കോഴിക്കോട്: കോവിഡ് 19 പ്രതിസന്ധിയില്‍പ്പെട്ട മലയാളികള്‍ക്ക് നാട്ടിലേക്കുള്ള തിരിച്ചുവരവ് അനിശ്ചിതമായി നീങ്ങുമ്പോള്‍ കൂറ്റന്‍ ഐസലോഷന്‍ കേന്ദ്രമൊരുക്കി ദുബായ് കെ.എം.സി.സി. ജി.സി.സി.യിലെ തന്നെ ഏറ്റവും വലിയ ഐസൊലേഷന്‍ കേന്ദ്രമാണ് ആയിരക്കണക്കിന് കോവിഡ് ബാധിതരെ സ്വീകരിക്കാനായി യു.എ.ഇയിലെ വര്‍സാനില്‍ ഒരുങ്ങുന്നത്.
ഇന്ത്യന്‍ സര്‍ക്കാരുകള്‍ കയ്യൊഴിഞ്ഞപ്പോള്‍ പ്രവാസികള്‍ക്ക് ദുബായി കെ.എം.സി.സി കരുതലാവുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആയിരക്കണക്കിന് വളണ്ടിയര്‍മാരാണ് ഓരോ പ്രദേശത്തും വിശ്രമമില്ലാതെ പ്രവര്‍ത്തന സജ്ജരായിട്ടുള്ളതെന്ന് മുനവ്വറലി തങ്ങള്‍ പറഞ്ഞു.
കെ.എം.സി.സി പ്രവര്‍ത്തകരായ മുഹമ്മദ് സഖീര്‍, ഫൈസല്‍ ബിന്‍ മുഹമ്മദ്, അലി ബിന്‍ സുലൈമാന്‍, റയീസ് ആവോലം, ശംസുദ്ധീന്‍ വയലത്ത്, അജയ് കുമാര്‍, മുഹമ്മദ് ജാബിര്‍, ഫാസില്‍ യു.കെ, ലത്തീഫ്, യു.കെ അസീസ് വാണിയന്റവിട, സുഹൈര്‍ മഹമൂദ്, അന്‍വര്‍ അലി, നസീഫ് അലി, റിജീഷ്, മഷൂദ്, മുജീബ്, മശ്ഹൂദ് തുടങ്ങി വ്യത്യസ്ത മേഖലയില്‍ പണിയെടുക്കുന്ന ഇവരെല്ലാം ആദ്യദിവസം മുതല്‍ മറ്റെല്ലാം മറന്നു 24 മണിക്കൂറും വര്‍സാന്റ വിജയത്തിനായി രാപ്പകല്‍ ഇല്ലാതെ ഓടി നടക്കുകയാണ്.