ജയിലറിൽ വിനായകന് ലഭിച്ച പ്രതിഫലം എത്ര? 35 ലക്ഷം എന്നത് നാട്ടിലെ ചില വിഷങ്ങൾ എഴുതിവിടുന്നതെന്ന് വിനായകൻ
- Published by:Anuraj GR
- news18-malayalam
Last Updated:
ജയിലറിൽ അഭിനയിക്കാൻ വിനായകന് ലഭിച്ചത് 35 ലക്ഷം രൂപ മാത്രമാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു
ജയിലർ എന്ന സിനിമയിൽ വിനായകൻ ചെയ്ത വില്ലൻ വേഷത്തിന് നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. ചിത്രത്തിന്‍റെ വൻ വിജയം വിനായകന്‍റെ ഗ്രാഫ് ഉയർത്തിയിരിക്കുകയാണ്. തമിഴിൽ ഉൾപ്പടെ താരത്തെ തേടി കൂടുതൽ അവസരങ്ങൾ വരുമെന്നാണ് വിവരം. അതിനിടെ ജയിലറിൽ വിനായകന് ലഭിച്ച പ്രതിഫലത്തെ ചൊല്ലിയുള്ള വിവാദം കനക്കുകയാണ്. ജയിലറിൽ വിനായകന് ലഭിച്ച പ്രതിഫലം എത്രയാണ്?
advertisement
advertisement
advertisement
ഏറെ വെല്ലുവിളികൾ സഹിച്ചാണ് ജയിലറിലെ വർമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് വിനായകൻ പറഞ്ഞു. ''പുറത്തിറങ്ങി അഭിനയിക്കാൻ എനിക്ക് താല്‍പര്യമില്ല. അതുകൊണ്ടാണ് പുറത്തോട്ടുപോകാത്തത്. അറിയാത്ത ആളുകളുടെ മുഖത്തുനോക്കി ചിരിക്കാൻ പറ്റില്ല. അതൊരു മോശം കാര്യമാണ്. ജയിലറിനെ സംബന്ധിച്ചിടത്തോളം ഒരു വര്‍ഷമാണ് വര്‍മൻ എന്ന കഥാപാത്രത്തെ ഹോള്‍ഡ് ചെയ്തുവെച്ചത്. ഷൂട്ടില്ലെങ്കില്‍ ആ കഥാപാത്രത്തേക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കും. പൊട്ടിത്തകര്‍ന്നുപോയി ഒരു വർഷം. ഇത്രയും സ്‌ട്രെച്ച് ചെയ്ത് വേറൊരു കഥാപാത്രവും ചെയ്തിട്ടില്ല.'' വര്‍മനേക്കുറിച്ച് വിനായകൻ പറഞ്ഞത് ഇതാണ്.
advertisement