Covid 19 | ഇന്ത്യയില്‍നിന്നുള്ള യാത്രക്കാർക്ക് യുഎഇ വിലക്കേര്‍പ്പെടുത്തി; വിലക്ക് 10 ദിവസത്തേക്ക്

Last Updated:
കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ തങ്ങുകയോ ഇതുവഴി ട്രാൻസിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലേക്ക് വരാൻ അനുവദിക്കില്ല.
1/5
UAE, UAE visa, UAE Multiple Entry Visa, യുഎഇ, യുഎഇ മൾട്ടിപ്പിൾ എന്ട്രി വിസ, യുഎഇ വിസ, വിസ, യുഎഇ
ദുബായ്: കോവിഡ് രണ്ടാം തരംഗം ശക്തമായ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് യു.എ.ഇ. പ്രവേശന വിലക്കേര്‍പ്പെടുത്തുന്നു. ഈ മാസം 24 മുതല്‍ വിലക്ക് പ്രാബല്യത്തിൽ വരും. ശനിയാഴ്ച മുതല്‍ 10 ദിവസത്തേക്കാണ് നിരോധനം. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കുമെന്നാണ് വിവരം.
advertisement
2/5
UAE , rigorous penalties, jail terms, university degrees, academic certificates, jobs, യുഎഇ, തൊഴിൽ
കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ തങ്ങുകയോ ഇതുവഴി ട്രാൻസിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലേക്ക് വരാൻ അനുവദിക്കില്ല. ഇതു സംബന്ധിച്ച നിർദ്ദേശം വിമാനക്കമ്പനികൾക്കും കൈമാറിയിട്ടുണ്ട്.
advertisement
3/5
 അതേസമയം, ഗൾഫ് രാജ്യങ്ങളിലേക്ക് നേപ്പാൾ വഴി പോകാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാഠ്മണ്ഡു വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ അധികൃതര്‍ സൗകര്യമൊരുക്കും.
അതേസമയം, ഗൾഫ് രാജ്യങ്ങളിലേക്ക് നേപ്പാൾ വഴി പോകാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാഠ്മണ്ഡു വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ അധികൃതര്‍ സൗകര്യമൊരുക്കും.
advertisement
4/5
 ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ഉള്ളവര്‍ക്ക് എന്‍ഒസി വേണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ഉള്ളവര്‍ക്ക് എന്‍ഒസി വേണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
advertisement
5/5
 ഇന്ത്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തുന്ന നാലാമത്തെ ഗൾഫ് രാജ്യമാണ് യുഎഇ. സൗദി, കുവൈത്ത്, ഒമാൻ എന്നിവയാണ് മറ്റു രാജ്യങ്ങൾ. എമിറേറ്റ്സ്, ഫ്ലൈ ദുബായ് എന്നീ വിമാനക്കമ്പനികൾ വിലക്കേർപ്പെടുത്തിയ വാർത്ത സ്ഥിരീകരിച്ചു.

Love Horoscope December 19 | പ്രധാന തീരുമാനങ്ങൾ പരിഗണിക്കാവുന്ന ദിവസമാണ് ; ക്ഷമ പാലിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
പ്രധാന തീരുമാനങ്ങൾ പരിഗണിക്കാവുന്ന ദിവസമാണ് ; ക്ഷമ പാലിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
  • പ്രണയബന്ധം ശക്തിപ്പെടുത്താനും തീരുമാനങ്ങൾ എടുക്കാനും അനുയോജ്യമാണ്

  • മേടം, ധനു, തുലാം: ക്ഷമയും തുറന്ന സംഭാഷണവും നിർബന്ധം

  • മീനം രാശിക്കാർക്ക് സന്തോഷവും പഴയ സൗഹൃദങ്ങൾ പുതുക്കാം

View All
advertisement