തമിഴകം പിടിക്കാനൊരുങ്ങി ദളപതി; വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങണോ? സര്‍വേ ആരംഭിച്ച് ആരാധകര്‍
- Published by:Arun krishna
- news18-malayalam
Last Updated:
സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബൂത്ത് തലത്തിലാണ് സർവേ നടത്തുന്നത്.
advertisement
വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ ചുറ്റിപറ്റിയുള്ള ചര്‍ച്ചകള്‍ തമിഴകത്ത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. സിനിമകളിലൂടെ നിരന്തരം രാഷ്ട്രീയം പറയുന്ന വിജയ് ഒരു പടികൂടി കടന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നു എന്ന സൂചനയാണ് ഉയരുന്നത്. 2026 നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്‍റെ ആരാധക സംഘടനായ വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകര്‍ തമിഴ്നാട്ടിലെ വീടുകള്‍ തോറും സര്‍വേ ആരംഭിച്ചതായാണ് വിവരം.
advertisement
advertisement
advertisement
advertisement
advertisement
കേന്ദ്ര സർക്കാരിന്റെ നയങ്ങളെ സിനിമയിലൂടെ വിമർശിച്ചതിനെത്തുടർന്ന് ബി.ജെ.പി.യിൽനിന്ന് രൂക്ഷമായ എതിർപ്പ് വിജയ് നേരിട്ടിരുന്നു. അതിനാൽ കമൽഹാസനെപ്പോലെത്തന്നെ ബി.ജെ.പി.യെ എതിർത്തു കൊണ്ടുതന്നെയാകും വിജയ്‌യുടെയും രംഗപ്രവേശമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ, സർവേയുടെയും തുടർന്നുള്ള രാഷ്ട്രീയസാഹചര്യത്തെയും ആശ്രയിച്ചാകും രാഷ്ട്രീയ പ്രവേശത്തിൽ വിജയ് അന്തിമ തീരുമാനമെടുക്കുകയെന്നും വിവരമുണ്ട്.
advertisement
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിലാണ് വിജയ് ഇപ്പോഴുള്ളത്. സിനിമകളിലൂടെ ഇക്കാലം കൊണ്ട് നേടിയ ജനപ്രീതിയും ആരാധകസമ്പത്തും വോട്ടായിമാറിയാല്‍ തമിഴകത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറ്റിമറിക്കാന്‍ പോന്ന ശക്തിയായി വിജയ് മാറും എന്നാണ് എതിര്‍ചേരിയില്‍ ഉള്ളവരുടെ കണക്കുകൂട്ടല്‍