5
 പക്ഷെ പെണ്ണുങ്ങൾക്ക് എപ്പോഴും ഒരുങ്ങി നടക്കണം, നല്ല വസ്ത്രം ധരിക്കണം, ആഭരണം ധരിക്കണം എന്നൊക്കെയാണെന്നും ഷീല പറയുന്നു. ഞാൻ എന്റെ 25 വയസിൽ തന്നെ വിൽപ്പത്രം എഴുതി. അത് എന്തുകൊണ്ടാണെന്ന് വെച്ചാൽ ഞാൻ മരിച്ചാൽ എന്നെ ദഹിപ്പിക്കണം. ഞാൻ ക്രിസ്ത്യനാണ്. അതുകൊണ്ട് തന്നെ ഞങ്ങൾ മരിച്ചാൽ പൊതുവെ കുഴിച്ചിടുകയാണ് ചെയ്യാറുള്ളത്. പക്ഷെ എന്നെ ദഹിപ്പിച്ചാൽ മതി. ശേഷം ആ ഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കണം. അങ്ങനൊരു വിൽ ഞാൻ എഴുതിവെച്ചിട്ടുണ്ട്.

5/5
 ഭാരതപ്പുഴയിൽ എന്റെ ചിതാഭസ്മം ഒഴുക്കുന്നുണ്ടോയെന്ന് എല്ലാവരും നോക്കണം എന്നാണ് പിറന്നാൾ‌ ദിനത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഷീല പറഞ്ഞത്. ജീവിതത്തിൽ വിചാരിച്ച പലതു നടന്നിട്ടില്ലെന്നും എന്നാൽ വിചാരിക്കാത്ത പലതും നടന്നിട്ടുണ്ടെന്നുള്ളതും താരം അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം പറയാറുള്ള ഒന്നാണ്. നല്ലൊരു ദാമ്പത്യ ജീവിതം നയിക്കാൻ കഴിയാതെ പോയതിന്റെ വിഷമം പലപ്പോഴായി താരം പങ്കുവെച്ചിട്ടുണ്ട്. തമിഴ് നടൻ രവിചന്ദ്രനായിരുന്നു ഷീലയുടെ ഭർത്താവ്. ആ ബന്ധത്തിൽ ഷീലയ്ക്കുള്ള മകനാണ് നടനായ ജോർജ് വിഷ്ണു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement