Kerala Gold Rate | സ്വർണം വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഗംഭീര അവസരം; ഇന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
- Published by:Sneha Reghu
- news18-malayalam
Last Updated:
രാജ്യാന്തര വിപണയിൽ സ്വർണവില ഇടയ്ക്കിടെ കൂടിയും കുറഞ്ഞുമാണ് നിൽക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Rate) വൻ ഇടിവ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരിക്കുകയാണ്. ആഭ്യന്തര വിപണിയിൽ ആവശ്യകത കുറയുന്നതും, നിക്ഷേപകരുടെ പ്രവണതയിൽ വന്ന മാറ്റവുമാണ് സ്വർണവില കുറയാനുള്ള കാരണമായി കരുതുന്നത്.
ഇന്നത്തെ നിരക്കുപ്രകാരം 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 14,175 ആയി കുറഞ്ഞപ്പോൾ പവന് 113400 രൂപയുമായി. 255 രൂപയുടെ ഇടിവാണ് ഗ്രാമിന് രേഖപ്പെടുത്തിയത്. അതായത് പവന് 2040 രൂപ കുറഞ്ഞു. 18 കാരറ്റ്, 14 കാരറ്റ് സ്വർണങ്ങളിലും സമാനമായ ഇടിവ് തുടരുകയാണ്. 18 കാരറ്റിന് ഗ്രാമിന് 205 രൂപ കുറഞ്ഞതോടെ ഗ്രാം വില 11650 രൂപയിലേക്കും പവന്‍ വില 93200 രൂപയിലേക്കുമെത്തി. 14 കാരറ്റിന് ഗ്രാമിന് 9070 രൂപയും പവന് 72560 രൂപയുമാണ് ഇന്നത്തെ വില.
advertisement
രാജ്യാന്തര വിപണയിൽ സ്വർണവില ഇടയ്ക്കിടെ കൂടിയും കുറഞ്ഞുമാണ് നിൽക്കുന്നത്. യുഎസ് പണപ്പെരുപ്പം, അമേരിക്കന്‍ പലിശ നിരക്കുകള്‍, പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ എന്നിവ സ്വർണവില കുറയാൻ കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 19, 2026 10:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate | സ്വർണം വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഗംഭീര അവസരം; ഇന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്









