advertisement

സ്വപ്നം കണ്ടത് പോലൊരു ഭാര്യ; ആനിയ്ക്ക് പിറന്നാൾ ആശംസയുമായി ഷാജി കൈലാസ്

Last Updated:
Shaji Kailas wishes wife Annie on her birthday | ഭാര്യയ്ക്ക് സ്നേഹത്തിൽ പൊതിഞ്ഞ ജന്മദിനാശംസയുമായി ഷാജി കൈലാസ്
1/8
 സ്വപ്നം കണ്ടതുപോലെ ഒരു ഭാര്യയെ കിട്ടാനുള്ള അനുഗ്രഹം എല്ലാവർക്കും ഉണ്ടായെന്നു വരില്ല, പക്ഷേ എനിക്കുണ്ടായി... പിറന്നാൾ ദിനത്തിൽ ഭാര്യ ആനിയ്ക്കുള്ള ഷാജി കൈലാസിന്റെ ജന്മദിനാശംസ തുടങ്ങുന്നതിങ്ങനെ

2/8
 'അമ്മയാണേ സത്യം' എന്ന ബാലചന്ദ്രമേനോൻ സിനിമയിലൂടെയാണ് സ്കൂൾ വിദ്യാർഥിനിയായിരുന്ന ആനിയുടെ സിനിമ പ്രവേശം. ചുരുങ്ങിയ ചില വർഷങ്ങളിൽ ചുരുക്കം സിനിമകളിൽ മാത്രമേ അഭിനയിച്ചുവെങ്കിലും ആനി മലയാളി പ്രേക്ഷകർക്ക് ഇന്നും പ്രിയങ്കരി തന്നെ

3/8
 സംവിധായകൻ ഷാജി കൈലാസുമായുള്ള വിവാഹശേഷം സിനിമാ ലോകത്തോട് ആനി വിട പറഞ്ഞെങ്കിലും ബിസിനസ് രംഗത്തിലും മിനി സ്ക്രീനിലും തന്റേതായ ഇടം തീർക്കാൻ ആനിയ്ക്ക് സാധിച്ചു

4/8
 ടെലിവിഷൻ ഷോ അവതാരകയായും തിരുവനന്തപുരത്ത് ഹോട്ടൽ ബിസിനസ് മേധാവിയായും ആനി തിളങ്ങി. ടി.വി.യിലെ ആനിയുടെ കുക്കറി ഷോയ്ക്കും നിരവധി ആരാധകരുണ്ട്. ചില സന്ദർഭങ്ങളിൽ ആനിയുടെ പരാമർശങ്ങൾ വിവാദമായിട്ടുമുണ്ട്

5/8
 മലയാള സിനിമയിൽ മോഹൻലാലിനൊപ്പം നായികാ വേഷം ചെയ്യാത്ത ഒരു മുൻനിര നായികയുണ്ടെങ്കിൽ അതും ആനി തന്നെ. മൂന്നു വർഷം നീണ്ട സിനിമാജീവിതത്തിൽ മമ്മൂട്ടി, ജയറാം, മുകേഷ് എന്നിവരുടെ നായികയായി ആനി വേഷമിട്ടിട്ടുണ്ട്

6/8
 ഫേസ്ബുക് പോസ്റ്റിലെ ഷാജിയുടെ കുറിപ്പിന്റെ ബാക്കി പരിഭാഷ ഇങ്ങനെ: "എന്നെ സന്തോഷിപ്പിക്കുന്നത്, സങ്കടപ്പെടുത്തുന്നത് എന്തെന്ന് അവൾക്കറിയാം. എന്റെ സന്തോഷത്തിലും സന്താപത്തിലും അവൾ എനിക്കൊപ്പമുണ്ട്. നീ എനിക്ക് തന്ന സ്നേഹത്തിനും കരുതലിനും ഒരു ആശംസ ഒന്നുമാകുന്നില്ല. ഒട്ടേറെ ജന്മദിനങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു."

7/8
 മൂത്ത മകൻ ജഗൻ നടത്തുന്ന ഹോട്ടൽ ബിസിനസ്സിന്റെയും വിവിധയിനം സമോസകളുടെ നിർമ്മാണ കേന്ദ്രത്തിന്റെയും മേൽനോട്ടം ആനിയുടെതാണ്

8/8
 മൂന്ന് മക്കളാണ് ഷാജി കൈലാസ്-ആനി ദമ്പതികൾക്കുള്ളത്; ജഗൻ, ഷാരോൺ, റുഷിൻ. ഇതിൽ ഇളയമകനായ റുഷിൻ 'താക്കോൽ' എന്ന ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയിൽ; 36-ാം വയസ്സിലെ വിയോഗത്തിൽ നടുങ്ങി തമിഴ് സിനിമാലോകം

  • തമിഴ് ടെലിവിഷൻ താരമായ സുഭാഷിണി ബാലസുബ്രഹ്മണ്യത്തെ ചെന്നൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി

  • 36-ാം വയസ്സിൽ നടിയുടെ ദാരുണ അന്ത്യം തമിഴ് സിനിമാലോകത്ത് വലിയ ദുഃഖം സൃഷ്ടിച്ചു

  • മരണത്തിന് മുൻപ് ഭർത്താവുമായി തർക്കം ഉണ്ടായതും മാനസിക സമ്മർദവും മരണത്തിൽ പങ്ക് വഹിച്ചതായി സംശയം

View All
advertisement