ചിത്ര മുതൽ റിമി വരെ; 15 മുതൽ 30 ലക്ഷം വരെ ഒരു പാട്ടിന് പ്രതിഫലം വാങ്ങുന്ന ഗായകർ! യാഥാർഥ്യം ഇതാണ്
- Published by:meera_57
- news18-malayalam
Last Updated:
ഒരു പാട്ടുപാടിയാൽ പിന്നണി ഗായകരുടെ പോക്കറ്റിലേക്ക് ലക്ഷങ്ങൾ ഒഴുകുമോ?
മലയാള സിനിമയിൽ ക്യാമറയ്ക്ക് മുന്നിലും പിന്നിലും നിറയുന്ന മുഖങ്ങൾ നിരവധിയാണ്. ഇതിൽ അഭിനേതാക്കൾക്കും, ഗായകർക്കും മലയാള ചലച്ചിത്രത്തിന്റെ ചരിത്ര കാലം മുതലേ പൊതുജനത്തിനിടയിൽ മറ്റു വിഭാഗങ്ങളിൽ സജീവമായവരെക്കാൾ പ്രശസ്തി കൂടുതലായിരിക്കും. വളരെ വേഗം സെലിബ്രിറ്റി സ്റ്റാറ്റസിലേക്ക് ഇവരെ ഉയർത്തുന്നതും ഈ പ്രശസ്തി അല്ലാതെ മറ്റൊന്നല്ല. ഈ ചിത്രത്തിൽ കാണുന്ന മുഖങ്ങൾക്ക് ഇനി പ്രത്യേക മുഖവുര വേണ്ട. കെ.എസ്. ചിത്ര (K.S. Chithra) മുതൽ റിമി ടോമി (Rimi Tomy) വരെയുള്ള ഗായകരിൽ പലരെയും നമ്മൾ കേൾക്കാൻ ആരംഭിച്ചിട്ട് പതിറ്റാണ്ടുകളായി
advertisement
റിയാലിറ്റി ഷോകൾ വന്നതോട് കൂടി പുതുതലമുറയ്ക്കും ഈ ഗായകർ പാട്ടുകളേക്കാൾ ഏറെ പരിചിതമായി മാറിക്കഴിഞ്ഞു. പല റിയാലിറ്റി ഷോകളിലും ഇവർ ഇന്ന് ജഡ്ജ് ആണ്. സ്റ്റാർസിംഗർ എന്ന ഷോയിൽ പ്രേക്ഷർക്ക് ഒരേസമയം കെ.എസ്. ചിത്ര, വിധു പ്രതാപ്, സിതാര കൃഷ്ണകുമാർ എന്നിവരെ ജഡ്ജിങ് പാനലിൽ കാണാൻ സാധിച്ചു. ഇതുപോലെ നിരവധി ഷോകളിലൂടെ സജീവമായി നിൽക്കുന്ന ചലച്ചിത്ര പിന്നണി ഗായകരുണ്ട്. ഇന്ന് മലയാള സിനിമയിൽ പണ്ടത്തെപ്പോലെ പാട്ടുകൾ നിറയുന്നില്ല എന്നത് യാഥാർഥ്യം. എന്നാൽ, ഈ ഗായകർ പലരും ഒരു പാട്ടിന് ലക്ഷങ്ങൾ ഈടാക്കുന്നവരാണോ? (തുടർന്ന് വായിക്കുക)
advertisement
ഒരു ഇൻസ്റ്റഗ്രാം പേജിലൂടെ പ്രചരിക്കുന്ന ഗായകരുടെ പ്രതിഫല വിവരം പലരും കണ്ടുകാണും. ഒരു ഗാനത്തിന് ഈ ഗായകർ ഈടാക്കുന്ന പ്രതിഫലം എത്രയെന്നാണ് ഈ പോസ്റ്റിലൂടെ പ്രചരിക്കുന്നത്. റിമി ടോമിക്ക് ഒരു ഗാനത്തിന് 30 ലക്ഷം, കെ.എസ്. ചിത്രയ്ക്ക് 15 ലക്ഷം, വിനീത് ശ്രീനിവാസൻ 28 ലക്ഷം, വിജയ് യേശുദാസ് 30 ലക്ഷം, ജി. വേണുഗോപാൽ 20 ലക്ഷം, സുജാത മോഹൻ 20 ലക്ഷം, കെ.എസ്. ഹരിശങ്കർ 35 ലക്ഷം, ശ്രേയ ഘോഷാൽ 25 ലക്ഷം, വിധു പ്രതാപ് 10 ലക്ഷം, സിതാര കൃഷ്ണകുമാർ 10 ലക്ഷം, ശ്വേതാ മോഹൻ 25 ലക്ഷം, എ.ആർ. റഹ്മാൻ കോടി എന്നിങ്ങനെയാണ് ഈ പേജിലൂടെ പ്രചരിക്കുന്ന വിവരം
advertisement
കെ.ജെ. യേശുദാസിന് മലയാള ചലച്ചിത്ര പിന്നണിഗാന രംഗത്ത് സജീവമായി നിന്നിരുന്ന നാളുകളിൽ പോലും പ്രതിഫലം പതിനായിരങ്ങളിൽ എത്തിയത് വർഷങ്ങളുടെ ശ്രമം കൊണ്ടാണ് എന്ന് വിജയ് യേശുദാസിന്റെ ഒരു പഴയ അഭിമുഖത്തിൽ പരാമർശമുണ്ടായിരുന്നു. അവിടെയാണ് ലക്ഷങ്ങൾ പ്രതിഫലം പറ്റുന്ന ചലച്ചിത്രഗാന രംഗത്തെ മുതിർന്നവരുടെയും യുവതലമുറയുടെയും പട്ടിക എന്ന ഈ വിചിത്ര 'കണ്ടെത്തൽ'. ഈ പോസ്റ്റിന് ഗായിക സിത്താര കൃഷ്ണകുമാറും സംഗീത സംവിധായകൻ ഗോപി സുന്ദറും കമന്റ് ചെയ്തിട്ടുണ്ട്. 'തായോ എന്റെ 10 ലക്ഷം' എന്ന് സിത്താര
advertisement
'അവർ ഇത്രയും തുക ചാർജ് ചെയ്യില്ല. ഇത് വ്യാജവാർത്തയാണ്. എല്ലാ ഗായകരോടും ബഹുമാനം മാത്രം. ചുമ്മാ അങ്ങ് തള്ളി വിടുകയാണ്. മാധ്യമങ്ങളെ ദുരുപയോഗം ചെയ്യരുത്. അഭ്യർത്ഥനയാണ്' എന്ന് ഗോപി സുന്ദർ. രണ്ടുപേരും അവരുടെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം ഹാഡിലുകളിൽ നിന്നുമാണ് പ്രതികരണം രേഖപ്പെടുത്തിയിട്ടുള്ളത്. ചലച്ചിത്ര പിന്നണി ഗായകരിൽ പലരും ഇന്ന് സ്റ്റേജ് ഷോകളിലൂടെയാണ് അവരുടെ മേഖലയിൽ സജീവമായി നിൽക്കുന്നത്
advertisement
ഇൻസ്റ്റഗ്രാമിലൂടെ പ്രചരിക്കുന്ന വാർത്തയുടെ സ്ക്രീൻഷോട്ട്. സമൂഹമാധ്യമം വഴി ഇത്തരത്തിൽ സിനിമാ, സീരിയൽ നായികമാരുടെയും നായകന്മാരുടെയും മുഖ്യധാരാ ചലച്ചിത്ര പ്രവർത്തകരുടെയും വരുമാനത്തെച്ചൊല്ലി പോസ്റ്റുകൾ ഇത്തരത്തിൽ ഷെയർ ചെയ്യപ്പെടാറുണ്ട്. പലതിലും രേഖപ്പെടുത്തിയിട്ടുള്ള കണക്കുകൾ യാഥാർഥ്യവുമായി തട്ടിച്ചു നോക്കിയാൽ വാസ്തവമല്ല എന്ന് പറയേണ്ടി വരും