Sindhu Krishna | 'അവർക്ക് മാപ്പു നൽകാം എന്ന് ഞാൻ രഹസ്യമായെങ്കിലും ചിന്തിച്ചിരുന്നു, പക്ഷേ...' സിന്ധു കൃഷ്ണ പറയുന്നു
- Published by:meera_57
- news18-malayalam
Last Updated:
കുടുംബത്തെ ആകെ പിടിച്ചുലച്ച സംഭവത്തിൽ സിന്ധു കൃഷ്ണയ്ക്കും അവരുടെ നിലപാടുണ്ട്
എപ്പോഴും കുടുംബത്തിലെ സന്തോഷങ്ങൾ മറ്റുള്ളവരുമായി പങ്കിടാൻ ആഗ്രഹിക്കുന്നവരാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബാംഗങ്ങൾ. കൃഷ്ണകുമാറും, ഭാര്യ സിന്ധുവും, നാല് പെൺമക്കളും അങ്ങനെ തന്നെയാണ്. ഇവരെ സൈബർ ബുള്ളിയിങ് ചെയ്താൽ പോലും, അവർ പലപ്പോഴും കേൾക്കാത്ത മട്ടിൽ ഇരിക്കാറുണ്ട്. ഒരു ഹാപ്പി ലൈഫ് എന്തെന്ന് കാണാൻ ആഗ്രഹിക്കുന്നവരുടെ മുന്നിലേക്കാണ് ഈ ആറംഗ കുടുംബത്തിന്റെ വരവ്. കഴിഞ്ഞ ദിവസം അങ്ങനെയായിരുന്നില്ല. ഈ കുടുംബത്തിലും ആരോടും പറയാതെ ചില മോശം സാഹചര്യങ്ങൾ അവർ തരണം ചെയ്യേണ്ടതായി വന്നിട്ടുണ്ട്. അതിന്റെ ആകെത്തുക മൂത്തമകളായ നടി അഹാന കൃഷ്ണയുടെ (Ahaana Krishna) പോസ്റ്റിലൂടെ ലോകമറിഞ്ഞു
advertisement
അതിലൊന്നാണ് മൂത്ത മകൾ അഹാന കൃഷ്ണ നായികയായി അഭിനയിച്ച 'നാൻസി റാണി' എന്ന സിനിമയുടെ അണിയറപ്രവർത്തകരിൽ നിന്നുമുണ്ടായ ദുരനുഭവം. മനസ്സാ, വാചാ, കർമ്മണാ അറിയാത്ത കാരണങ്ങൾക്ക് അഹാന നേരിടേണ്ടി വന്ന വ്യക്തിഹത്യ എണ്ണമിട്ടു നിരത്തിയ ഒരു പ്രസ്താവന അവരുടെ ഇൻസ്റ്റഗ്രാം പേജിൽ പ്രത്യക്ഷമായി. അഹാന മാത്രമല്ല, അച്ഛനമ്മമാർ അടങ്ങുന്ന കുടുംബം എത്രത്തോളം വിഷമം അനുഭവിച്ചു എന്ന് അഹാന ആ കുറിപ്പിൽ വ്യക്തമായി പറഞ്ഞിരുന്നു. അമ്മ സിന്ധുവാണ് അഹാനയെ കൂടാതെ ആ ദുരനുഭവം നേരിട്ട് അറിയേണ്ടി വന്നതും (തുടർന്ന് വായിക്കുക)
advertisement
മകൾ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളെന്ന കല്ലുവച്ച നുണ കേൾക്കേണ്ടി വന്ന നിമിഷം അമ്മയെന്ന നിലയിൽ സിന്ധു എന്തുമാത്രം മാനസിക വിഷമം നേരിടേണ്ടി വന്നു എന്നും അഹാനയുടെ വാക്കുകളിൽ തെളിഞ്ഞിരുന്നു. സംവിധായകന്റെ കുടുംബാംഗം നടത്തിയ ആ പരാമർശം മകളോട് പൂർണമായി പറയാൻ പോലും സിന്ധുവിന് വൈഷമ്യം ഉണ്ടായിരുന്നു. എന്നിട്ടും, അഹാന സിനിമയുടെ പ്രൊമോഷന് സഹകരിക്കുന്നില്ല എന്ന നിലയിൽ വാർത്തകൾ വന്നപ്പോൾ ദിവസങ്ങളോളം മൗനം പാലിക്കാൻ തീരുമാനിച്ചവരാണ് ഈ കുടുംബം
advertisement
കഥയുടെ ഒരുഭാഗം മാത്രം കേട്ടവർ, സോഷ്യൽ മീഡിയ എന്ന ടൂൾ ഉപയോഗിച്ച് കൊണ്ട് അഹാനയ്ക്ക് മേൽ വിമർശനവും അസഭ്യവും വാരിയെറിയാൻ തുനിഞ്ഞു. ക്ഷമയുടെ അവസാന ആണിയും ഇളകിയ സാഹചര്യത്തിൽ അഹാന കൃഷ്ണ, ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ പ്രതികരിക്കുകയായിരുന്നു. ഒൻപതു പേജുകൾ നീണ്ട ഇംഗ്ളീഷിലെ കുറിപ്പിലാണ് അഹാന കൃഷ്ണ താൻ 2020 മുതൽ ഭാഗമായ സിനിമയുടെ പിന്നാമ്പുറത്തു നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവങ്ങൾ എണ്ണമിട്ടു നിരത്തിയത്
advertisement
സത്യം അതിന്റെ വഴിയേ വെളിപ്പെട്ടു കൊള്ളും എന്ന് കരുതിയെങ്കിലും, ഈ നിശബ്ദതയുടെ ആവശ്യമില്ല എന്ന് മനസിലാക്കിയ നിമിഷം അഹാന കൃഷ്ണ മൗനം വെടിഞ്ഞു. മമ്മൂട്ടി ഫാൻ ആയി അഹാന കൃഷ്ണ അഭിനയിക്കുന്ന ചിത്രം എന്നാണ് അണിയറപ്രവർത്തകർ നൽകിയ വിവരം. അഹാന മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളെന്ന് പറഞ്ഞു പരത്തുകയും, അവർ പോലും അറിയാതെ മറ്റൊരാളെ വച്ച് ഡബ് ചെയ്യുകയും മറ്റും ചെയ്തിരുന്നതായി അഹാന ആരോപിച്ചു. അഹാനയുടെ കുടുംബം ഈ പ്രതിസന്ധിയിൽ ഒപ്പമുണ്ട്. അമ്മയും സഹോദരിമാരുമെല്ലാം അഹാനയ്ക്ക് പിന്തുണയുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്തു വന്നു
advertisement
എന്തുകൊണ്ട് നിശബ്ദരായി എന്നതിൽ അമ്മ സിന്ധു കൃഷ്ണയ്ക്കും ചിലത് പറയാനുണ്ട്. 'അവർക്ക് മാപ്പു നൽകി നിശ്ശബ്ദരായിരിക്കാം എന്ന് രഹസ്യമായെങ്കിലും ഞാൻ ചിന്തിച്ചിരുന്നു. എന്നാൽ, അങ്ങനെ ചെയ്യാൻ അവർ ഒരവസരം നൽകിയില്ല. ഒടുവിൽ പ്രശ്നങ്ങൾ പുറത്തുകൊണ്ടുവരാൻ ഞങ്ങൾ തീരുമാനിച്ചു' എന്ന് അഹാന കൃഷ്ണയുടെ പോസ്റ്റ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഷെയർ ചെയ്തുകൊണ്ട് സിന്ധു കൃഷ്ണ കുറിച്ചു. സിനിമയുടെ സംവിധായകന്റെ മരണശേഷം ഇദ്ദേഹത്തിന്റെ ഭാര്യ മുൻകൈ എടുത്ത് ചിത്രം ഈ വർഷം റിലീസ് ചെയ്യാനിരിക്കെയാണ് വിവാദങ്ങളുടെ തുടക്കം