advertisement

പല സിനിമകളിലെ കഥാപാത്രങ്ങൾ ഒന്നിച്ചെത്തുമോ? KGF 3 ചിത്രീകരണം ഈ വർഷം ആരംഭിക്കുമെന്ന് നിർമാതാവ്

Last Updated:
2024 ൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിർമാതാവ്
1/9
KGF 2, KGF 2 movie, KGF 2 review, KGF 2 movie review, KGF rating, Yash, Prasanth Neel
കെജിഎഫ് 2 (KGF 2)ഉണ്ടാക്കിയ ഓളം ഇനിയും അവസാനിച്ചിട്ടില്ല. 2022 ലെ ഏറ്റവും വലിയ ഇന്ത്യൻ സിനിമ ഏതെന്ന ചോദ്യത്തിന് മറ്റൊരു ഉത്തരവുമില്ല. ഇതിനിടയിലാണ് പ്രേക്ഷകർക്ക് ആവേശമുണ്ടാക്കുന്ന പ്രഖ്യാപനവും വരുന്നത്.
advertisement
2/9
 കെജിഎഫ് മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം ആരംഭിക്കും. ചിത്രത്തിന്റെ നിർമാതാവ് വിജയ് കിർഗുണ്ടൂർ തന്നെയാണ് വാർത്ത അറിയിച്ചിരിക്കുന്നത്.

3/9
 ഏഫ്രിൽ 14 നാണ് കെജിഎഫ് രണ്ടാം ഭാഗം പുറത്തിറങ്ങിയത്. റിലീസ് ചെയ്ത ദിവസം മുതൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതിനിടയിലാണ് ചിത്രത്തിന്റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്.

4/9
 ചിത്രത്തിന്റെ മൂന്നാം ഭാഗം വരുന്നു എന്നത് മത്രമല്ല വിശേഷം, ആരാധകരെ ആവേശത്തിലാക്കുന്ന മറ്റു ചില വിവരങ്ങൾ കൂടി നിർമാതാവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മേക്കിങ് ആയിരിക്കും ചാപ്റ്റർ 3 ൽ ഉണ്ടാകുക.

5/9
 മാർവെൽ സ്റ്റൈൽ സിനിമയാണ് വിജയ് കിർഗുണ്ടൂറിന്റെ ഉടമസ്ഥതയിലുള്ള ഹോമബിൾ ഫിലിംസ് പദ്ധതിയിടുന്നത്. ഒരു അഭിമുഖത്തിലാണ് നിർമാതാവ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.‌ മൂന്നാം ഭാഗത്തിൽ പുതുതായി ഏതെങ്കിലും താരങ്ങൾ എത്തുമോ എന്ന ചോദ്യത്തിനായിരുന്നു നിർമാതാവിന്റെ മറുപടി.

6/9
 ദൈനിക് ഭാസ്കറിന് നൽകിയ അഭിമുഖത്തിൽ വിജയ് പറഞ്ഞ മറുപടി ഇങ്ങനെ, മാർവെൽ ചിത്രങ്ങൾ പോലൊന്നാണ് തങ്ങൾ പദ്ധതിയിടുന്നത്. പല സിനിമകളിലെ കഥാപാത്രങ്ങളെ ഒന്നിച്ചു കൊണ്ടുവന്ന് ഡോക്ടർ സ്ട്രെയിഞ്ച് പോലെയോ സ്പൈഡർമാൻ ഹോം കമിംഗ് പോലെയോ ഉള്ള ചിത്രമാണ് ഉദ്ദേശിക്കുന്നത്.

7/9
 അത്തരമൊരു പരീക്ഷണത്തിലൂട ചിത്രം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിർമാതാവ്. അതേസമയം, ഈ വർഷം എന്നു മുതൽ കെജിഎഫ് 3 ന്റെ ചിത്രീകരണം ആരംഭിക്കുമെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി.

8/9
 നിലവിൽ പ്രഭാസിനെ നായകനാക്കി സലാർ എന്ന ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകൻ പ്രശാന്ത് നീൽ. ചിത്രത്തിന്റെ 30-35 ശതമാനം ചിത്രീകരണം പൂർത്തിയാക്കി. ഒക്ടോബർ-നവംബർ മാസത്തോടെ സലാറിന്റെ ചിത്രീകരണം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

9/9
 ഇതിനു ശേഷമായിരിക്കും പ്രശാന്ത് നീൽ കെജിഎഫ് 3 നായി തയ്യാറെടുക്കുക. ഈ വർഷം ഒക്ടോബറിൽ കെജിഎഫ് 3 ചിത്രീകരണം ആരംഭിച്ചേക്കാം. 2024 ൽ ചിത്രം റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിർമാതാവ് പറഞ്ഞു.

സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ

  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement