2018 ജൂലൈ മുതൽ 2019 ഫെബ്രുവരി വരെ ഞാൻ സുശാന്തിനൊപ്പം താമസിച്ചു. ഞാൻ അദ്ദേഹത്തെ ഏറ്റവും ദയനീയമായി കണ്ടത് 2018 ഒക്ടോബറിലെ മീടു ആരോപണത്തിനിടെയാണ്. ശക്തമായ തെളിവുകളില്ലാതെ മാധ്യമങ്ങൾ അദ്ദേഹത്തെ ലക്ഷ്യം വച്ചു. സഞ്ജന സംഘിയുമായി ബന്ധപ്പെടാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു . പക്ഷേ അവർ യുഎസ്‌എയിലായതിനാൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല.
ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സുശാന്തിന് അറിയാമെങ്കിലും അത് തെളിയിക്കാൻ സുശാന്തിന്റെ പക്കൽ തെളിവുകളും ഇല്ലായിരുന്നു. ആരോപണങ്ങൾ നിഷേധിച്ച് സഞ്ജന രംഗത്ത് വരുന്നതുവരെ നാല് ദിവസത്തോളം സുശാന്ത് ഉറങ്ങിയിരുന്നില്ല. പിന്നീട് സഞ്ജന ഈ വിവരങ്ങളെല്ലാം അറിയുകയും എല്ലാം നിഷേധിച്ച് രംഗത്ത് വരികയും ചെയ്തു. ആ യുദ്ധത്തിൽ സുശാന്ത് വിജയിച്ചു.- കുശാൽ സാവേരി ഇൻസ്റ്റയിൽ കുറിച്ചു.