Supriya Menon | 'ആളറിഞ്ഞ് കളിക്കെടാ' എന്ന് സുപ്രിയാ മേനോൻ പറഞ്ഞത് കാര്യമായി; ഫലം ഉടനടി

Last Updated:
എമ്പുരാൻ റിലീസ് ചെയ്യാൻ കേവലം 12 മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയായിരുന്നു സുപ്രിയ മേനോൻ ഇൻസ്റ്റഗ്രാം പോസ്റ്റുമായി വന്നത്
1/6
മലയാള സിനിമയിലെ യുവനടൻ പൃഥ്വിരാജ് സുകുമാരന്റെ (Prithviraj Sukumaran) കൈപിടിച്ച് വരുമ്പോൾ, മുംബൈ കേന്ദ്രമായി പ്രവർത്തിച്ച മലയാളിയായ മാധ്യമപ്രവർത്തകയായിരുന്നു സുപ്രിയ മേനോൻ (Supriya Menon). സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ ഒന്നരപതിറ്റാണ്ടു നീണ്ട ജീവിതത്തിൽ പാലക്കാട് കുടുംബ വേരുകളുള്ള ഈ മലയാളി യുവതിയുടെ ജീവിതം പലവിധേന മാറിമറിഞ്ഞു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന ചലച്ചിത്ര നിർമാണ കമ്പനിയുടെ ആരംഭത്തിൽ ഒപ്പം നിർത്താൻ പൃഥ്വിരാജ് ഏറ്റവും വിശ്വസ്തയായ ജീവിത പങ്കാളിയെ അല്ലാതെ മറ്റാരെയും കൂടെക്കൂട്ടിയില്ല. 'L2 എമ്പുരാൻ' (L2 Empuraan) എന്ന ബ്രഹ്മാണ്ഡ ചിത്രം ഇറങ്ങിയപ്പോൾ സുപ്രിയ മേനോൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിരുന്നു

advertisement
2/6
എമ്പുരാൻ റിലീസ് ചെയ്യാൻ കേവലം 12 മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സുപ്രിയ മേനോൻ ഇൻസ്റ്റാഗ്രാമിൽ ഒരുകുറിപ്പുമായി വന്നുചേർന്നു. 2006ൽ പരിചയപ്പെട്ട നിമിഷം മുതൽ മലയാള സിനിമയെ ഉയരങ്ങളിലേ തെക്കൻ ആഗ്രഹം പ്രകടിപ്പിച്ച പൃഥ്വിരാജിനെ കണ്ടതു മുതൽ, എമ്പുരാന് വേണ്ടി രണ്ടു വർഷം നീണ്ട പരിശ്രമങ്ങളും സുപ്രിയ മേനോൻ ഓർക്കുന്നു. സംവിധായകനായ പൃഥ്വിരാജിനെ ഏറ്റവും അടുത്തുനിന്നും കണ്ടയാൾ എന്ന നിലയിൽ സുപ്രിയ നടത്തിയ ചില നിരീക്ഷണങ്ങളും പോസ്റ്റിൽ ഉണ്ടായി. എന്നാൽ, പോസ്റ്റ് അവസാനിച്ച ഇടം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്രോളുകൾക്ക് പാത്രമാണ് (തുടർന്ന് വായിക്കുക)

3/6
എല്ലാം പറഞ്ഞ ശേഷം 'ആളറിഞ്ഞ് കളിക്കെടാ' എന്ന് കുറിച്ചിടത്ത് സുപ്രിയ മേനോന്റെ പോസ്റ്റ് അവസാനിച്ചു. പൃഥ്വിരാജ് ഇല്ലുമിനാറ്റി അല്ല തന്റെ അഹങ്കാരിയും, താന്തോന്നിയും, തന്റേടിയുമായ ഭർത്താവെന്നു സുപ്രിയ മേനോൻ. എന്നാൽ, സിനിമ ഇറങ്ങിയ നിമിഷം മുതൽ ഉള്ളടക്കത്തിന്റെ പേരിലുണ്ടായ പുകിലുകൾ ചെറുതല്ല. ഹിന്ദു വിരുദ്ധത വിളക്കിച്ചേർത്ത സിനിമയുടെ ഭാഗങ്ങൾ ഇപ്പോൾ ഒന്നിലേറെ വെട്ടുകൾക്ക് ശേഷം വീണ്ടും തിയേറ്ററിലെത്താൻ തയാറെടുക്കുന്നു. വിവാദമായ പല പരാമർശങ്ങളും, വില്ലന്റെ പേരും മാറ്റിയിരിക്കുന്നു

4/6
സിനിമയിലെ പ്രധാനവേഷം ചെയ്ത ടൊവിനോ തോമസ് ഉൾപ്പെടെ പലരും കമന്റ് ചെയ്ത പോസ്റ്റ് ആയിരുന്നു ഇത്. എന്നാൽ, സിനിമ വിമർശിക്കപ്പെടാൻ തുടങ്ങിയതും, സുപ്രിയ മേനോൻ അർബൻ നക്സൽ എന്ന പരാമർശം ഉയർത്തിയ നേതാവുൾപ്പെടെ പലരും ഇവർക്കെതിരെ രംഗത്തിറങ്ങി. കേരളത്തിനകത്തും, രാജ്യത്തെ മറ്റു നാല് ഭാഷകളിലുമായി പാൻ ഇന്ത്യൻ ഫോർമാറ്റിൽ ചിത്രം റിലീസ് ചെയ്തു. ഇന്ത്യയിലെ തിയേറ്റർ കളക്ഷൻ ഇനത്തിൽ മാത്രം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രം 70 കോടി പിന്നിട്ടു

5/6
കഴിഞ്ഞ ദിവസം വൈകുന്നേരമായതും എല്ലാ വിവാദങ്ങളും കെട്ടടങ്ങാൻ വിസമ്മതിച്ചിട്ടും 'L2 എമ്പുരാൻ' സിനിമയുടെ അണിയറപ്രവർത്തകർ ഒരു വലിയ വാർത്ത പുറപ്പെടുവിച്ചു. വളരെ മികച്ച നിലയിൽ പ്രീ-സെയിൽസ് ബിസിനസ് നേടിയ ചിത്രം, ആഗോള കളക്ഷൻ ഇനത്തിൽ നിന്നും 200കോടി രൂപ കളക്റ്റ് ചെയ്തു. ആന്റണി പെരുമ്പാവൂരും, ഗോകുലം ഗോപാലനും ചേർന്ന് നിർമിക്കുന്ന ചിത്രം, 200കോടിയിലേറെ മുതൽമുടക്കിൽ എടുത്ത സിനിമയാണ്. ലൈക്ക് പ്രൊഡക്ഷൻസിന്റെ സുഭാസ്കരൻ ചിത്രത്തിന്റെ ആദ്യ നിർമാണ പങ്കാളിയാണ്
കഴിഞ്ഞ ദിവസം വൈകുന്നേരമായതും എല്ലാ വിവാദങ്ങളും കെട്ടടങ്ങാൻ വിസമ്മതിച്ചിട്ടും 'L2 എമ്പുരാൻ' സിനിമയുടെ അണിയറപ്രവർത്തകർ ഒരു വലിയ വാർത്ത പുറപ്പെടുവിച്ചു. വളരെ മികച്ച നിലയിൽ പ്രീ-സെയിൽസ് ബിസിനസ് നേടിയ ചിത്രം, ആഗോള കളക്ഷൻ ഇനത്തിൽ നിന്നും 200 കോടി രൂപ കളക്റ്റ് ചെയ്തു. ആന്റണി പെരുമ്പാവൂരും, ഗോകുലം ഗോപാലനും ചേർന്ന് നിർമിക്കുന്ന ചിത്രം, 200കോടിയിലേറെ മുതൽമുടക്കിൽ എടുത്ത സിനിമയാണ്. ലൈക്ക പ്രൊഡക്ഷൻസിന്റെ സുഭാസ്കരൻ ചിത്രത്തിന്റെ ആദ്യ നിർമാണ പങ്കാളിയാണ്
advertisement
6/6
'L2 എമ്പുരാൻ' റിലീസ് ചെയ്യുന്നതിനും മുൻപേ, ആളറിഞ്ഞ് കളിക്കെടാ എന്ന് സുപ്രിയ പറഞ്ഞെങ്കിൽ, അതിനു ദിവസങ്ങൾക്കുള്ളിൽ ഫലം കണ്ടുവെന്നുവേണം പറയാൻ. ചരിത്രം കുറിച്ച ഭർത്താവ് പൃഥ്വിരാജിനെ ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു എന്ന് സുപ്രിയ മേനോൻ. L2 എമ്പുരാൻ 200 കോടി ക്ലബ്ബിൽ ഇടംനേടിയ വാർത്ത ഷെയർ ചെയ്തുകൊണ്ടാണ് സുപ്രിയ മേനോൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഇങ്ങനെ കുറിച്ചത്. സുപ്രിയ മേനോന്റെ പോസ്റ്റ് ഇതാ. ഇതിനിടെ 'ഗുരുവായൂർ അമ്പലനടയിൽ' സിനിമയുടെ നിർമാതാവെന്ന നിലയിൽ സുപ്രിയ അടുത്തിടെ ഒരു പുരസ്‌കാരം സ്വീകരിച്ചിരുന്നു

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement