Kunchacko Boban | അത് പ്രിയയുടെ അധ്വാനമാണ്, ക്രെഡിറ്റ് തനിക്ക് വേണ്ടെന്ന് കുഞ്ചാക്കോ ബോബൻ; ആരാധകന് മറുപടി നൽകി ചാക്കോച്ചൻ

Last Updated:
കഴിഞ്ഞ ദിവസമാണ് ഏറെ നാൾ കാത്തിരുന്ന് കിട്ടിയ മകൻ ഇസഹാക്കിന്റെ പിറന്നാൾ കുഞ്ചാക്കോ ബോബൻ ആഘോഷമാക്കിയത്
1/6
ഒന്നരപതിറ്റാണ്ടോളം കാത്തിരുന്ന് കിട്ടിയ കണ്മണി. കുഞ്ചാക്കോ ബോബനും (Kunchacko Boban) ഭാര്യ പ്രിയ ആൻ സാമുവലിനും കടിഞ്ഞൂൽ കണ്മണി പിറന്നപ്പോൾ അവരുടെ സന്തോഷത്തിൽ ഒപ്പം ചേർന്നവരാണ് മലയാളികൾ. അന്നും ഇന്നും അവർക്ക് അത്രയേറെ ഇഷ്‌ടമുള്ള നായക നടനാണ് കുഞ്ചാക്കോ ബോബൻ. കാത്തിരിപ്പുകൾക്കിടയിലും ഒരിക്കലും മനസിന്റെ വിങ്ങലുകൾ പുറത്തറിയാതിരിക്കാൻ ചാക്കോച്ചൻ എന്നും ശ്രദ്ധിച്ചിരുന്നു. ആ കുഞ്ഞിന് വീണ്ടും ഒരു പിറന്നാൾ ദിനം വന്നുചേർന്നിരിക്കുന്നു. ഇസഹാക് ബോബൻ കുഞ്ചാക്കോ എന്ന ഇസു വളരുകയാണ്. ജന്മദിനം കളറാക്കി ചാക്കോച്ചനും പ്രിയയും ആഘോഷത്തിന് മാറ്റുകൂട്ടി

advertisement
2/6
ഇസഹാക് വളർന്നു വരുമ്പോൾ, അവന്റെ ഇഷ്‌ടങ്ങൾക്കനുസരിച്ചാണ് പിറന്നാൾ തീം ഇറക്കുക. നോഹയുടെ പേടകവും മറ്റും ആദ്യ കാലങ്ങളിൽ ഇറങ്ങിയത് പ്രേക്ഷകരും ഓർക്കുന്നുണ്ടാകും. നടൻ രമേശ് പിഷാരടിയും മഞ്ജു വാര്യരും ഇക്കുറിയും പിറന്നാൾ ദിനത്തിൽ അതിഥികളായി പങ്കെടുത്തു. ജാക്ക് സ്പാരോ എന്ന കഥാപാത്രം അവിസ്മരണീയമാക്കിയ പൈറേറ്റ്സ് ഓഫ് കരീബിയൻ എന്ന സിനിമയിൽ നിന്നുള്ളതാണ് ഇത്തവണത്തെ പിറന്നാൾ തീം. ഇസു മാത്രമല്ല, അച്ഛൻ ചാക്കോച്ചനും അമ്മ പ്രിയ ആൻ സാമുവലും എല്ലാം അതുപോലെ ഒരുങ്ങി നിന്നു (തുടർന്ന് വായിക്കുക)

3/6
പറഞ്ഞു വരുമ്പോൾ ഇസു ഒരു മിടുക്കനെങ്കിലും, അമ്മ പ്രിയ ചില നേരങ്ങളിൽ മകന്റെ കുറുമ്പ് കൊണ്ട് പൊറുതിമുട്ടിയ വിവരം ചാക്കോച്ചൻ തന്നെ പറയാറുണ്ട്. അമ്മയ്ക്ക് ഒരിടി കൊടുക്കാനും മറ്റും മകനെപ്പോലെ മറ്റാർക്കും കഴിയാറില്ല എന്ന് ചാക്കോച്ചൻ. പ്രിയ പരാതി പറയുമ്പോൾ ക്ഷമയോടെ കേട്ടിരിക്കുമെങ്കിലും, ഉള്ളിൽ ചിരിക്കാറുള്ള കാര്യവും ചാക്കോച്ചൻ മറച്ചുവച്ചിട്ടില്ല. മകൻ കൈക്കുഞ്ഞായിരുന്ന നാളുകളിൽ അവനുവേണ്ടി ഉറക്കമുണർന്നു കാര്യങ്ങൾ ചെയ്തു നൽകാൻ ചാക്കോച്ചന് ഒരുപാട് ഇഷ്‌ടമുണ്ടായിരുന്നു എന്നു പ്രിയ പറയുന്നു

4/6
വൈകിപ്പിറന്നുവെങ്കിലും, മകൻ കുഞ്ഞായതിന്റെ രസങ്ങളും ചാക്കോച്ചന്റെ ജീവിതത്തിലുണ്ട്. കൂട്ടുകാരൊക്കെ തങ്ങൾക്കൊപ്പം വളർന്ന മക്കൾക്കൊപ്പം വരുമ്പോൾ, ചാക്കോച്ചന് മാത്രം തന്റെ കയ്യിലിരിക്കുന്ന കുഞ്ഞു മകനുമായി സ്റ്റൈലിൽ നടന്ന് പോകാം. അങ്ങനെ ഇസു കഥകൾ പലപ്പോഴായി കുഞ്ചാക്കോ ബോബൻ പലയിടങ്ങളിലും പറഞ്ഞിരിക്കുന്നു. മകനെ പരിപാലിക്കുന്ന കാര്യത്തിൽ ഏതുനേരവും ശ്രദ്ധയോട് കൂടി ഈ അച്ഛനും അമ്മയും ഉണ്ടാകും

5/6
പൈറേറ്റ്സ് തീമിൽ പിറന്നാൾ പാർട്ടി ഒരുക്കിയപ്പോൾ ആ പോസ്റ്റുകൾക്ക് താഴെ നിരവധിപ്പേരാണ് കുഞ്ഞ് ഇസഹാക്കിന് ജന്മദിനാശംസകൾ നേർന്നത്. ആറു വയസുകാരന്റെ കേക്കിൽ ഒരു കപ്പൽ മാതൃകയും തീർത്തിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ അമ്മയേയും കാണാം. രമേശ് പിഷാരടി ഭാര്യക്കും മക്കൾക്കും ഒപ്പമാണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. ചാക്കോച്ചന് ഏതുനേരവും സിനിമാ തിരക്കുകൾ എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. അതിനാൽ ഇത്തവണ പിറന്നാൾ ആഘോഷം അൽപ്പം വൈകി. ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആവാതിരിക്കാൻ ചാക്കോച്ചനു പറ്റില്ല

6/6
മകന്റെ പിറന്നാൾ ആഘോഷ ചിത്രത്തിൽ ഒരു ആരാധകൻ ഇതിന്റെയെല്ലാം ക്രെഡിറ്റ് ചാക്കോച്ചന് നൽകുന്നു. 'മകന്റെ ഓരോ പിന്നാളിനും വ്യത്യസ്തമായ തീം കണ്ടെത്തി ആഘോഷിക്കുന്ന ലോകത്തിലെ ഏക നടൻ ചാക്കോച്ചൻ ആയിരിക്കും' എന്ന് കമന്റ്. എന്നാൽ, അത് തന്റെ ഭാര്യ പ്രിയ ആൻ സാമുവലിന് അവകാശപ്പെട്ടതാണ് എന്ന് തീർത്തും സന്തോഷവാനായി മറുപടി കൊടുക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement