Shruthi Narayanan | സ്വകാര്യ വീഡിയോ ലീക്കിനു ശേഷം നടി ശ്രുതി നാരായണൻ പൊതുപരിപാടിയിൽ; സംഭവത്തെക്കുറിച്ചവർ പറഞ്ഞത്
- Published by:meera_57
- news18-malayalam
Last Updated:
കാസ്റ്റിംഗ് കൗച്ചുമായി ബന്ധമുള്ള 14 മിനിറ്റ് നീളമുള്ള വീഡിയോ ആണ് ശ്രുതി നാരായണന്റെ പേരിൽ പ്രചരിച്ചത്
വിവാദങ്ങളുടെ ആഴക്കടലിലായിരുന്നു നടി ശ്രുതി നാരായണൻ (Shruthi Narayanan). സ്വകാര്യ വീഡിയോ സോഷ്യൽ മീഡിയയിലൂടെ ലീക്ക് ആയതും, താരം നേരിട്ട സമ്മർദം ഏറെയാണ്. സിനിമാ ലോകത്തെ കാസ്റ്റിംഗ് കൗച്ചിന്റെ പ്രശ്നങ്ങൾ പുറത്തുകാട്ടിയ സംഭവമായിരുന്നു ആ വീഡിയോ ലീക്ക്. വീഡിയോ ലീക്ക് ആയി ദിവസങ്ങൾക്ക് ശേഷം തന്റെ അടുത്ത ചിത്രമായ 'ഗട്ട്സ്' പ്രൊമോഷൻ പരിപാടികൾക്കായി നടി ഒരു പൊതുചടങ്ങിൽ പങ്കെടുക്കുകയുണ്ടായി. കടുംനീല നിറത്തിലെ കോട്ടൺ സാരി ധരിച്ചുകൊണ്ടാണ് ശ്രുതി ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. തലമുടി അലസമായി അഴിച്ചിട്ടിരുന്നു
advertisement
വളരെ ആത്മവിശ്വാസത്തോടു കൂടിയാണ് ഇവർ പരിപാടിയിൽ പങ്കെടുത്തത്. ഈ ദൃശ്യങ്ങൾ വൈറലാണ്. ജീവിതത്തിലെ തിരിച്ചടി ധൈര്യപൂർവം നേരിട്ട ശ്രുതിയെ പലരും കമന്റിലൂടെ അഭിനന്ദിച്ചു. ആകെ 14 മിനിറ്റ് നീളമുള്ള ഒരു വിവാദ വീഡിയോയാണ് ശ്രുതിയുടെ ജീവിതത്തെ മാറ്റിമറിച്ചത്. വീഡിയോയുടെ ഉറവിടമോ, അതിലെ യാഥാർഥ്യമോ എന്തെന്ന് ഇനിയും തെളിഞ്ഞിട്ടില്ല എന്നിരിക്കെ, ശ്രുതിയുടെ ആരാധകരുടെ ഇടയിലും സഹപ്രവർത്തകർക്കിടയിലും വീഡിയോയുടെ വിഷയം അസ്വസ്ഥത സൃഷ്‌ടിച്ചിരുന്നു. അവർ അതേപ്പറ്റി പ്രതികരിക്കുകയുമുണ്ടായി (തുടർന്ന് വായിക്കുക)
advertisement
14 മിനിറ്റ് നീളമുള്ള വീഡിയോ ഒരു ഓഡിഷൻ ടേപ്പ് എന്നാണ് സോഷ്യൽ മീഡിയയിൽ ലഭ്യമായ വിവരം. തമിഴ് എന്റർടൈൻമെന്റ് മേഖലയിൽ തന്റേതായ ഒരിടം നേടിയെടുത്ത നടിയാണ് ശ്രുതി നാരായണൻ. മിനി സ്‌ക്രീനിലാണ് ഇവരെ കൂടുതലായും പ്രേക്ഷകർ കണ്ട് പരിചയിച്ചത്. സ്റ്റാർ വിജയ്‌യിൽ പ്രക്ഷേപണം ചെയ്താണ് 'സിറഗടിക്കാ ആസൈ' എന്ന പരമ്പരയാണ് അവരെ പ്രശസ്തയാക്കിയത്. ശ്രീ ദേവ, ആർ. സുന്ദർരാജൻ, അനില ശ്രീകുമാർ എന്നിവർക്കൊപ്പമായിരുന്നു ശ്രുതി ഈ സീരിയലിൽ വേഷമിട്ടത്
advertisement
വീഡിയോ ലീക്ക് ആയ സംഭവത്തിൽ ശ്രുതി നാരായണൻ പറഞ്ഞ വാക്കുകൾ ഏവരും കേട്ടത് അവരുടെ ഇൻസ്റ്റഗ്രാം റീൽസ് വീഡിയോയിലൂടെയായിരുന്നു. ഇന്നത്തെ കാലത്ത് എ.ഐ. ക്ലിപ്പുകൾ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. പൊതുജനത്തോട് കാര്യങ്ങൾ അൽപ്പം മനസിലാക്കണം എന്നവർ ആവശ്യപ്പെടുകയായിരുന്നു. ഈ സംഭവം മൊത്തം വിവരിച്ചു കൊണ്ടായിരുന്നു അവരുടെ പ്രതികരണം. ഈ സംഭവം അവർക്കും അവരുടെ കുടുംബത്തിനും സൃഷ്‌ടിച്ച പ്രയാസം എത്രത്തോളം ഉണ്ടെന്നും ശ്രുതി നാരായണൻ വിവരിച്ചു
advertisement
'നിങ്ങളിൽ പലർക്കും, ഈ കണ്ടന്റ് ഒരു തമാശയും ഫണ്ണും ആയിരിക്കും. പക്ഷെ എനിക്കും എന്റെ വേണ്ടപ്പെട്ടവർക്കും, ഇത് വളരെ പ്രയാസകരമായ സംഭവമാണ്. പ്രത്യേകിച്ചും എനിക്ക്. ഇത് വളരെ പ്രയാസകരമായ കാലവും, കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള സാഹചര്യവുമാണ് നൽകിയത്,' ശ്രുതി കുറിച്ചു. പുതിയ സിനിമയുടെ മ്യൂസിക് ലോഞ്ച് പരിപാടിക്കാണ് ശ്രുതി നാരായണൻ പങ്കെടുത്തത്. സിനിമയിലെ മറ്റു കാസ്റ്റ്, ക്രൂ എന്നിവരും ശ്രുതി പങ്കെടുത്ത ചടങ്ങിൽ ഉണ്ടായിരുന്നു. തന്റെ പുതിയ സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ശ്രുതി നാരായണൻ വ്യക്തമാക്കി
advertisement
'എനിക്ക് ഈ കഥാപാത്രം തന്നതിൽ സംവിധായകനും എഴുത്തുകാർക്കും നന്ദി. ഞാൻ സെക്കന്റ് ഹീറോയിൻ വേഷമാണ് ചെയ്യുന്നതെങ്കിലും, അത് വളരെ വെല്ലുവിളിയേറിയ വേഷമാണ്. ആദ്യം എനിക്ക് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു. എന്നാൽ ഈ കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കണം എന്നതിൽ എനിക്ക് വലിയ പിന്തുണ ലഭിച്ചു. ഈ അവസരം നൽകിയതിൽ ഞാൻ എല്ലാവരോടും നന്ദി അറിയിക്കുന്നു,' ശ്രുതി മാധ്യമങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ട് പറഞ്ഞവസാനിപ്പിച്ചു










