Drishyam 2 | ദൃശ്യം 2വിന് പാക്കപ്പ്; 56 ദിവസത്തെ ഷെഡ്യൂൾ 46 ദിവസം കൊണ്ട് പൂർത്തിയാക്കി
- Published by:Rajesh V
- news18-malayalam
Last Updated:
സിനിമയുടെ ചിത്രീകരണം സെപ്റ്റംബര്‍ 21നാണ് ആരംഭിച്ചത്. കർശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം.
ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ നിന്ന് സിനിമാ പ്രേക്ഷകർ മറ്റൊരു മെഗാഹിറ്റാണ് പ്രതീക്ഷിക്കുന്നത്. സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 2ന്റെ ചിത്രീകരണം പൂർത്തിയായി. സംവിധായകൻ ജീത്തു ജോസഫാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. 46 ദിവസം കൊണ്ടാണ് ഷൂട്ടിംഗ് അവസാനിച്ചിരിക്കുന്നത്. 56 ദിവസമായിരുന്നു ചിത്രീകരണം പ്ലാന്‍ ചെയ്തിരുന്നതെന്നും പത്ത് ദിവസം മുമ്പേ ചിത്രം പൂര്‍ത്തിയാക്കാനായെന്നും ജീത്തു ജോസഫ് അറിയിച്ചു.
advertisement
സിനിമയുടെ ചിത്രീകരണം സെപ്റ്റംബര്‍ 21നാണ് ആരംഭിച്ചത്. കർശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഷൂട്ടിങ് തീരുന്നത് വരെ ക്രൂവിനൊപ്പം താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ലോക്ഡൗണിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യസിനിമ കൂടിയായിരുന്നു ദൃശ്യം 2.
advertisement
advertisement
advertisement
advertisement


