'ദ കേരള സ്റ്റോറി നിങ്ങളുടെ മകൾക്കൊപ്പമിരുന്ന് കാണൂ': അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ
- Published by:Rajesh V
- news18-malayalam
Last Updated:
മക്കളുടെ സുഹൃത്തുക്കളെ മാതാപിതാക്കള്‍ സദാ നിരീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു
advertisement
advertisement
advertisement
നിരോധിക്കുന്നതിന് മുമ്പ് ചിത്രം ഒരു തവണയെങ്കിലും കാണാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ചയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചത്. '' ദ കേരള സ്റ്റോറി എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നു. അക്രമ സംഭവങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം,'' എന്നാണ് മമത ബാനര്‍ജി അറിയിച്ചത്.
advertisement
അതേസമയം നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രമാണ് ദി കേരള സ്റ്റോറി. ബിജെപി ഉള്‍പ്പെടെയുള്ള തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ ചിത്രത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. തീവ്രവാദത്തിന്റെ ഫലമായി സമൂഹത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ തുറന്ന് കാട്ടുന്ന ചിത്രമാണ് ദ കേരള സ്റ്റോറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കര്‍ണ്ണാടകയിലെ ഒരു റാലിയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കോണ്‍ഗ്രസ് പാര്‍ട്ടി ചിത്രത്തെ നിരോധിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
advertisement
സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രമാണ് ദി കേരള സ്റ്റോറി. വിവാഹത്തിലൂടെ മതം മാറി ഐസിസ് ക്യാമ്പുകളിലേക്ക് കടത്തുന്ന മൂന്ന് സ്ത്രീകളുടെ ദുരനുഭവമാണ് 'ദ കേരള സ്റ്റോറി' പറയുന്നത്. അദ ശര്‍മ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി, സോണിയ ബാലാനി എന്നിവരാണ് 'ദി കേരള സ്റ്റോറി'യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിപുല്‍ അമൃത്ലാല്‍ ഷായാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിനെതിരെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി കേരള മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.
advertisement
അതേസമയം ദി കേരള സ്റ്റോറി' (The Kerala Story) എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് അജ്ഞാത നമ്പറില്‍ നിന്ന് ഭീഷണി സന്ദേശം ലഭിച്ചതായി മുംബൈ പോലീസ് അറിയിച്ചിരുന്നു. അജ്ഞാത നമ്പറില്‍ നിന്ന് ഒരു ക്രൂ അംഗത്തിന് സന്ദേശം ലഭിച്ചതായി ചിത്രത്തിന്റെ സംവിധായകന്‍ സുദീപ്‌തോ സെന്‍ പോലീസിനെ അറിയിച്ചു. ക്രൂ അംഗത്തിന് പോലീസ് സുരക്ഷ ഒരുക്കിയെങ്കിലും രേഖാമൂലം പരാതി ലഭിക്കാത്തതിനാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.