എന്ത് മനുഷ്യനാണ്, ഇയാൾക്കുമില്ലേ ഒരു പങ്കാളി? ഇന്റിമേറ്റ് രംഗത്തിനിടെ വിദ്യ ബാലന് സഹിക്കേണ്ടി വന്ന നടന്റെ ശീലം
- Published by:meera_57
- news18-malayalam
Last Updated:
ഇന്റിമേറ്റ് രംഗം ചെയ്യേണ്ടി വന്നപ്പോൾ ഒരു നടനിൽ നിന്നും നേരിടേണ്ടിവന്ന പ്രശ്നത്തെക്കുറിച്ച് വിദ്യ ബാലൻ
കേരളവും മലയാളവുമായി ബന്ധമുണ്ടെങ്കിലും, ഒരു തനി മലയാളി എന്ന് വിളിക്കാൻ സാധിക്കാത്ത നടിയാണ് മുംബൈയിൽ വളർന്ന വിദ്യ ബാലൻ (Vidya Balan). മലയാളത്തിലൂടെ നായികയായി അരങ്ങേറ്റം കുറിക്കേണ്ടിയിരുന്ന നടിക്ക് തലവര തെളിഞ്ഞത് അങ്ങ് ഉത്തരേന്ത്യയിലും. ഹിന്ദി സിനിമകളിലൂടെയാണ് ഇന്ന് നമ്മൾ കാണുന്ന വിദ്യാജി എന്ന് പലരും സ്നേഹത്തോടെ വിളിക്കുന്ന വിദ്യാ ബാലനിലേക്കുള്ള അവരുടെ യാത്രയ്ക്ക് വേഗമേറിയത്. സിൽക്ക് സ്മിതയായി അവർ വേഷപ്പകർച്ച നടത്തിയ 'ഡേർട്ടി പിക്ച്ചർ' എന്ന സിനിമയിലൂടെ വിദ്യയുടെ തലവര മാറി എന്ന് പറയാം. സിനിമാ മേഖലയിൽ നിരവധി ദുരനുഭവങ്ങളിലൂടെ കടന്നുപോയ താരം കൂടിയാണവർ
advertisement
സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ, വിദ്യാ ബാലൻ എന്നാൽ അശുഭകരം എന്ന ഒരു ധാരണ പോലും നിലനിന്നിരുന്നു. ആ പേരിൽ അവർക്ക് നഷ്‌ടമായ സിനിമകളുടെ എണ്ണം ഏറെയായിരുന്നു. ലുക്കിന്റെ പേരിൽപ്പോലും അവഹേളനം നേരിട്ട വിദ്യ ബാലൻ ആറു മാസക്കാലം കണ്ണാടിയിൽ മുഖം നോക്കാൻ വിസമ്മതിച്ചിരുന്നു. എന്നാലിന്ന്, ബോളിവുഡിന്റെ എടുത്തുപറയത്തക്ക പ്രോജക്ടുകളുടെ ഭാഗമാവാൻ സാധിച്ച നടിയായി അവർ മാറിക്കഴിഞ്ഞു. കഹാനി എന്ന ത്രില്ലർ ചിത്രത്തിൽ മുഴുനീള ഗർഭിണിയുടെ വേഷത്തിൽ വിദ്യ ബാലൻ സ്‌ക്രീനിൽ നിറഞ്ഞാടി (തുടർന്ന് വായിക്കുക)
advertisement
വിദ്യ ബാലന് ഇപ്പോൾ ഇന്ത്യൻ സിനിമാ മേഖലയിൽ അവകാശപ്പെടാൻ 20 വർഷത്തെ പാരമ്പര്യമുണ്ട്. 'പരിണീത' എന്ന സിനിമയിലൂടെ തുടക്കം കുറിച്ച അവർ സെയ്ഫ് അലി ഖാൻ, സഞ്ജയ് ദത്ത് എന്നിവർക്കൊപ്പം അഭിനയിച്ചു. അടുത്തിടെ വിദ്യ ബാലൻ നൽകിയ ഒരഭിമുഖത്തിൽ, ഒരു നടി എന്ന നിലയിൽ ഏതെങ്കിലും തരത്തിൽ ഉപദേശം ലഭിച്ചിട്ടുണ്ടോ എന്നൊരു ചോദ്യത്തിന് അവർ മറുപടി നൽകി. ഓരോ സീനിനും ലുക്കിനും മുൻപായി അത്തരത്തിൽ ഒരുപദേശം ലഭിച്ചിരുന്നോ എന്നാണ് ചോദ്യം. ഒരു സ്ത്രീ എന്ന നിലയിൽ ഷൂട്ടിങ്ങിനു മുൻപ് ശ്രദ്ധിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് വിദ്യ ബാലൻ വാചാലയായി
advertisement
ഒരു നടിയെന്ന നിലയിൽ നേരിട്ട അരക്ഷിതാവസ്ഥയെ കുറിച്ചും വിദ്യ ബാലന് ചിലത് പറയാനുണ്ടായിരുന്നു. താൻ അത്യന്തം ശുഭാപ്തിവിശ്വാസിയാണ്. അവനവനിലുള്ള വിശ്വാസം കൂടുതലുണ്ട്. കണ്ണിമ വെട്ടാതെ കാത്തിരുന്നിട്ടുണ്ട്. ശരീരഭാരം കുറയ്‌ക്കണമെന്നും മറ്റും പലരും ഉപദേശിച്ചു. എന്നാൽ, തന്നിൽ മറ്റു കുഴപ്പങ്ങളുള്ളതായി സ്വയം തോന്നിയിട്ടില്ല. ആ മനോഭാവം മുന്നോട്ടു പോകാൻ സഹായകമായി എന്നേ വിദ്യ ബാലന് തോന്നിയിട്ടുള്ളൂ. അപ്പോഴും നായികയായി അഭിനയിച്ചിരുന്നതിനാൽ, അത്തരം അരക്ഷിതാവസ്ഥകൾ ബാധിക്കപ്പെട്ടിരുന്നില്ല എന്നവർ വിശ്വസിക്കുന്നു
advertisement
എന്നാൽ, വിദ്യ ബാലൻ ഒരു സ്ത്രീയെന്ന നിലയിൽ ശ്രദ്ധിക്കുന്ന ചില കാര്യങ്ങളുമുണ്ട്. സാധാരണയായി, പല്ലുകൾ, മൂക്ക്, വ്യക്തി ശുചിത്വം, ശരീരത്തിൽ എന്ത് ഗന്ധമുണ്ട് തുടങ്ങിയ കാര്യങ്ങളിൽ താൻ ശ്രദ്ധ നൽകാറുണ്ട്. ഹോളിവുഡ് റിപോർട്ടർക്ക് നൽകിയ അഭിമുഖത്തിൽ, ഒരിക്കൽ ഇന്റിമേറ്റ് രംഗം ചെയ്യേണ്ടി വന്നപ്പോൾ ഒരു നടനിൽ നിന്നും നേരിടേണ്ടിവന്ന പ്രശ്നത്തെക്കുറിച്ച് പറയുന്നുണ്ട്. 'അയാൾ ചൈനീസ് ഭക്ഷണം കഴിച്ച ശേഷമായിരുന്നു ഷൂട്ടിങ്ങിന് എത്തിയത്. അയാൾ പല്ലു തേച്ചിരുന്നില്ല. എനിക്ക് അയാളുമായി ഒരു ഇന്റിമേറ്റ് രംഗം എടുക്കാനുണ്ടായിരുന്നു,' എന്ന് വിദ്യ ബാലൻ
advertisement
ഇത്രയും പറഞ്ഞ് വിദ്യ ബാലൻ പൊട്ടിച്ചിരിച്ചു. മനസിനുള്ളിൽ, 'തനിക്കും ഇല്ലേ ഒരു പങ്കാളി' എന്നായിരുന്നു ചോദ്യം. അയാൾക്ക് മുന്നിലേക്ക് മിൻറ്റ് വച്ചുനീട്ടിയില്ല. താൻ അന്ന് തീർത്തും പുതിയ ആളായിരുന്നതിനാൽ, ഭയന്നിരുന്നു എന്ന് വിദ്യ ബാലൻ. അടുത്തിടെ ബോൾഡ് ഫോട്ടോഷൂട്ടുമായി വിദ്യ ബാലൻ വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു. മലയാളത്തിൽ മാധവിക്കുട്ടിയുടെ കഥ പറയുന്ന 'ആമി'യിലേക്ക് നായികയായി ആദ്യം നിശ്ചയിച്ചത് വിദ്യ ബാലനെ ആയിരുന്നുവെങ്കിലും, അവർ പിന്മാറുകയും, പകരം മഞ്ജു വാര്യർ ആ വേഷം ഏറ്റെടുത്ത് ചെയ്യുകയുമായിരുന്നു