'ബിരിയാണി പുരുഷൻമാരുടെ ലൈംഗികാസക്തി കുറയ്ക്കും'; കട അടപ്പിച്ച് തൃണമൂൽ നേതാവ്

Last Updated:
'ബിരിയാണി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ചേരുവകളും മസാലകളും പുരുഷന്മാരിലെ ലൈംഗികാസക്തി കുറയ്ക്കുമെന്ന് നിരവധി ആളുകളില്‍ നിന്ന് പരാതികള്‍ ഉയർന്നു'- മുൻസിപ്പൽ ചെയർമാൻ പറഞ്ഞു
1/4
 ബിരിയാണി പുരുഷൻമാരുടെ ലൈംഗികാസക്തി കുറയ്ക്കുമെന്ന് ആരോപിച്ച് ബംഗാളിൽ ബിരിയാണി കടകൾ അടപ്പിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ്. കൂച്ച് ബെഹാറിലെ രണ്ട് കടകൾക്കെതിരെയാണ് തൃണമൂൽ നേതാവും കൂച്ച് ബെഹാറിലെ മുൻസിപ്പാലിറ്റി ചെയർമാൻ രവീന്ദ്രനാഥ് ഘോഷാണ് വിചിത്ര നടപടിയെടുത്തത്.

advertisement
2/4
 നിരവധി പരാതികൾ ബിരിയാണി കടകൾക്കെതിരെ ലഭിച്ചതിനെ തുടർന്നാണ് കർശന നടപടി എടുത്തതെന്ന് രവീന്ദ്രനാഥ് ഘോഷ് പറഞ്ഞു. 'ബിരിയാണി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ചേരുവകളും മസാലകളും പുരുഷന്മാരിലെ ലൈംഗികാസക്തി കുറയ്ക്കുമെന്ന് നിരവധി ആളുകളില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം'.

3/4
 'പുരുഷന്റെ ലൈംഗികാസക്തിയെ തടസ്സപ്പെടുത്തുന്ന ബിരിയാണി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മസാലകള്‍ ഏതൊക്കെയാണെന്ന് അറിയില്ല'. രവീന്ദ്രനാഥ് ഘോഷ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞു. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

4/4
 അന്യ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർ നിലവാരമില്ലാതെ ബിരിയാണി കടകൾ നടത്തുന്നുണ്ട്. ലൈസൻസ് പോലും എടുത്തിട്ടില്ല. ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളാണ് കടകൾ നടത്തുന്നതെന്നും രവീന്ദ്രനാഥ് ഘോഷ് പറഞ്ഞു. പരാതി ലഭിച്ചതോടെ കടകളിലെത്തി പരിശോധന നടത്തി. കടകൾക്ക് ട്രേഡ് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി, അതിനാൽ കടകൾ പൂട്ടിയെന്നും രവീന്ദ്രനാഥ് ഘോഷ് പറഞ്ഞു.

Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ

  • എൻഡിഎ 200ൽ അധികം സീറ്റുകൾ നേടി ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുന്നു.

  • ബിജെപി 88 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി, ജെഡിയു 82 സീറ്റുകളിൽ വിജയിച്ചു.

  • മഹാസഖ്യം 35 സീറ്റുകളിൽ മാത്രം മുന്നേറുന്നു, ആർജെഡി 24, കോൺഗ്രസ് 6 സീറ്റുകളിൽ വിജയിച്ചു.

View All
advertisement