വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ മദ്യപാനം; വീഡിയോ വൈറലായതിനു പിന്നാലെ അധ്യാപകന് സസ്‌പെന്‍ഷന്‍
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
വീഡിയോ ചിത്രീകരിക്കുന്നതിനെ എതിര്‍ത്ത ഇയാള്‍ യുവതിക്ക് മുന്നില്‍ വസ്ത്രം അഴിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടെയാണ് വിദ്യാര്‍ഥികളിലൊരാള്‍ അധ്യാപകന്റെ ശിക്ഷാരീതികളെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഹൈദരാബാദ്: വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍വെച്ച് മദ്യപിക്കുകയും വസ്ത്രം അഴിപ്പിച്ച് വിദ്യാര്‍ഥികളെ ശിക്ഷിക്കുകയും ചെയ്ത അധ്യാപകന് സസ്‌പെന്‍ഷന്‍. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ കൃഷ്ണപുരം മണ്ഡല്‍ പരിഷത്ത് സ്‌കൂളിലെ അധ്യാപകന്‍ കെ. കോടേശ്വര റാവുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അധ്യാപകന്‍ മദ്യപിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
advertisement
പരാതികൾ നൽകിയിട്ടും ഫലമില്ലായതിനെ തുടർന്ന് തുടർന്ന് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളിലൊരാള്‍ സ്‌കൂളിലെത്തി സംഭവം മൊബൈലില്‍ ചിത്രീകരിക്കുകയായിരുന്നു. സ്റ്റാഫ് റൂമിലിരുന്ന് കോടേശ്വരറാവു ഭക്ഷണം കഴിക്കുന്നതിനൊപ്പം മദ്യപിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. മദ്യപാനം ചോദ്യം ചെയ്ത രക്ഷിതാവായ യുവതിയോട് ഇയാള്‍ മോശമായി പെരുമാറുകയും ചെയ്തു.
advertisement
വീഡിയോ ചിത്രീകരിക്കുന്നതിനെ എതിര്‍ത്ത ഇയാള്‍ യുവതിക്ക് മുന്നില്‍ വസ്ത്രം അഴിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടെയാണ് വിദ്യാര്‍ഥികളിലൊരാള്‍ അധ്യാപകന്റെ ശിക്ഷാരീതികളെക്കുറിച്ച് വെളിപ്പെടുത്തിയത്. ക്ലാസ്മുറിയിലെ ശിക്ഷയുടെ ഭാഗമായി വസ്ത്രം അഴിപ്പിച്ച് നിര്‍ത്തുമെന്നായിരുന്നു വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍. ഇതും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ ഉണ്ടായിരുന്നു.
advertisement
advertisement