advertisement

ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം അതായിരുന്നു; ആനിക്ക് പിറന്നാൾ ആശംസയുമായി ഷാജി കൈലാസ്

Last Updated:
Shaji Kailas wishes Annie alias Chitra Shaji Kailas on her birthday | ആനിയുടെ ജന്മദിനത്തിൽ ഷാജി കൈലാസിന്റെ വാക്കുകൾ
1/6
 'അമ്മയാണേ സത്യം' എന്ന ബാലചന്ദ്ര മേനോൻ ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നായികയാണ് ആനി. സംവിധായകനെ അഭിമുഖം ചെയ്യാൻ വന്ന പെൺകുട്ടിയിൽ അദ്ദേഹം ഒരു അഭിനേത്രിയെ കണ്ടെത്തുകയായിരുന്നു. അധികം വൈകാതെ ആ നായിക സംവിധായകൻ ഷാജി കൈലാസിന്റെ ജീവിത സഖിയായി. ഇവരുടെ പ്രണയവും നാടകീയമായ വിവാഹവും ഒക്കെ വാർത്തകളിൽ ഇടം നേടിയിരുന്നു

2/6
 ഷാജി കൈലാസിന്റെ പത്നിയും ജഗൻ, ഷാരോൺ, റുഷിൻ എന്ന മക്കളുടെ അമ്മയുമായ ആനി എന്ന ചിത്ര ഷാജി കൈലാസിന്റെ ജന്മദിനമാണിന്ന്. അഭിനയത്തിൽ നിന്നും മാറിയെങ്കിലും, ഇന്നും അവതാരകയായും, സംരംഭകയായും, പാചക വിദഗ്ധയായും ആനി നിറഞ്ഞു നിൽക്കുന്നു. ഭാര്യയുടെ പിറന്നാൾ ദിനത്തിൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെക്കുറിച്ച് വാചാലനാവുകയാണ് ഷാജി കൈലാസ് (തുടർന്ന് വായിക്കുക)

3/6
 അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പരിഭാഷ ഇങ്ങനെ: "എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം നീ എന്റെ ഭാര്യയായി വന്നപ്പോഴാണ്. ഓരോ ദിവസവും കടന്നുപോകുമ്പോൾ ഞാൻ നിന്നെ കൂടുതൽ കൂടുതൽ പ്രണയിക്കുന്നു...

4/6
 എന്റെ ഭാര്യ, എന്റെ ജീവിതപങ്കാളി, എന്റെ ഉത്തമസുഹൃത്ത്, എന്റെ ഹീറോ, ഏറ്റവും വലിയ പിന്തുണ എന്നീ നിലകളിൽ ദൈവം എനിക്ക് സമ്മാനിച്ച ഏറ്റവും സുന്ദരിയായ സ്ത്രീയാണ് നീ. എന്റെ ജീവിതത്തിലേക്ക് നീ കൊണ്ടുവരുന്ന സ്നേഹത്തിനും പ്രകാശത്തിനും നന്ദി പറഞ്ഞാൽ മതിയാകില്ല. എന്റെ പ്രിയതമയ്ക്ക് ജന്മദിനാശംസകൾ. അത് പൂർണ്ണമായും ആസ്വദിക്കൂ," അദ്ദേഹം കുറിച്ചു

5/6
 ഏറെനാളത്തെ ഇടവേളയ്‌ക്കു ശേഷം ഷാജി കൈലാസ് സിനിമാ സംവിധാനത്തിലേക്ക് മടങ്ങി വരികയാണ്. പൃഥ്വിരാജ് നായകനായ 'കടുവ' എന്ന സിനിമയിലൂടെയാണ് മടക്കം. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു

6/6
 ഷാജി കൈലാസും ആനിയും മൂന്നു മക്കളും
ഷാജി കൈലാസും ആനിയും മൂന്നു മക്കളും
advertisement
'ആഗോള പ്രതിസന്ധികൾ അതിജീവനശേഷിയെ പരീക്ഷിച്ചു; വെല്ലുവിളികളെ ഇന്ത്യ വിജയകരമായി നേരിട്ടു'; മന്ത്രി എസ് ജയശങ്കർ

  • അടുത്ത കാലത്തെ ആഗോള പ്രതിസന്ധികൾ ഇന്ത്യയുടെ അതിജീവനശേഷിയെ ശക്തമായി പരീക്ഷിച്ചു

  • ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികൾ ഇന്ത്യ വിജയകരമായി മറികടന്നുവെന്ന് ജയശങ്കർ

  • ഇന്ത്യയുടെ മികച്ച പ്രകടനം വരും വർഷങ്ങളിലും ആത്മവിശ്വാസം നൽകുമെന്ന് മന്ത്രി എസ് ജയശങ്കർ

View All
advertisement