advertisement

'ആനി നൽകിയ കോൺഫിഡൻസ്'; പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച് സുരേഷ് ഗോപിയുടെ ഭാര്യ രാധിക

Last Updated:
ഷാജി കൈലാസ്–ആനി ദമ്പതികളുടെ മകൻ ജഗന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടിയാണ് രാധിക പാടിയത്
1/5
 പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച് സുരേഷ് ഗോപിയുടെ ഭാര്യ രാധിക. സംവിധായകൻ ഷാജി കൈലാസ്–ആനി ദമ്പതികളുടെ മകൻ ജഗന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടിയാണ് രാധിക പാടിയത്. തിരുവനന്തപുരത്തുവച്ച് കഴിഞ്ഞ ദിവസമായിരുന്നു പാട്ടിന്റെ റെക്കോർഡിങ്.

2/5
 ‘മാരിവില്ലിനരികെ കൂടുവച്ച കിളിയേ… മനസില്‍ പൊഴിയും പ്രണയരാമഴ….’എന്ന ഗാനത്തിന് വരികൾ എഴുതിയത് മനു മഞ്ജിത്താണ്. രഞ്ജന്‍ രാജാണ് ഈണമൊരുക്കിയത്. ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല.

3/5
 ജഗന്‍റെ ആദ്യ സംവിധാന സംരംഭമാണിത്. രഞ്ജി പണിക്കര്‍, സിജു വില്‍സണ്‍, ശ്രീജിത്ത് രവി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. പാലക്കാടാണ് ചിത്രത്തിന്റെ ആദ്യ ഭാഗങ്ങള്‍ ചിത്രീകരിച്ചത്.

4/5
 കുടുംബസൗഹൃദമാണ് ചിത്രത്തിലേക്ക് എത്തിച്ചതെന്ന് രാധിക സുരേഷ് ഗോപി പ്രതികരിച്ചു. കുട്ടിക്കാലത്ത് പാടിയെന്ന മുന്‍പരിചയം മാത്രമേയുള്ളുവെന്നും മുഖ്യധാരയിൽ പാടുന്നതാദ്യമാണെന്നും രാധിക പറഞ്ഞു.

5/5
 കുട്ടിക്കാലത്തെ സംഗീതമോഹം പൊടിതട്ടിയെടുക്കാന്‍ പ്രേരണയായത് ഉറ്റസുഹൃത്തും നടിയുമായ ആനിയാണെന്നും രാധിക പറഞ്ഞു. വൈക്കത്തഷ്ടമിയോടനുബന്ധിച്ചുള്ള സംഗീത കച്ചേരിയില്‍ പങ്കെടുക്കുന്ന രാധികയുടെ വീഡിയോ ശ്രദ്ധ നേടിയിരുന്നു.

IPLനെ മറികടന്ന് PSL ലോകത്തിലെ ഒന്നാം നമ്പർ ലീഗായി മാറുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വി

  • പിഎസ്എൽ ലോകത്തിലെ ഒന്നാം നമ്പർ ക്രിക്കറ്റ് ലീഗായി മാറുമെന്ന് പിസിബി ചെയർമാൻ നഖ്‌വി പറഞ്ഞു

  • പിഎസ്എൽ റെക്കോർഡ് ഫ്രാഞ്ചൈസി ലേലവും പുതിയ ടീമുകളും ചേർന്നതോടെ ആകെ എട്ടായി ഉയർന്നു

  • ഐപിഎൽ താരങ്ങൾ പിഎസ്എൽ ഉപേക്ഷിച്ചെങ്കിലും നിക്ഷേപകരുടെ താല്പര്യം ലീഗിന്റെ വളർച്ചയിലേക്ക് നയിക്കുന്നു

View All
advertisement